Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: news

ക്രിസ്മസ് ചന്തയിലേക്ക് കാർ ഇടിച്ചു കയറി രണ്ട് മരണം

ബെര്‍ലിന്‍: കിഴക്കൻ ജർമ്മനിയിലെ മാഗ്ഡെബർഗിലെ ക്രിസ്മസ് മാർക്കറ്റിൽ കാർ ഇടിച്ചു കയറി ഒരു കുട്ടിയടക്കം രണ്ടുപേർ മരിച്ചു. 68-ഓളം പേർക്ക് പരിക്കേറ്റു. ഇതിൽ 15 പേരുടെ പരിക്ക് ഗുരുതരമാണെന്ന് പോലീസ് അറിയിച്ചു. 400 മീറ്ററോളം ഓടിയ ശേഷമാണ് വാഹനം നിന്നത്.ഡ്രൈവർ പോലീസിന്റെ കസ്റ്റഡിയിലാണ്. അറസ്റ്റിലായത് 50 വയസുകാരനായ ഡോക്ടറാണ്. ഭീകരാക്രമണം ആണോയെന്ന് സംശയിക്കുന്നതായി പ്രാദേശിക സർക്കാർ വക്താവ് വ്യക്തമാക്കി. ആക്രമണത്തിന്റെ ദൃശ്യങ്ങൾ സാമൂഹ്യമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. പ്രാദേശിക സമയം വൈകുന്നേരം 7 മണിക്ക്, കറുത്ത ബി.എം.ഡബ്ല്യു. കാർ ആൾക്കൂട്ടത്തിലേക്ക് […]
Read more

നിർമാണത്തിലിരുന്ന കിണർ ഇടിഞ്ഞുവീണ് തൊഴിലാളിക്ക് ദാരുണാന്ത്യം

കല്‍പറ്റ: വയനാട് മീനങ്ങാടിയില്‍ നിര്‍മാണത്തിലിരുന്ന കിണര്‍ ഇടിഞ്ഞുവീണ് ഒരാള്‍ മരിച്ചു. പുല്‍പ്പള്ളി സ്വദേശി രാജനാണ് മരിച്ചത്. കാലിന് സാരമായി പരിക്കേറ്റ പുല്‍പ്പള്ളി സ്വദേശിയായ സദാനന്ദൻ കൽപ്പറ്റയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. കിണറ്റിൽ റിങ്ങ് സ്ഥാപിക്കുന്നതിനിടയിലാണ് അപകടം ഉണ്ടായത്. കൃഷി ആവശ്യത്തിനായി കുഴിച്ച കിണറാണ് ഇടിഞ്ഞുവീണത്.
Read more

‘ബോച്ചേ സണ്‍ബേണ്‍ ന്യൂ ഇയര്‍’ പാര്‍ട്ടി തടഞ്ഞ് ഹൈക്കോടതി

കൊച്ചി: വയനാട്ടിൽ ‘ബോച്ചെ 1000 ഏക്കര്‍’ എന്ന സ്ഥലത്ത് നടത്താനിരുന്ന സണ്‍ബേണ്‍ ന്യൂഇയര്‍ പാര്‍ട്ടി തടഞ്ഞ് ഹൈക്കോടതി. സമീപവാസികൾ നല്‍കിയ കേസിലാണ് കോടതിയുടെ ഉത്തരവ്. മണ്ണിടിച്ചിൽ ദുരന്തം ഉണ്ടായ സമീപപ്രദേശത്ത് തോട്ടഭൂമി അനധികൃതമായി തരം മാറ്റി നിർമ്മാണ പ്രവർത്തനങ്ങൾ നടത്തിയ സ്ഥലത്താണ് ന്യൂയർ പാർട്ടി നടത്തുന്നത്. ഇത് ക്രമസമാധാനത്തെയും അപകടകരമായ അന്തരീക്ഷം ഉണ്ടാകുമെന്ന സാഹചര്യത്തെയും മുൻനിർത്തി പരിപാടി നിർത്തിവയ്ക്കാൻ വയനാട് ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയർമാനായ കളക്ടർ ഇന്നലെ ഉത്തരവിട്ട കാര്യം കോടതിയെ അറിയിച്ചു. പരിപാടിക്ക് അനുമതി […]
Read more

സാമൂഹ്യസുരക്ഷ, ക്ഷേമനിധി പെൻഷൻ തിങ്കളാഴ്ച മുതൽ വിതരണം ചെയ്യും

ക്രിസ്മസ് പ്രമാണിച്ച് സാമൂഹ്യസുരക്ഷ, ക്ഷേമനിധി പെൻഷൻ ഗുണഭോക്താക്കൾക്ക് ആദ്യ ഗഡു പെൻഷൻ അനുവദിച്ചു. തിങ്കളാഴ്ച മുതൽ പെൻഷൻ വിതരണം ആരംഭിക്കും. 62 ലക്ഷം ഗുണഭോക്താക്കൾക്ക് ഓരോരുത്തർക്കും 1600 രൂപ വീതമാണ് ലഭിക്കുക. 27 ലക്ഷം പേർക്ക് ബാങ്ക് അക്കൗണ്ടുകളിലൂടെ തുക കൈമാറും. മറ്റുഉള്ളവർക്ക് സഹകരണ ബാങ്കുകൾ വഴി വീട്ടിൽ എത്തി പെൻഷൻ വിതരണം ചെയ്യുമെന്ന് ധനമന്ത്രി കെഎൻ ബാലഗോപാൽ അറിയിച്ചു. കഴിഞ്ഞ മാർച്ച് മുതൽ പ്രതിമാസ പെൻഷൻ വിതരണം ഉറപ്പാക്കിയിട്ടുണ്ട്. കേരളം ഇന്ത്യയിലെ ഏറ്റവും സമഗ്രമായ സാമൂഹ്യസുരക്ഷ […]
Read more

ഭാര്യയ്ക്ക് ജീവനാംശം നൽകാൻ 80,000 രൂപയുടെ ചില്ലറയുമായി യുവാവ് കോടതിയിൽ

കോയമ്പത്തൂർ: വേർപിരിഞ്ഞ് താമസിക്കുന്ന ഭാര്യയ്ക്ക് ജീവനാംശമായി നൽകാനുള്ള എൺപതിനായിരം രൂപ നാണയത്തുട്ടുകളാക്കി കോടതിയിലെത്തി യുവാവ്. എണ്‍പതിനായിരം രൂപയുടെ ചില്ലറയാണ് രണ്ട് ബാഗുകളിലാക്കി ഇദ്ദേഹം കേസ് നടക്കുന്ന കുടുംബകോടതിയില്‍ എത്തിയത്. കോയമ്പത്തൂരില്‍ ബുധനാഴ്ചയായിരുന്നു സംഭവം. രണ്ടുലക്ഷം രൂപ ഭാര്യയ്ക്ക് ഇടക്കാല ജീവനാംശമായി നല്‍കാന്‍ കോടതി ഉത്തരവിട്ടിരുന്നു. ഇതിനു പിന്നാലെയാണ് ചില്ലറയുമായി യുവാവ് കോടതിയിൽ എത്തിയത്. നാണയങ്ങൾ കൊണ്ടുവന്നത് കണ്ട കോടതി പണം നോട്ടുകളാക്കി കൈമാറാന്‍ ആവശ്യപ്പെട്ടു. തുടര്‍ന്ന് വ്യാഴാഴ്ച എണ്‍പതിനായിരം രൂപയുടെ നോട്ടുകൾ കൈമാറി. അവശേഷിക്കുന്ന 1,20,000 രൂപ […]
Read more

ആറു വയസ്സുകാരിയുടെ കൊലപാതകം; സ്വന്തം കുട്ടി അല്ലാത്തതിനാല്‍ ഒഴിവാക്കാനായി നടത്തിയ കൊലയെന്ന് രണ്ടാനമ്മയുടെ മൊഴി

കോതമംഗലം: കോതമംഗലത്തെ ആറു വയസ്സുകാരിയുടെ കൊലപാതകത്തിന് ദുര്‍മന്ത്രവാദവുമായി ബന്ധമില്ലെന്ന് പോലീസ് സ്ഥിരീകരിച്ചു. സ്വന്തം കുട്ടി അല്ലാത്തതിനാല്‍ ഒഴിവാക്കാനാണ് കൊല നടത്തിയതെന്ന് മുസ്കാന്റെ രണ്ടാനമ്മ മൊഴി നൽകി. വ്യാഴാഴ്ച രാവിലെ 6.30-നാണ് അജാസ് ഖാന്റെ ആദ്യ ഭാര്യയിലെ മകള്‍ മുസ്‌ക്കാനെ വീട്ടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടത്. അജാസും ഭാര്യയും ഒരു മുറിയിലും രണ്ടര വയസ്സുള്ള കുഞ്ഞും മുസ്‌ക്കാനും മറ്റൊരു മുറിയിലുമാണ് ഉറങ്ങിയതെന്നുമാണ് അജാസ് പറഞ്ഞത്. രാവിലെ കുഞ്ഞുമായി എത്തി അനക്കമില്ലെന്ന് സമീപവാസികളെ അറിയിക്കുകയായിരുന്നു. സംശയം തോന്നിയ അയൽക്കാർ പോലീസിൽ […]
Read more

ആറുവയസ്സുകാരിയുടെ മരണത്തില്‍ ദുർമന്ത്രവാദ ബന്ധമെന്ന് സംശയം; കൊന്നത് ശ്വാസംമുട്ടിച്ച്

കോതമംഗലം: ഉത്തര്‍പ്രദേശില്‍ നിന്നുള്ള കുടുംബത്തിലെ ആറുവയസ്സുകാരിയുടെ കൊലപാതകത്തില്‍ ദുർമന്ത്രവാദ ബന്ധം സംശയിച്ച് പോലീസ്. സംഭവത്തിൽ കോതമംഗലം നെല്ലിക്കുഴിക്ക് സമീപം പുതുപ്പാലം ഭാഗത്ത് താമസിക്കുന്ന അജാസ് ഖാൻ (33), ഭാര്യ അനീഷ (23) എന്നിവരെ പോലീസ് കസ്റ്റയിൽ എടുത്തു. കുട്ടിയുടെ രണ്ടാനമ്മ അനീഷ പിതാവ് അജാസ് ഖാന്‍ എന്നിവര്‍ക്ക് പുറമേ കൂടുതല്‍ ആളുകളുടെ ബന്ധവും സംശയിക്കുന്നുണ്ട്. ഇന്നലെ രാവിലെ 6.30-നാണ് അജാസ് ഖാന്റെ ആദ്യ ഭാര്യയിലെ മകള്‍ മുസ്‌ക്കാനെ വീട്ടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടത്. അജാസും അനീഷയും ഒരു […]
Read more

മണ്ഡപത്തിൽ തണുത്തുവിറച്ച വരന്‍ ബോധംകെട്ടുവീണു; വിവാഹത്തിൽ നിന്നും പിന്മാറി വധു

കഠിനമായ തണുപ്പിനെ തുടർന്ന് വിവാഹച്ചടങ്ങിനിടെ വരന്‍ ബോധംകെട്ടുവീണു. ഇതോടെ വിവാഹത്തിൽ നിന്നും പിന്മാറി വധു. ഝാര്‍ഖണ്ഡിലെ ദേവ്ഘറില്‍ ഞായറാഴ്ചയായിരുന്നു സംഭവം. ഘോര്‍മര സ്വദേശിയായ അര്‍ണവും ബിഹാറിലെ ഭഗല്‍പുര്‍ സ്വദേശിയായ അങ്കിതയും തമ്മിലുള്ള വിവാഹമാണ് ഇത്തരത്തിൽ മുടങ്ങിയത്. വരന്റെ നാടായ ഘോര്‍മരയിലെ മണ്ഡപത്തിലായിരുന്നു ചടങ്ങുകൾ നടന്നത്. ഇതിനിടയിൽ അര്‍ണവ് തണുത്ത് വിറയ്ക്കുകയും ബോധംകെട്ടുവീഴുകയുമായിരുന്നു. തണുത്ത കാലാവസ്ഥയും ഉപവാസവുമാണ് ബോധംകെട്ടുവീഴാന്‍ കാരണമെന്ന് വരനെ പരിശോധിച്ച ഡോക്ടര്‍ പറഞ്ഞു. ഒന്നര മണിക്കൂറിനു ശേഷം അർണവിന് ബോധം വന്നെങ്കിലും തണുപ്പത്ത് ബോധം കെട്ടുവീഴാന്‍ […]
Read more

സംസ്ഥാനത്ത് അതിശക്ത മഴയ്ക്ക് സാധ്യത

കൊച്ചി: സംസ്ഥാനത്ത് അതിശക്ത മഴയ്ക്ക് സാധ്യത. മൂന്ന് ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. എറണാകുളം ഇടുക്കി തൃശൂർ ജില്ലകളിലാണ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചത്. എട്ട് ജില്ലകളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. നാളെ പത്തനംതിട്ട മുതൽ തൃശൂർ വരെയുള്ള ജില്ലകളിൽ യെല്ലോ അലർട്ടാണ്. ബംഗാൾ ഉൾക്കടലിന് മുകളിൽ നിലനിൽക്കുന്ന ന്യൂനമർദ്ദത്തിൻ്റെ സ്വാധീന ഫലമായാണ് സംസ്ഥാനത്ത് മഴ തുടരുന്നത്. ഇന്ന് കേരളതീരത്ത് മത്സ്യബന്ധനത്തിന് വിലക്ക് ഏർപ്പെടുത്തിയിട്ടുണ്ട്. ഇടുക്കി, എറണാകുളം, തൃശൂർ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നു. […]
Read more

സുരക്ഷാ പരിശോധനകള്‍ കർശനമാക്കി; നിയമലംഘകരെ നാടുകടത്തി സൗദി

റിയാദ്: സൗദി അറേബ്യയിൽ തൊഴിൽ, താമസ, അതിർത്തി സുരക്ഷാനിയമങ്ങൾ ലംഘിക്കുന്നവരെ കണ്ടെത്താനുള്ള പരിശോധനകള്‍ കർശനമാക്കി. സൗദിയുടെ വിവിധ ഭാഗങ്ങളിൽ നിന്ന് നവംബര്‍ 21 മുതല്‍ 27 വരെയുള്ള ദിവസങ്ങളിൽ പത്തൊൻപതിനായിരത്തോളം പേരെ പിടികൂടി. നിയമലംഘകരായ പതിനായിരത്തോളം പേരെ നാടുകടത്തി. സുരക്ഷാസേനയുടെ വിവിധ യൂണിറ്റുകളും ജനറൽ ഡയറക്ടറേറ്റ് ഓഫ് പാസ്‌പോർട്ടും നടത്തിയ സംയുക്ത ഫീൽഡ് പരിശോധനയിലാണ് പ്രതികൾ പിടിക്കപ്പെട്ടത്. ഇവർക്ക് വിവിധ സഹായങ്ങൾ നൽകിയ 22 പേര്‍ കൂടി പിടിയിലായിട്ടുണ്ട്. സംഭവത്തിത്തെ തുടർന്ന് അതിർത്തി സുരക്ഷാചട്ടങ്ങൾ ലംഘിച്ച് എത്തുന്നവർക്ക് […]
Read more
Advertisement
WhiteswanTV Footer