Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

ഭാര്യയ്ക്ക് ജീവനാംശം നൽകാൻ 80,000 രൂപയുടെ ചില്ലറയുമായി യുവാവ് കോടതിയിൽ

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

കോയമ്പത്തൂർ: വേർപിരിഞ്ഞ് താമസിക്കുന്ന ഭാര്യയ്ക്ക് ജീവനാംശമായി നൽകാനുള്ള എൺപതിനായിരം രൂപ നാണയത്തുട്ടുകളാക്കി കോടതിയിലെത്തി യുവാവ്. എണ്‍പതിനായിരം രൂപയുടെ ചില്ലറയാണ് രണ്ട് ബാഗുകളിലാക്കി ഇദ്ദേഹം കേസ് നടക്കുന്ന കുടുംബകോടതിയില്‍ എത്തിയത്. കോയമ്പത്തൂരില്‍ ബുധനാഴ്ചയായിരുന്നു സംഭവം.


രണ്ടുലക്ഷം രൂപ ഭാര്യയ്ക്ക് ഇടക്കാല ജീവനാംശമായി നല്‍കാന്‍ കോടതി ഉത്തരവിട്ടിരുന്നു. ഇതിനു പിന്നാലെയാണ് ചില്ലറയുമായി യുവാവ് കോടതിയിൽ എത്തിയത്. നാണയങ്ങൾ കൊണ്ടുവന്നത് കണ്ട കോടതി പണം നോട്ടുകളാക്കി കൈമാറാന്‍ ആവശ്യപ്പെട്ടു. തുടര്‍ന്ന് വ്യാഴാഴ്ച എണ്‍പതിനായിരം രൂപയുടെ നോട്ടുകൾ കൈമാറി. അവശേഷിക്കുന്ന 1,20,000 രൂപ ഉടന്‍ നൽകാനും ജഡ്ജി നിര്‍ദേശിച്ചു. കഴിഞ്ഞകൊല്ലമാണ് ഭാര്യ വിവാഹമോചന ഹര്‍ജിയുമായി കോടതിയെ സമീപിച്ചത്.

Tags :

Recent News

Advertisement
WhiteswanTV Footer