Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: neymar out of brazil team

ആശങ്കയായി നെയ്മറുടെ പരിക്ക്; ലോകകപ്പിലെ ആദ്യ മത്സരം നഷ്ടപ്പെടും

ന്യൂജേഴ്സി: ഫിഫ ലോകകപ്പ് തുടങ്ങാന്‍ ദിവസങ്ങള്‍ മാത്രം ശേഷിക്കെ ബ്രസീലിന് വലിയ തിരിച്ചടി. സൂപ്പര്‍ താരം നെയ്മര്‍ ജൂനിയറിന് പരിക്കേറ്റതിനെ തുടര്‍ന്ന് രണ്ട് മുതല്‍ മൂന്ന് ആഴ്ച വരെ വിശ്രമം വേണ്ടിവരുമെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. വലത് കാല്‍ക്കുഴയിലെ പരിക്കില്‍ നിന്ന് മുക്തനായി വരുന്ന താരം, ലോകകപ്പിന് മുന്നോടിയായുള്ള ബ്രസീലിന്റെ രണ്ട് സൗഹൃദ മത്സരങ്ങളില്‍ കളിക്കില്ല. കൂടാതെ, ജൂണ്‍ 14ന് ന്യൂജേഴ്സിയില്‍ വെച്ച് നടക്കാനിരിക്കുന്ന മൊറോക്കോക്കെതിരെയുള്ള ബ്രസീലിന്റെ ആദ്യ ഗ്രൂപ്പ് ഘട്ട മത്സരത്തിലും ഇറങ്ങാനായേക്കില്ല.
Read more

കപ്പടിക്കാനുറച്ച് കാനറിപ്പട; നെയ്മറിന്റെ തിരിച്ചുവരവ് ലോക കപ്പിൽ

ആഗോള ഫുട്ബോളിന്റെ മഹാമാമാങ്കത്തിന് തിരുശ്ശീല ഉയരാൻ ഇനി ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെ, ലോകമെമ്പടുമുള്ള കാൽപ്പന്ത് പ്രേമികൾ കാത്തിരിക്കുന്ന ആ ഒരൊറ്റ ചോദ്യമേയുള്ളൂ ആര് കനകകിരീടത്തിൽ മുത്തമിടും? പ്രവചനങ്ങൾക്കും വിശകലനങ്ങൾക്കും പ്രസക്തിയില്ലാത്ത ഫുട്ബോൾ മൈതാനങ്ങളിൽ ഇത്തവണ ചരിത്രം തിരുത്തിക്കുറിക്കാൻ ഉറച്ചാണ് കാനറിപ്പട ഒരുങ്ങിയിറങ്ങിയിരിക്കുന്നത്. ആറാം ലോകകപ്പ് എന്ന സ്വപ്നത്തിലേക്ക് കണ്ണുവെച്ച് ബ്രസീൽ തങ്ങളുടെ പടയൊരുക്കം പൂർത്തിയാക്കുമ്പോൾ, ആരാധകരുടെ പ്രതീക്ഷകൾ വാനോളമാണ്. സാംബ താളത്തിന്റെ മനോഹാരിതയും ആധുനിക ഫുട്ബോളിന്റെ കളിമിടുക്കും ഒത്തിണങ്ങിയ ബ്രസീൽ ഇത്തവണ കപ്പിൽ കുറഞ്ഞതൊന്നും ലക്ഷ്യമിടുന്നില്ല. എക്കാലത്തും […]
Read more

നെയ്മറിന്റെ സ്വപ്‌നങ്ങള്‍ അസ്തമിക്കുന്നു; ബ്രസീല്‍ ടീമില്‍ നിന്ന് പുറത്ത്

റിയോ ഡി ജനീറോ: ബ്രസീല്‍ സൂപ്പര്‍താരം നെയ്മറിന്റെ ലോകകപ്പ് സ്വപ്നങ്ങള്‍ മങ്ങുന്നു. ഈ മാസം നടക്കുന്ന ഫ്രാന്‍സ്, ക്രൊയേഷ്യ ടീമുകള്‍ക്കെതിരായ സൗഹൃദ മത്സരങ്ങള്‍ക്കുള്ള ബ്രസീല്‍ ടീമില്‍ നിന്ന് കാര്‍ലോ ആഞ്ചലോട്ടി നെയ്മറിനെ ഒഴിവാക്കി. ഇതോടെ ഫിഫ ലോകകപ്പിന് ഒരുങ്ങുന്ന ബ്രസീല്‍ ഫുട്ബോള്‍ ടീമില്‍ ഇടംപിടിക്കാനുള്ള നെയ്മറിന്റെ ശ്രമങ്ങള്‍ക്ക് വീണ്ടും തിരിച്ചടിയായി. ലോകകപ്പിന് മുന്‍പ് നിര്‍ണായക മത്സരങ്ങള്‍ക്കുള്ള ടീമിലും ആഞ്ചലോട്ടി നെയ്മറെ ഉള്‍പ്പെടുത്തിയില്ല. ബ്രസീല്‍ ഈമാസം 26ന് ഫ്രാന്‍സിനെയും 31ന് ക്രോയേഷ്യയെയും നേരിടും. ജൂണ്‍ പതിനാലിന് ലോകകപ്പിലെ ആദ്യ […]
Read more
Advertisement
WhiteswanTV Footer