Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: neyyatinkara samadhi case

ഗോപന്‍ സ്വാമിക്കായി പുതിയ സമാധിത്തറ ഒരുക്കി മക്കള്‍

തിരുവനന്തപുരം: നെയ്യാറ്റിന്‍കരയിലെ സമാധി വിവാദത്തില്‍ ഗോപന്‍ സ്വാമിക്കായി പുതിയ സമാധിത്തറ ഒരുക്കി കുടുംബം. പോസ്റ്റ്മോര്‍ട്ടം പൂര്‍ത്തിയായ ഗോപന്റെ മൃതദേഹം നാമജപ ഘോഷയാത്രയോടെ ആറാലുംമൂട്ടിലെ വീട്ടിലെത്തിക്കുമെന്നും ശേഷം സംസ്‌കരിക്കുമെന്നും മകന്‍ പറഞ്ഞു. വിവിധ മഠങ്ങളില്‍ നിന്നുളള സന്യാസിമാര്‍ സംസ്‌കാര ചടങ്ങുകള്‍ക്ക് നേതൃത്വം നല്‍കും. നേരത്തെ നിര്‍മ്മിച്ച സമാധിത്തറ പൊളിച്ചുനീക്കിയാണ് പുതിയ സമാധിത്തറ ഉണ്ടാക്കിയിട്ടുളളത്. വൈകിട്ട് നാല് മണിക്കാണ് സംസ്‌കാരം. സമാധിത്തറ തീര്‍ത്ഥാടന കേന്ദ്രമാക്കി മാറ്റുമെന്ന് ഗോപന്റെ മകന്‍ സനന്ദന്‍ അറിയിച്ചു. ഗോപന്‍ സ്വാമിയുടേത് സ്വാഭാവികമരണമാണെന്ന് പോസ്റ്റ്മോര്‍ട്ടത്തില്‍ വ്യക്തമായെങ്കിലും രാസപരിശോധന […]
Read more

നെയ്യാറ്റിൻകര സമാധി: ഗോപന്‍സ്വാമിയുടെ സംസ്‌കാരം ഇന്ന്

തിരുവനന്തപുരം: നെയ്യാറ്റിന്‍കര ഗോപന്‍സ്വാമിയുടെ സംസ്‌കാരം ഇന്ന്. വൈകിട്ട് മൂന്നിനും നാലിനും ഇടയിലാണ് സംസ്‌കാരം. മൃതദേഹം സൂക്ഷിച്ചിരിക്കുന്ന നെയ്യാറ്റിന്‍കര ആശുപത്രിയില്‍ നിന്നും നാമജപഘോഷയാത്ര ആയിട്ടാണ് വീട്ടിലേക്ക് കൊണ്ടുവരിക. മഹാ സമാധിയായി വലിയ ചടങ്ങുകളോടെ സംസ്‌കരിക്കാനാണ് കുടുംബത്തിന്റെ തീരുമാനം. ഗോപന്‍സ്വാമി സമാധിയായെന്ന് കുടംബം പറയുന്ന അതേസ്ഥലത്ത് തന്നെയായിരിക്കും ‘മഹാസമാധി’ നടക്കുക. ഇന്നലെ രാവിലെയാണ കല്ലറയുടെ സ്ലാബ് മാറ്റി ഗോപന്‍ സ്വാമിയുടെ മ്യതദേഹം പുറത്തെടുത്തത്. ഇരിക്കുന്ന നിലയിലായിരുന്നു ഗോപന്‍ സ്വാമിയുടെ മൃതദേഹം. നെഞ്ച് വരെ പൂജാദ്രവ്യങ്ങള്‍ മൂടിയ നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. […]
Read more

ഗോപൻ സ്വാമിയുടെ പോസ്റ്റുമോര്‍ട്ടം പൂർത്തിയായി; പ്രാഥമിക പരിശോധനയിൽ സ്വാഭാവിക മരണമെന്ന് മെഡിക്കൽ കോളജ് ഡോക്ടർമാർ

നെയ്യാറ്റിന്‍കര: ഗോപൻ സ്വാമിയുടെ പോസ്റ്റുമോര്‍ട്ടം നടപടികൾ പൂർത്തിയായി. ഗോപൻ സ്വാമിയുടെത് സ്വാഭാവിക മരണമെന്ന് മെഡിക്കൽ കോളജ് ഡോക്ടർമാർ. പ്രാഥമിക പരിശോധനയിലാണ് സ്വാഭാവിക മരണമെന്ന് കണ്ടെത്തിയത്. മരണം സംഭവിച്ചതിന് ശേഷമാണ് സമാധിയിലിരുത്തിയെന്നാണ് മെഡിക്കൽ കോളജിൽ നിന്നും ലഭിക്കുന്ന പ്രാഥമിക വിവരം. നിലവിൽ ശരീരത്തിൽ മുറിവുകളോ വിഷം ഉള്ളിൽ ചെന്ന സാഹചര്യമോ ഇല്ലെന്നാണ് പ്രാഥമികമായി ലഭിക്കുന്ന വിവരം. എന്നാൽ ആന്തരികാവയവങ്ങളുടെ ശാസ്ത്രീയ പരിശോധനകൾ കഴിഞ്ഞതിനു ശേഷമേ കൂടുതൽ വ്യക്തത വരികയുള്ളൂ. വിഷാശം ഉണ്ടോയെന്ന് കണ്ടെത്താൻ ആന്തരിക അവയവങ്ങളുടെ സാമ്പിള്‍ ശേഖരിക്കും. […]
Read more

സമാധിയിൽ മൃതദേഹം കണ്ടെത്തി; മൃതദേഹം കല്ലറയിൽ ഇരിക്കുന്ന നിലയിൽ

നെയ്യാറ്റിൻകര: നെയ്യാറ്റിൻകരയിലെ വിവാദ കല്ലറ പൊളിച്ചു. ഗോപൻ സ്വാമിയുടെ മൃതദേഹം കല്ലറയിൽ ഇരിക്കുന്ന നിലയിലാണ് കണ്ടെത്തിയത്. കല്ലറയ്ക്കുള്ളിൽ ഭസ്മവും പൂജാദ്രവ്യങ്ങളും കണ്ടെത്തി. ഏകദേശം 10 മിനിറ്റാണ് കല്ലറ പൊളിക്കാൻ എടുത്തത്. നെയ്യാറ്റിൻകര പോലീസ് സ്റ്റേഷനിൽ നൽകിയ ഗോപൻ സ്വാമിയെ കാണാൻ ഇല്ല എന്ന പരാതി ഇതോടെ അവസാനിക്കുകയാണ്. മൃതദേഹം ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം തിരുവനന്തപുരം മെഡിക്കൽ കോളേജിൽ പോസ്റ്റുമോർട്ടം ചെയ്യും.
Read more

നെയ്യാറ്റിൻകര ഗോപൻ സ്വാമിയുടെ കല്ലറ ഉടൻ പൊളിക്കും

തിരുവനന്തപുരം: നെയ്യാറ്റിൻകരയിലെ വിവാദ കല്ലറ ഉടൻ തുറക്കും. കല്ലറ പരിശോധിക്കാനുള്ള ആർഡിഒയുടെ ഉത്തരവ് സ്റ്റേ ചെയ്യണമെന്ന ആവശ്യം ഹൈക്കോടതി ഇന്നലെ തള്ളിയിരുന്നു. തുടർന്നാണ് ഇന്നു പുലർച്ചെതന്നെ വൻ പൊലീസ് സന്നാഹം ഗോപന്റെ വീട്ടിലെത്തിയത്. രാവിലെ 10 മണിക്കു മുൻപ് കല്ലറ തുറന്നു പരിശോധിക്കാനാണു തീരുമാനം. ജില്ലാ ഭരണകൂടമാണു കാര്യങ്ങൾ ഏകോപിപ്പിക്കുന്നത്. കല്ലറയിലേക്കുള്ള വഴി അടച്ചു; ഇവിടെ പൊതുജനങ്ങൾക്കു പ്രവേശനമുണ്ടാകില്ല. കല്ലറ ടാർപോളിൻ ഉപയോഗിച്ച് മറച്ചിട്ടുമുണ്ട്. ആർഡിഒ എത്തിയതിനു പിന്നാലെ കല്ലറ പൊളിക്കുമെന്നു പൊലീസ് അറിയിച്ചു. ഫൊറൻസിക് വിദഗ്ധർ […]
Read more

നെയ്യാറ്റിൻകര സമാധി കേസ്; വൈറൽ ആയി സബ് കളക്ടർ

തിരുവനന്തപുരം: നെയ്യാറ്റിൻകര സമാധി കേസിൽ ഗോപൻ സ്വാമി സമാധിയായെന്നാണ് കുടുംബം പറയുന്നത്. ഗോപൻസ്വാമിയെ അപായപ്പെടുത്തിയെന്ന പരാതിയിൽ കല്ലറ പൊളിച്ച് പരിശോധന നടത്തണമെന്ന സബ് കളക്ടറുമായുള്ള ചർച്ചയിൽ നാടകീയ രംഗങ്ങൾ അരങ്ങേറിയിരുന്നു. എന്നാൽ വാർത്ത വൈറൽ ആയതോടെ ഗോപൻ സ്വാമിയേ എല്ലാരും ഉപേക്ഷിച്ച മട്ടാണ്. ഇപ്പോൾ സമൂഹ മാധ്യമങ്ങൾ എല്ലാം ചർച്ച ചെയ്യുന്നത് തിരുവനന്തപുരം സബ് കളക്ടർ ആൽഫ്രഡ്‌ ഒ വി ഐ എ എസിനെ കുറിച്ചാണ്. ന്യൂസിന് താഴെയുള്ള കമന്റ് സെക്ഷൻ മൊത്തം കളക്ടറെ പറ്റിയുള്ള ചർച്ചകളും […]
Read more

Recent News

Advertisement
WhiteswanTV Footer