Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: NithinRajCase

നിതിൻ രാജ് കേസ്; DYSPയെ സസ്പെൻഡ് ചെയ്യാത്തതിൽ സർക്കാരിനെ വിമർശിച്ച് ഹൈക്കോടതി

കൊച്ചി: ഡോ. എം.കെ. റാമിന്റെ അറസ്റ്റുമായി ബന്ധപ്പെട്ട പൊലീസ് വീഴ്ചയിൽ സർക്കാരിനെ രൂക്ഷമായി വിമർശിച്ച് ഹൈക്കോടതി. ഗുരുതര വീഴ്ച വരുത്തിയ ഡിവൈഎസ്പിയെ സസ്പെൻഡ് ചെയ്യാത്തത് എന്തുകൊണ്ടാണെന്ന് ജസ്റ്റിസ് എ. ബദറുദ്ദീൻ ചോദിച്ചു. ഉദ്യോഗസ്ഥനെതിരെ അന്വേഷണം മാത്രം നടത്തിയാൽ മതിയോ എന്നും കോടതി ചോദിച്ചു. ‘അച്ചടക്ക നടപടി എന്തെന്ന് കോടതിയെ പഠിപ്പിക്കരുത്. അച്ചടക്ക നടപടിയുടെ ചട്ടങ്ങൾ നന്നായി അറിയാം. ഈ പണി തുടങ്ങിയിട്ട് കുറച്ചായി’ എന്ന് ജസ്റ്റിസ് ബദറുദ്ദീൻ പരാമർശിച്ചു. ഡിവൈഎസ്പിയുടെ ഭാഗത്ത് ഗുരുതര വീഴ്ചയുണ്ടായെന്ന് സർക്കാർ തന്നെ […]
Read more

സിബിഐ സംഘം തിരുവനന്തപുരത്ത്; നിതിന്‍ രാജിന്റെ കുടുംബാംഗങ്ങളുടെ മൊഴിയെടുക്കും

തിരുവനന്തപുരം: അഞ്ചരക്കണ്ടി ദന്തൽ കോളേജ് വിദ്യാർഥി നിതിൻ രാജിന്റെ മരണത്തിൽ അന്വേഷണം നടത്തുന്നതിനായി പുതിയ ക്രൈംബ്രാഞ്ച് സംഘം തിരുവനന്തപുരത്തെത്തി. നിതിൻ രാജിന്റെ കുടുംബാംഗങ്ങളിൽ നിന്ന് സംഘം മൊഴിയെടുക്കും. ഹൈക്കോടതി ഇടപെടലിന് പിന്നാലെ നിയോഗിച്ച പുതിയ അന്വേഷണ സംഘമാണ് തിരുവനന്തപുരത്ത് എത്തിയത്. മലപ്പുറം ക്രൈംബ്രാഞ്ച് എസ്.പി. മോഹന ചന്ദ്രന്റെ നേതൃത്വത്തിലുള്ള സംഘമാണ് അന്വേഷണം നടത്തുന്നത്. രാവിലെ പത്തരയോടെ സംഘം നിതിൻ രാജിന്റെ വീട്ടിലെത്തി മാതാപിതാക്കളുടെയും സഹോദരിയുടെയും മൊഴിയെടുക്കും. കേസുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങളും സംഘം ശേഖരിക്കും. കേസിലെ പ്രതി […]
Read more

നിതിന്‍ രാജിന്റെ മരണം; ഡോ. എം കെ റാമിൻ്റെ അറസ്റ്റ് രേഖപ്പെടുത്തി

കണ്ണൂർ: അഞ്ചരക്കണ്ടി ദന്തൽ കോളേജ് ഒന്നാം വർഷ വിദ്യാർഥി നിതിൻ രാജിന്റെ മരണവുമായി ബന്ധപ്പെട്ട കേസിൽ ഒന്നാം പ്രതി ഡോ. എം.കെ. റാമിന്റെ അറസ്റ്റ് രേഖപ്പെടുത്തി. പ്രതിയെ വൈദ്യപരിശോധനയ്ക്കായി കണ്ണൂർ ജില്ലാ ആശുപത്രിയിലേക്ക് കൊണ്ടുപോയി. തലശ്ശേരി എസ്‌സി/എസ്ടി സ്പെഷ്യൽ കോടതിയുടെ അനുമതിയെ തുടർന്നാണ് റാമിന്റെ അറസ്റ്റ് രേഖപ്പെടുത്തിയത്. കണ്ണൂർ തളാപ്പിലെ ക്രൈംബ്രാഞ്ച് ഓഫീസിലാണ് ഡോ. എം.കെ. റാം കീഴടങ്ങിയത്. ക്രൈംബ്രാഞ്ച് എസ്.പി മോഹനചന്ദ്രന്റെ നേതൃത്വത്തിൽ പ്രതിയെ ചോദ്യം ചെയ്തു.
Read more

ഡോ എം കെ റാമിനെതിരായ തുടർനടപടി; ഡിവൈഎസ്പി സുധീര്‍ കല്ലന്‍ കോടതിയില്‍ ഹാജരായി

കണ്ണൂർ: നിതിന്‍ രാജിന്റെ മരണത്തില്‍ പ്രതിയായ ഡോ എം കെ റാമിനെ വീണ്ടും അറസ്റ്റ് ചെയ്യാനുള്ള അപേക്ഷയില്‍ ഡിവൈഎസ്പി സുധീര്‍ കല്ലന്‍ കോടതിയില്‍ ഹാജരായി. റീ-അറസ്റ്റുമായി ബന്ധപ്പെട്ട കോടതി തീരുമാനം ഇന്ന് ഉണ്ടായേക്കും. പ്രതിക്ക് ഗ്രൗണ്ട് ഓഫ് അറസ്റ്റ് റിപ്പോർട്ട് കൈമാറിയതായി പ്രോസിക്യൂഷൻ കോടതിയെ അറിയിച്ചു. വീണ്ടും അറസ്റ്റ് ചെയ്യുന്നതിൽ എതിർപ്പില്ലെന്ന് പ്രതിഭാഗവും അറിയിച്ചിട്ടുണ്ട്. അറസ്റ്റിലെ നടപടിക്രമങ്ങളിൽ ഉണ്ടായ വീഴ്ചയെക്കുറിച്ച് നേരിട്ട് വിശദീകരണം നൽകാൻ ഡിവൈഎസ്പിയോട് കോടതി നിർദേശിച്ചിരുന്നു. നേരത്തെ കേസുമായി ബന്ധപ്പെട്ട് ഹൈക്കോടതി അന്വേഷണ സംഘത്തെയും […]
Read more

നിതിൻ രാജിന്റെ ആത്മഹത്യാ കേസ്; ഡിവൈഎസ്പി സുധീർ കല്ലനെതിരെ നടപടിക്ക് ശുപാർശ

കണ്ണൂർ: നിതിൻ രാജിന്റെ ആത്മഹത്യാ കേസിൽ ഡോക്ടർ എം.കെ. റാമിന്റെ അറസ്റ്റുമായി ബന്ധപ്പെട്ട വീഴ്ചയിൽ ക്രൈംബ്രാഞ്ച് ഡിവൈഎസ്പി സുധീർ കല്ലനെതിരെ നടപടി ശുപാർശ ചെയ്യേണ്ടി വരുമെന്ന് കോടതി. റാമിനെ വീണ്ടും അറസ്റ്റ് ചെയ്യുന്നതിനായി അന്വേഷണ സംഘം സമർപ്പിച്ച അപേക്ഷ പരിഗണിക്കവെയാണ് തലശേരി എസ്‌സി/എസ്ടി സ്പെഷ്യൽ കോടതി ഇക്കാര്യം വ്യക്തമാക്കിയത്. അന്വേഷണ ഉദ്യോഗസ്ഥനായിരുന്ന ഡിവൈഎസ്പിയെ കോടതി നേരിട്ട് വിളിച്ചുവരുത്തി വിശദീകരണം തേടി. സുപ്രീം കോടതി മാർഗനിർദേശങ്ങൾ പാലിക്കാതിരുന്നത് എന്തുകൊണ്ടാണെന്ന് കോടതി ചോദിച്ചു. അറസ്റ്റിന്റെ കാരണം പ്രതിയെ വാക്കാൽ ബോധ്യപ്പെടുത്തിയിരുന്നുവെന്നാണ് […]
Read more

നിതിന്‍ രാജിന്റെ മരണം; അന്വേഷണ ഉദ്യോഗസ്ഥനെ സര്‍വീസില്‍ നിന്ന് നീക്കണം

കൊച്ചി: അഞ്ചരക്കണ്ടി ഡെന്റൽ കോളേജ് വിദ്യാർഥി നിതിൻ രാജിന്റെ ആത്മഹത്യ കേസിൽ പ്രതിയായ ഡോ. എം.കെ. റാമിനെ വിട്ടയച്ച സംഭവത്തിൽ പൊലീസിനെതിരെ ഹൈക്കോടതിയുടെ രൂക്ഷ വിമർശനം. കേസിലെ അന്വേഷണ ഉദ്യോഗസ്ഥനായ ഡിവൈഎസ്പിക്കെതിരെയാണ് കോടതി വിമർശനം ഉന്നയിച്ചത്. പ്രതിയെ അറസ്റ്റ് ചെയ്യാൻ പൊലീസ് ആവശ്യമായ നടപടികൾ സ്വീകരിച്ചില്ലെന്നും പ്രതിയെ രക്ഷപ്പെടാൻ സഹായിക്കുന്ന രീതിയിലാണ് കാര്യങ്ങൾ നടന്നതെന്നും കോടതി പറഞ്ഞു. അറസ്റ്റിനുള്ള കാരണം വ്യക്തമാക്കാതെയാണ് നടപടിയെടുത്തതെന്നും ഇത് നിയമപരമായ വീഴ്ചയാണെന്നും കോടതി ചൂണ്ടിക്കാട്ടി. ഡിവൈഎസ്പി റാങ്കിലുള്ള ഉദ്യോഗസ്ഥന് ഇത്തരം നിയമനടപടികൾ […]
Read more

നിതിന്‍ രാജിന്റെ മരണം; പ്രതി റാമിനെ അറസ്റ്റ് ചെയ്യാത്തതില്‍ അതൃപ്തി അറിയിച്ച് ഹൈക്കോടതി

കൊച്ചി: അഞ്ചരക്കണ്ടി ഡെന്റൽ കോളജ് വിദ്യാർഥിയായിരുന്ന നിതിൻ രാജ് ജീവനൊടുക്കിയ കേസിൽ പ്രതിയായ ഡോ. എം.കെ. റാമിനെ അറസ്റ്റ് ചെയ്യാത്തതിൽ ഹൈക്കോടതിക്ക് കടുത്ത അതൃപ്തി. സുപ്രീംകോടതി മുൻകൂർ ജാമ്യം നിഷേധിച്ചിട്ടും പ്രതിയെ അറസ്റ്റ് ചെയ്യാത്തത് എന്തുകൊണ്ടാണെന്ന് ഹൈക്കോടതി ചോദിച്ചു. പ്രതികളെ അറസ്റ്റ് ചെയ്യുന്നതിൽ പൊലീസിന് രണ്ട് നീതിയാണോ എന്ന സംശയം ഉയർത്തിയ കോടതി, കൈ വിറയ്ക്കുന്ന പൊലീസിന് എങ്ങനെ നീതി നടപ്പാക്കാനാകുമെന്നും വിമർശിച്ചു. അന്വേഷണം നടത്തുന്ന എഡിജിപി എച്ച്. വെങ്കിടേഷിനെതിരെയും കോടതി വിമർശനം ഉന്നയിച്ചു. പ്രതിയെ പിടികൂടാത്തതിൽ […]
Read more

Recent News

Advertisement
WhiteswanTV Footer