Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

സിബിഐ സംഘം തിരുവനന്തപുരത്ത്; നിതിന്‍ രാജിന്റെ കുടുംബാംഗങ്ങളുടെ മൊഴിയെടുക്കും

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

തിരുവനന്തപുരം: അഞ്ചരക്കണ്ടി ദന്തൽ കോളേജ് വിദ്യാർഥി നിതിൻ രാജിന്റെ മരണത്തിൽ അന്വേഷണം നടത്തുന്നതിനായി പുതിയ ക്രൈംബ്രാഞ്ച് സംഘം തിരുവനന്തപുരത്തെത്തി. നിതിൻ രാജിന്റെ കുടുംബാംഗങ്ങളിൽ നിന്ന് സംഘം മൊഴിയെടുക്കും.

ഹൈക്കോടതി ഇടപെടലിന് പിന്നാലെ നിയോഗിച്ച പുതിയ അന്വേഷണ സംഘമാണ് തിരുവനന്തപുരത്ത് എത്തിയത്. മലപ്പുറം ക്രൈംബ്രാഞ്ച് എസ്.പി. മോഹന ചന്ദ്രന്റെ നേതൃത്വത്തിലുള്ള സംഘമാണ് അന്വേഷണം നടത്തുന്നത്. രാവിലെ പത്തരയോടെ സംഘം നിതിൻ രാജിന്റെ വീട്ടിലെത്തി മാതാപിതാക്കളുടെയും സഹോദരിയുടെയും മൊഴിയെടുക്കും. കേസുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങളും സംഘം ശേഖരിക്കും.

കേസിലെ പ്രതി ഡോ. എം.കെ. റാമിനെ അറസ്റ്റ് ചെയ്തതിൽ ഉണ്ടായ വീഴ്ചയിൽ നേരത്തെ ഹൈക്കോടതി രൂക്ഷ വിമർശനം ഉന്നയിച്ചിരുന്നു. റാമിന്റെ അറസ്റ്റിൽ മാത്രം എങ്ങനെയാണ് വീഴ്ച സംഭവിച്ചതെന്ന് കോടതി ഡിവൈഎസ്പിയോട് ചോദിച്ചിരുന്നു.

നിയമം അറിയുന്ന പൊലീസ് ഉദ്യോഗസ്ഥർ മനഃപൂർവം വീഴ്ച വരുത്തിയതാണോ എന്നും കോടതി ചോദിച്ചിരുന്നു. ഒരു പ്രതിയെയും പൊലീസിന് രക്ഷിക്കാനാകില്ലെന്നും കോടതി മുന്നറിയിപ്പ് നൽകിയിരുന്നു. പൊലീസിനെതിരെ അച്ചടക്ക നടപടി ഉണ്ടാകുന്ന സാഹചര്യം ഉണ്ടാക്കരുതെന്നും കോടതി വ്യക്തമാക്കിയിരുന്നു. ഡോ. എം.കെ. റാമിനെ ആദ്യം അറസ്റ്റ് ചെയ്തെങ്കിലും പിന്നീട് കോടതി വിട്ടയച്ച സംഭവത്തിൽ കണ്ണൂർ ക്രൈംബ്രാഞ്ച് സംഘത്തിന് ഗുരുതര വീഴ്ച സംഭവിച്ചതായാണ് ഉന്നത ഉദ്യോഗസ്ഥരുടെ വിലയിരുത്തൽ.

ഇതിന് പിന്നാലെയാണ് കേസിന്റെ അന്വേഷണ ചുമതലയിൽ മാറ്റം വരുത്തിയത്. പ്രത്യേക അന്വേഷണ സംഘത്തെ മാറ്റി ക്രൈംബ്രാഞ്ച് ഐ.ജി. അജിത ബീഗത്തിന് അന്വേഷണത്തിന്റെ ചുമതല നൽകി. പുതിയ സംഘം അന്വേഷണം ശക്തമാക്കുന്നതിന്റെ ഭാഗമായാണ് നിതിൻ രാജിന്റെ കുടുംബാംഗങ്ങളുടെ മൊഴിയെടുക്കുന്നത്.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix