അനുനയ ശ്രമം വിജയിച്ചു : നാമ നിര്‍ദ്ദേശ പത്രിക പിന്‍വലിച്ച് ജഷീര്‍ പള്ളിവയല്‍
കല്‍പ്പറ്റ: വിമതനായി മത്സരിക്കാനൊരുങ്ങിയ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി ജഷീര്‍ പള്ളിവയലിനെ അനുനയിപ്പിക്കാനുള്ള കോണ്‍ഗ്രസ് ശ്രമം വിജയം. നാമ നിര്‍ദ്ദേശ പത്രിക പിന്‍വലിച്ച് ജഷീര്‍ പള്ളിവയല്‍. തോമാട്ടുചാല്‍ ജില്ലാ പഞ്ചായത്ത് ഡിവിഷനിലേക്കാണ് പത്രിക നല്‍കിയിരുന്നത്. കോണ്‍ഗ്രസ് നേതാക്കളുമായി നടത്തിയ ചര്‍ച്ചയെ തുടര്‍ന്നാണ് പത്രിക പിന്‍വലിച്ചത്. ഇന്ന് രാവിലെ ജഷീര്‍ പള്ളിവയല്‍ ഡിസിസി ഓഫീസില്‍ എത്തിയിരുന്നു. കോണ്‍ഗ്രസ് നേതാക്കളുമായി ചര്‍ച്ച നടത്താനാണ് വയനാട് ഡിസിസി ഓഫീസിലെത്തിയത്. ടി സിദ്ദിഖ് എംഎല്‍എ, ഡിസിസി പ്രസിഡണ്ട് ടി ജെ ഐസക് എന്നിവരുമായി […]
Read more


