മണപ്പാടത്തും പാലക്കാട്ടും സന്ദർശനം നടത്തി ഒ. രാജഗോപാൽ
പാലക്കാട്: വടക്കഞ്ചേരി ഓർമ്മകളിലേക്കൊരു മടക്കയാത്രയായിരുന്നു മണപ്പാടത്തിന്റെയും പാലക്കാടിന്റെയും രാജേട്ടന്. ബുധനാഴ്ച മണപ്പാടത്തെ തറവാട്ടിലെത്തിയ അദ്ദേഹം വ്യാഴാഴ്ച കാർത്തികവിളക്കുനാളിൽ തട്ടകത്തിലെ ഭഗവതിയായ കാർത്ത്യായനീദേവിയെ കണ്ട് തൊഴുതു. താൻ പഠിച്ച കണക്കന്നൂരിലെ എൽപി സ്കൂളിലും മഞ്ഞപ്ര ട്വിങ്കിൾ മെമ്മോറിയൽ ഹിന്ദു യുപി സ്കൂളിലുമെത്തി. വർഷങ്ങൾക്കുശേഷം മഞ്ഞപ്ര ട്വിങ്കിൾ മെമ്മോറിയൽ ഹിന്ദു യുപി സ്കൂളിലെത്തിയപ്പോൾ അദ്ദേഹം പ്രായം മറന്ന് കുട്ടിയായി. എല്ലാ ക്ലാസ് മുറികളിലും കയറിയിറങ്ങി. സ്വയം പരിചയപ്പെടുത്തിയും കുട്ടികളോട് വിശേഷം ചോദിച്ചും അവരിലൊരാളായി. പ്രധാനാധ്യാപിക ടി. ബിന്ദു ജോണും മറ്റ് […]
Read more