Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: OnamHoliday

ഓണാവധി; തിരക്കിലമര്‍ന്ന് താമരശ്ശേരി ചുരം

കൽപ്പറ്റ: ഓണാവധി ആരംഭിച്ചതോടെ വയനാട്ടിലേക്കുള്ള വിനോദസഞ്ചാരികളുടെ ഒഴുക്ക് വർധിച്ചതിനെ തുടർന്ന് താമരശ്ശേരി ചുരത്തിൽ രൂക്ഷമായ ഗതാഗതക്കുരുക്ക്. ശനിയാഴ്ച രാത്രി 11 മണിയോടെ ആരംഭിച്ച ഗതാഗതക്കുരുക്ക് മണിക്കൂറുകൾ പിന്നിട്ടും ഞായറാഴ്ചയും തുടരുകയാണ്. അടിവാരം മുതൽ ചുരം കയറുന്ന വാഹനങ്ങളുടെയും വൈത്തിരി തളിപ്പുഴ ഭാഗത്ത് നിന്ന് ചുരമിറങ്ങുന്ന വാഹനങ്ങളുടെയും നീണ്ടനിരയാണ് അനുഭവപ്പെടുന്നത്. ഗുണ്ടൽപ്പേട്ടിലെ മുന്തിരിത്തോപ്പുകളും പൂപ്പാടങ്ങളും വയനാട്ടിലെ വിവിധ വിനോദസഞ്ചാര കേന്ദ്രങ്ങളും സന്ദർശിക്കാനായി മലബാറിലെ വിവിധ ജില്ലകളിൽ നിന്നെത്തുന്നവരുടെ എണ്ണം വർധിച്ചതാണ് പ്രധാനമായും ഗതാഗതക്കുരുക്കിന് കാരണമായത്. കോഴിക്കോട്, മലപ്പുറം, പാലക്കാട് […]
Read more

ഓണക്കാല അവധി; കെ.എസ്.ആർ.ടി.സി അധിക സർവീസുകൾ പ്രഖ്യാപിച്ചു

തിരുവനന്തപുരം: ഓണക്കാല അവധിയോടനുബന്ധിച്ചുള്ള യാത്രാത്തിരക്ക് കണക്കിലെടുത്ത് കെ.എസ്.ആർ.ടി.സി വിപുലമായ യാത്രാ ക്രമീകരണങ്ങൾ ഏർപ്പെടുത്തി. പ്രധാന കേന്ദ്രങ്ങളിൽ നിന്ന് യാത്രക്കാരുടെ ആവശ്യാനുസരണം ദീർഘദൂര ബസുകളും അധിക സർവീസുകളും ഓപ്പറേറ്റ് ചെയ്യും. ആഗസ്റ്റ് 21 മുതൽ 25 വരെയും ആഗസ്റ്റ് 29 മുതൽ സെപ്റ്റംബർ 3 വരെയുമുള്ള ദിവസങ്ങളിലെ തിരക്ക് കണക്കിലെടുത്താണ് കൂടുതൽ സർവീസുകൾ നടത്തുന്നത്. യാത്രക്കാർക്ക് മുൻകൂട്ടി സീറ്റ് ബുക്ക് ചെയ്യാനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്. ആഗസ്റ്റ് 19 മുതൽ സെപ്റ്റംബർ 2 വരെ ബെംഗളൂരു, ചെന്നൈ തുടങ്ങിയ പ്രധാന […]
Read more

സ്കൂളുകളിലെ ഓണാഘോഷത്തിന് യൂണിഫോം നിർബന്ധമില്ല; കുട്ടികൾക്ക് ഇഷ്ടമുള്ള വസ്ത്രം ധരിക്കാം

തിരുവനന്തപുരം: സംസ്ഥാനത്തെ സ്കൂളുകളിൽ ഓണാഘോഷ ദിനത്തിൽ വിദ്യാർഥികൾക്ക് യൂണിഫോം നിർബന്ധമില്ലെന്ന് വിദ്യാഭ്യാസ മന്ത്രി. ഓഗസ്റ്റ് 21ന് നടക്കുന്ന ഓണാഘോഷത്തിൽ കുട്ടികൾക്ക് ഇഷ്ടമുള്ള വസ്ത്രം ധരിക്കാമെന്ന് മന്ത്രി അറിയിച്ചു. ഇതുസംബന്ധിച്ച് സ്കൂളുകൾക്ക് ആവശ്യമായ നിർദേശം നൽകാൻ പൊതുവിദ്യാഭ്യാസ ഡയറക്ടറെ ചുമതലപ്പെടുത്തിയതായും മന്ത്രി വ്യക്തമാക്കി. ഓണാഘോഷം നടക്കുന്നതിനാൽ ഓഗസ്റ്റ് 21ന് നടത്താനിരുന്ന എട്ടാം ക്ലാസ് പരീക്ഷ നേരത്തെ മാറ്റിവെച്ചിരുന്നു. ഓണാവധിക്ക് ശേഷമായിരിക്കും പുതുക്കിയ തീയതിയിൽ പരീക്ഷ നടത്തുക. ഓണാഘോഷത്തിനിടയിൽ വിദ്യാർഥികൾക്ക് പരീക്ഷ എഴുതേണ്ട സാഹചര്യം ഒഴിവാക്കണമെന്ന ആവശ്യം ശക്തമായതിനെ തുടർന്നാണ് […]
Read more

ഓണപ്പരീക്ഷ, ഓണാവധി തിയ്യതി പ്രഖ്യാപിച്ചു; അവധി ഓഗസ്റ്റ് 22 മുതൽ 30 വരെ

തിരുവനന്തപുരം: സംസ്ഥാനത്തെ വിദ്യാലയങ്ങൾക്ക് ഓഗസ്റ്റ് 22 മുതൽ 30 വരെ സർക്കാർ ഓണാവധി പ്രഖ്യാപിച്ചു. ഓണാവധിക്ക് മുന്നോടിയായി എൽ.പി., യു.പി., ഹൈസ്കൂൾ വിഭാഗങ്ങളിലെ ഓണപ്പരീക്ഷകൾ ഓഗസ്റ്റ് 13 മുതൽ 20 വരെ നടക്കും. ഹയർ സെക്കൻഡറി വിഭാഗത്തിലെ ഓണപ്പരീക്ഷകൾ ഓഗസ്റ്റ് 14ന് ആരംഭിക്കും. പരീക്ഷകൾ പൂർത്തിയായ ശേഷം ഓഗസ്റ്റ് 21ന് സ്കൂളുകൾ തുറന്ന് പ്രവർത്തിക്കും. അന്നേ ദിവസം ഓണാവധിക്കായി വിദ്യാലയങ്ങൾ അടയ്ക്കും. ഓണാവധി കഴിഞ്ഞ് ഓഗസ്റ്റ് 31ന് സംസ്ഥാനത്തെ എല്ലാ വിദ്യാലയങ്ങളും വീണ്ടും തുറന്ന് ക്ലാസുകൾ പുനരാരംഭിക്കും. […]
Read more

Recent News

Advertisement
WhiteswanTV Footer