Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: OnlineScam

സർവത്ര വ്യാജൻ; തിരുവോണം ബമ്പറിന്റെ പേരില്‍ ഓണ്‍ലൈന്‍ തട്ടിപ്പ്

കൊച്ചി: തിരുവോണം ബമ്പർ ലോട്ടറിയുടെ പേരിൽ ഓൺലൈൻ തട്ടിപ്പ് വ്യാപകമാകുന്നു. സെപ്റ്റംബർ 26ന് നറുക്കെടുപ്പ് നടക്കാനിരിക്കുന്ന തിരുവോണം ബമ്പറിന്റെ പേരിൽ എഐ ഉപയോഗിച്ച് വ്യാജ ടിക്കറ്റുകൾ നിർമിച്ചാണ് തട്ടിപ്പ് നടത്തുന്നത്. ഇതര സംസ്ഥാനക്കാരാണ് തട്ടിപ്പിനിരയായവരിൽ കൂടുതലെന്നാണ് വിവരം. 500 രൂപ വിലയുള്ള തിരുവോണം ബമ്പർ ടിക്കറ്റ് 149 രൂപയ്ക്ക് ലഭിക്കുമെന്ന വാഗ്ദാനം നൽകിയാണ് ഓൺലൈൻ പ്ലാറ്റ്‌ഫോമുകളിലൂടെ തട്ടിപ്പ് നടത്തുന്നത്. വ്യാജ ടിക്കറ്റുകളിൽ യഥാർഥ സമ്മാനത്തുകയായ 30 കോടിക്ക് പകരം 25 കോടി രൂപയാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ടിക്കറ്റ് വാങ്ങിയതിന് […]
Read more

ഓണ്‍ലൈന്‍ ടാക്‌സി ഡ്രൈവര്‍മാരെ ലക്ഷ്യമിട്ട് സൈബര്‍ തട്ടിപ്പ്

തിരുവനന്തപുരം: നഗരത്തിൽ ഓൺലൈൻ ടാക്സി ഡ്രൈവർമാരെ ലക്ഷ്യമിട്ട് വ്യാജ എസ്എംഎസ് മുഖേന സൈബർ തട്ടിപ്പ് വ്യാപകമാകുന്നു. ഓൺലൈൻ ആപ്പ് വഴി യാത്ര ബുക്ക് ചെയ്തതിന് പിന്നാലെ യാത്രക്കാരനെന്ന വ്യാജേന ഡ്രൈവറെ ഫോണിലൂടെയോ വാട്സാപ്പിലൂടെയോ ബന്ധപ്പെട്ടാണ് തട്ടിപ്പ് നടത്തുന്നത്. യാത്രക്കൂലി ഡ്രൈവറുടെ അക്കൗണ്ടിലേക്ക് അയച്ചെങ്കിലും തുക മാറിപ്പോയെന്ന് പറഞ്ഞ് ഡ്രൈവറെ സമീപിക്കുന്നതാണ് തട്ടിപ്പിന്റെ രീതി. തുടർന്ന് ബാങ്കിൽ നിന്ന് പണം നഷ്ടമായെന്ന തരത്തിലുള്ള വ്യാജ എസ്എംഎസ് ഡ്രൈവറുടെ ഫോണിലേക്ക് അയയ്ക്കും. മറ്റൊരാൾ പണം അയച്ചെന്നും യാത്രക്കൂലിയേക്കാൾ അധികം തുക […]
Read more

സൈബർ തട്ടിപ്പിലൂടെ നേടിയ പണം കൊണ്ട് സ്വർണക്കട്ടികൾ വാങ്ങി തട്ടിപ്പ്; യുവാവ് പിടിയിൽ

കൊച്ചി: ഓൺലൈൻ സൈബർ തട്ടിപ്പിലൂടെ ലഭിക്കുന്ന പണം ഉപയോഗിച്ച് ജ്വല്ലറികളിൽ നിന്ന് സ്വർണം വാങ്ങി തട്ടിപ്പ് നടത്തുന്ന സംഘത്തിലെ പ്രധാനി പിടിയിൽ. മലപ്പുറം മഞ്ചേരി വയപ്പറപ്പടി സ്വദേശി മുഹമ്മദ് ജിഹാദ് (24) ആണ് കളമശ്ശേരി പൊലീസിന്റെ പിടിയിലായത്. ഇടപ്പള്ളി ടോൾ ജംഗ്ഷനിലെ സ്വർണ വ്യാപാര സ്ഥാപനത്തിൽ നിന്ന് 400 ഗ്രാം സ്വർണവും 90 ഗ്രാം വെള്ളിയും വാങ്ങി 64 ലക്ഷം രൂപയുടെ നഷ്ടമുണ്ടാക്കിയ കേസിലാണ് അറസ്റ്റ്. കേസ് രജിസ്റ്റർ ചെയ്ത് 24 മണിക്കൂറിനുള്ളിൽ തന്നെ പ്രതിയെ പിടികൂടാൻ […]
Read more

വിജയ്‌യുടെ പേരിൽ ഓൺലൈൻ തട്ടിപ്പ്; കുടുംബത്തിന് നഷ്ടമായത് 22,000 രൂപ

ഇടുക്കി: തമിഴ്നാട് മുഖ്യമന്ത്രി വിജയ്‌യുടെ പേരും ചിത്രവും ഉപയോഗിച്ച് ഓൺലൈൻ തട്ടിപ്പ്. അസം സ്വദേശിയായ പ്രദീപ് കണ്ടുലോനയുടെ കുടുംബത്തിനാണ് തട്ടിപ്പിലൂടെ 22,000 രൂപ നഷ്ടമായത്. വിജയ്‌യുടെ ചിത്രം ഉപയോഗിച്ച വ്യാജ വാട്സ്ആപ്പ് അക്കൗണ്ടിൽ നിന്നാണ് കുടുംബത്തിന് ഹിന്ദിയിൽ സന്ദേശം ലഭിച്ചത്. പാവപ്പെട്ടവരെ സഹായിക്കുമെന്നും പണത്തിന് ആവശ്യമുണ്ടെങ്കിൽ സഹായിക്കാമെന്നുമായിരുന്നു വാഗ്ദാനം. വീട് നിർമിക്കുന്നതിനായി കുടുംബം 10 ലക്ഷം രൂപ ആവശ്യപ്പെട്ടു. പണം അനുവദിച്ചിട്ടുണ്ടെന്നും തുക ലഭിക്കണമെങ്കിൽ ആദ്യം 6,000 രൂപ നൽകണമെന്നും തട്ടിപ്പുകാർ അറിയിച്ചു. തുടർന്ന് വിവിധ ഘട്ടങ്ങളിലായി […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix