ആദിവാസി സ്ത്രീയെ കൊന്ന കടുവയെ വെടിവെക്കാൻ ഉത്തരവിട്ട് എ കെ ശശീന്ദ്രൻ ;പ്രദേശത്ത് സംഘർഷാവസ്ഥ
മാനന്തവാടിയിൽ കടുവയുടെ ആക്രമണത്തിൽ ആദിവാസി സ്ത്രീ കൊല്ലപ്പെട്ട സംഭവത്തിൽ കടുവയെ വെടിവെക്കാൻ ഉത്തരവിട്ട് വനംമന്ത്രി എ കെ ശശീന്ദ്രൻ. പ്രദേശത്ത് സംഘർഷാവസ്ഥ ശക്തമായ സാഹചര്യത്തിലാണ് ഈ നടപടി. അതേസമയം രാധയുടെ കുടുംബത്തിന് ആവശ്യമായ ധനസഹായവും ജോലിയും ഉറപ്പ് നൽകുന്നുവെന്ന് മന്ത്രി ഓ ആർ കേളു പറഞ്ഞു. പഞ്ചാരക്കൊല്ലിയിൽ നാട്ടുകാർ പ്രതിഷേധവുമായി തടിച്ച് കൂടിയിരിക്കുകയാണ്. വനത്തിന് സമീപത്തെ സ്വകാര്യ വ്യക്തിയുടെ തോട്ടത്തിൽ കാപ്പി പറിക്കുന്നതിനിടെയാണ് കടുവയുടെ ആക്രമണം ഉണ്ടായത്. പാതി ഭക്ഷിച്ച നിലയിലായിരുന്നു രാധയുടെ മൃദദേഹം ആദ്യം കണ്ടത് […]
Read more

