രാഷ്ട്രീയ പ്രേരിതം : മാസപ്പടിക്കേസിൽ അന്വേഷിക്കാൻ ഒന്നുമില്ല; പി.രാജീവ്
മധുര : മാസപ്പടിക്കേസിൽ ഇപ്പോഴത്തെ അന്വേഷണത്തിലെ രാഷ്ട്രീയം വ്യക്തമാണെന്നും കേസിൽ അന്വേഷിക്കാൻ ഒന്നുമില്ലെന്ന് നാല് കോടതികൾ വ്യക്തമാക്കിയതാണെന്നും വ്യവസായ മന്ത്രി പി രാജീവ്. മുഖ്യമന്ത്രിക്ക് കോടതിയുടെ ക്ലീൻ ചിറ്റ് ലഭിച്ചതാണെന്നും അന്വേഷണ ഏജൻസികളെ രാഷ്ട്രീയമായി ഉപയോഗിക്കുകയാണെന്നും പി രാജീവ് വ്യക്തമാക്കി . അതേസമയം മുഖ്യമന്ത്രിയുടെ മകൾ വീണയെ എസ്എഫ്ഐഒ പ്രതി ചേർത്തതോടെ മുഖ്യമന്ത്രി സ്ഥാനം രാജിവെക്കാമെന്നാവശ്യം ശക്തമാക്കി പ്രതിപക്ഷം രംഗത്തെത്തിയിരുന്നു. എസ്എഫ്ഐഒ കുറ്റപത്രത്തിന്റെ വിശദാംശങ്ങൾ പുറത്തുവന്നതിന് പിന്നാലെയായിരുന്നു പ്രതിപക്ഷം ഈ ആവശ്യം ഉന്നയിച്ചത് . മുഖ്യമന്ത്രിയുടെ മകൾ […]
Read more