അമിതമായി പാക്കറ്റ് ചിപ്സ് കഴിക്കാറുണ്ടോ? എങ്കിൽ സൂക്ഷിക്കണം!
ഒറ്റയിരിപ്പിൽ ഒരു പാക്കറ്റ് ചിപ്സെല്ലാം കഴിച്ചു തീർക്കുന്ന ശീലമുണ്ടോ? എങ്കിൽ സൂക്ഷിച്ചോ, ഭാവിയിൽ അത് നിങ്ങളുടെ ശ്രദ്ധ കേന്ദ്രീകരിക്കാനുള്ള കഴിവ് ഇല്ലാതാക്കുമെന്ന് വിശദീകരിക്കുകയാണ് ഓസ്ട്രേലിയയിലെ മൊനാഷ് സര്‍വകലാശാല ഗവേഷകർ സമീപകാലത്ത് നടത്തിയ പഠനം. റെഡി-ടു-ഈറ്റ് വിഭവങ്ങളടക്കമുള്ള അൾട്രാ പ്രോസസ്ഡ് ഭക്ഷണങ്ങൾ (UPF) നമ്മുടെ ആരോഗ്യത്തെ പലതരത്തില്‍ ബാധിക്കാമെന്ന് നിരവധി പഠനങ്ങൾ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. വ്യാവസായിക പ്രക്രിയകളിലൂടെ അമിതമായി സംസ്കരിച്ച്, പോഷകഗുണം കുറഞ്ഞതും കൃത്രിമ ചേരുവകൾ (പ്രസർവേറ്റീവുകൾ, നിറങ്ങൾ, രുചിവർധിനികൾ) അടങ്ങിയതുമായ ഭക്ഷണങ്ങളാണ് അൾട്രാ-പ്രോസസ്ഡ് ഫുഡ്സ്. പാക്കറ്റിലാക്കിയ സ്നാക്സ്, […]
Read more







