Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: Pahalgam terror attack

പഹൽഗാം ആക്രമണം: സൂത്രധാരൻ പാകിസ്താൻ തന്നെയെന്നതിന് തെളിവുകൾ ശേഖരിച്ച് ഇന്ത്യ

ന്യൂഡൽഹി: പഹൽഗാം ആക്രമണത്തിൽ പാകിസ്ഥാൻ്റെ പങ്ക് തുറന്നു കാട്ടി ഇന്ത്യ. ഭീകാരക്രമണത്തിൻ്റെ സൂത്രധാരൻ പാകിസ്താൻ തന്നെയെന്നതിന് ഇന്ത്യ തെളിവുകൾ ശേഖരിച്ചു. ഇന്റലിജൻസ് തെളിവുകളും വിശ്വസനീയമായ ചില തെളിവുകളും ഉൾപ്പെടെയുള്ളവയാണ് ഇന്ത്യ ശേഖരിച്ചിട്ടുള്ളത്. പ്രധാനമന്ത്രി നരേന്ദ്ര മോദി ലോകനേതാക്കളുമായി ഇക്കാര്യം നേരിട്ട് പങ്കുവെക്കുകയും കാര്യങ്ങൾ ബോധ്യപ്പെടുത്തിക്കൊടുക്കുകയും ചെയ്തതായാണ് റിപ്പോർട്ട്. ആക്രമണം നടത്തിയ ഭീകരരെ കണ്ടാൽ അറിയാവുന്നവരുടെയടക്കം മൊഴികൾ ഇന്ത്യ ശേഖരിച്ചിട്ടുണ്ട്. പാക്കിസ്ഥാനിൽ പരിശീലനം നേടിയ ഭീകരർ ഇന്ത്യയിലേക്ക് നുഴഞ്ഞുകയറി ആക്രമണം നടത്തുകയായിരുന്നു എന്നതിനുള്ള തെളിവുകളും ശേഖരിച്ചിട്ടുണ്ട്.
Read more

ഭീകരാക്രമണത്തിൽ പരിക്കേറ്റവരെ സന്ദർശിച്ച് രാഹുൽ ​ഗാന്ധി

പഹൽ​ഗാം ഭീകരാക്രമണത്തിൽ ജമ്മു കശ്മീർ മുഖ്യമന്ത്രി ഒമർ അബ്ദുള്ളയുമായി കൂടിക്കാഴ്ച നടത്തി പ്രതിപക്ഷ നേതാവ് രാഹുൽ ​ഗാന്ധി. കൂടിക്കാഴ്ചയ്ക്കു ശേഷം ഭീകരാക്രമണത്തിൽ പരിക്കേറ്റവരേയും അദ്ദേഹം സന്ദർശിച്ചു. സഹോദരന്മാരെ തമ്മിൽ അകറ്റുകയായിരുന്നു ഭീകരരുടെ ലക്ഷ്യമെന്നും ഈ സമയത്ത് ജനങ്ങൾ ഒരുമിച്ച് നിൽക്കേണ്ടത് അനിവാര്യമാണെന്നും ‘ഭീകരവാദത്തിനെതിരായ പോരാട്ടത്തിൽ എന്റെയും എന്റെ പാർട്ടിയുടേയും പൂർണ പിന്തുണയുണ്ടാകുമെന്നും രാഹുൽ ​ഗാന്ധി പറഞ്ഞു
Read more

ഇന്ത്യക്കെതിരെ പ്രമേയം പാസാക്കി പാക്കിസ്ഥാൻ സെനറ്റ്

ഇന്ത്യക്കെതിരെ പ്രമേയം പാസാക്കി പാക്കിസ്ഥാൻ സെനറ്റ്. പാക്കിസ്ഥാൻ ഉപപ്രധാനമന്ത്രി ഇഷാഖ് ധർ ആണ് പ്രമേയം അവതരിപ്പിച്ചത്.പഹൽഗാം ഭീകരാക്രമണത്തിൽ പാകിസ്ഥാനെതിരെയുള്ള ആരോപണങ്ങൾ അടിസ്ഥാനരഹിതമെന്നാണ് പ്രമേയത്തിൽ പരാമർശിക്കുന്നത്. കൂടാതെ ഏതെങ്കിലും തരത്തിൽ ആക്രമിക്കാൻ ശ്രമിച്ചാൽ പാകിസ്ഥാൻ തിരിച്ചടിക്കുമെന്നും അറിയിച്ചു. സെനറ്റ് ചെയർമാൻ യൂസഫ് റാസ ഗിലാനിയുടെ നേതൃത്വത്തിൽ നടന്ന ഒരു സെഷനിൽ ഉപപ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ഇഷാഖ് ദാർ പ്രമേയം അവതരിപ്പിച്ചു. ഇന്ത്യയുടെ കുറ്റപ്പെടുത്തൽ അർത്ഥശൂന്യമാണെന്നും വ്യാജമാണെന്നും അദ്ദേഹം പറഞ്ഞു. കശ്മീരി ജനതക്ക് പാക് പൂർണ്ണ പിന്തുണ ഉറപ്പിച്ചു, കൂടാതെ […]
Read more

പഹല്‍ഗാം ഭീകരാക്രമണം: പാക്കിസ്ഥാനില്‍ നിന്നുള്ള ക്രിക്കറ്റ് സംപ്രേക്ഷണം നിര്‍ത്തി ഫാന്‍ കോഡ്

പാകിസ്ഥാന്‍ സൂപ്പര്‍ ലീഗ് (പിഎസ്എല്‍) 2025-ന്റെ ശേഷിക്കുന്ന മത്സരങ്ങള്‍ സംപ്രേക്ഷണം ചെയ്യുന്നത് നിര്‍ത്തി ഇന്ത്യന്‍ സ്പോര്‍ട്സ് സ്ട്രീമിംഗ് പ്ലാറ്റ്ഫോമായ ഫാന്‍കോഡ് (എമിഇീറല). കശ്മീരിലെ പഹല്‍ഗാമില്‍ 26 പേരുടെ മരണത്തിനിടയാക്കിയ ഭീകരാക്രമണത്തെ തുടര്‍ന്നാണ് ഫാന്‍കോഡ് അധികൃതരുടെ തീരുമാനം. ഇന്ത്യയില്‍ പിഎസ്എല്‍ മത്സരങ്ങള്‍ ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമില്‍ സംപ്രേക്ഷണം ചെയ്യുന്നതിനുള്ള പ്രത്യേക ഡിജിറ്റല്‍ അവകാശങ്ങള്‍ ഫാന്‍കോഡിനുണ്ടായിരുന്നു. ടൂര്‍ണമെന്റിന്റെ ആദ്യ 13 മത്സരങ്ങള്‍ നേരത്തെ സംപ്രേഷണം ചെയ്തിരുന്നു.എന്നാല്‍ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിൽ ആപ്പില്‍ നിന്നും വെബ്സൈറ്റില്‍ നിന്നും വരാനിരിക്കുന്ന മത്സരങ്ങള്‍ക്കായുള്ള എല്ലാ ലിസ്റ്റിംഗുകളും, നടന്നുകൊണ്ടിരിക്കുന്ന […]
Read more

രാമചന്ദ്രന് അന്തിമോപചാരം അർപ്പിച്ച് ആയിരങ്ങൾ; സംസ്കാരം 12 മണിക്ക്

കൊച്ചി: കശ്മീരിലെ പഹല്‍ഗാം ഭീകരാക്രമണത്തില്‍ വെടിയേറ്റുമരിച്ച കൊച്ചി ഇടപ്പള്ളി സ്വദേശി എന്‍. രാമചന്ദ്രന് നാടിൻറെ അന്ത്യാഞ്ജലി.രാവിലെ ഏഴുമണിമുതല്‍ ഇടപ്പള്ളി ചങ്ങമ്പുഴ പാര്‍ക്കില്‍ പൊതുദര്‍ശനത്തിനുവെച്ച മൃതദേഹത്തിൽ വിവിധ മേഖകളിൽനിന്നുള്ള പ്രമുഖരും പൊതുജനങ്ങളും അന്തിമോപചാരം അർപ്പിച്ചു. അന്ത്യകര്‍മങ്ങള്‍ക്കുശേഷം ഉച്ചയ്ക്ക് 12-ന് ഇടപ്പള്ളി ശാന്തികവാടം ശ്മശാനത്തില്‍ സംസ്‌കരിക്കും. തുടര്‍ന്ന് 12.30 മണിക്ക് ചങ്ങമ്പുഴ പാര്‍ക്കില്‍ അനുശോചന യോഗം നടത്തും. ഗവര്‍ണര്‍ രാജേന്ദ്ര അര്‍ലേക്കര്‍, ഗോവ ഗവര്‍ണര്‍ പി.എസ്. ശ്രീധരന്‍പിള്ള, പ്രതിപക്ഷനേതാവ് വി.ഡി. സതീശന്‍, മന്ത്രിമാരായ എ.കെ. ശശീന്ദ്രന്‍, പി. രാജീവ്, ജസ്റ്റിസ് […]
Read more

കേരളത്തിൽ 102 പാക്ക് പൗരന്മാർ; ഉടൻ തിരിച്ചു പോകാൻ നിർദേശം

തിരുവനന്തപുരം: കേരളത്തിൽ ഉള്ളത് 102 പാക്കിസ്ഥാനി പൗരൻമാർ. ഇതിൽ പകുതിയാളുകളും ചികിത്സാ സംബന്ധമായ മെഡിക്കൽ വീസയിൽഎത്തിയവരാണ്. കുറച്ചുപേർ വ്യാപാരാവശ്യങ്ങൾക്കായി എത്തിയിട്ടുള്ളവരാണ്. മെഡിക്കൽ വീസയിലെത്തിയവർ ഈ മാസം 29നും മറ്റുള്ളവർ 27നും മുൻപും രാജ്യം വിടണമെന്നാണ് നിർദേശം. ഹിന്ദുക്കളായ പാക്ക് പൗരർക്കുള്ള ദീർഘകാല വീസയ്ക്കു മാത്രം വിലക്കില്ല. ഇത് വിദേശകാര്യ മന്ത്രാലയം പാക്ക് പൗരൻമാരെ അറിയിച്ചു. പാക്കിസ്ഥാൻ പൗരർക്കുള്ള എല്ലാത്തരം വീസ സേവനങ്ങളും ഇന്ത്യ സസ്പെൻഡ് ചെയ്തിരുന്നു. പാക്കിസ്ഥാനിലേക്കുള്ള യാത്ര ഒഴിവാക്കാൻ ഇന്ത്യക്കാരോടും ആവശ്യപ്പെട്ടിട്ടുണ്ട്. സാർക്ക് വീസാ ഇളവു […]
Read more

പാക് പൗരന്മാര്‍ ഉടന്‍ രാജ്യം വിടണം: കടുത്ത നടപടികളുമായി ഇന്ത്യ

ന്യൂഡല്‍ഹി: പാകിസ്താനെതിരെ കടുത്ത നടപടികളുമായി ഇന്ത്യ. പഹല്‍ഗാം ഭീകരാക്രമണത്തിൻ്റെ പശ്ചാത്തലത്തിലാണ് നടപടി. ഇന്ത്യയിലുള്ള എല്ലാ പാകിസ്താന്‍ പൗരന്മാരും ഉടന്‍ രാജ്യം വിടണമെന്നാണ് നിര്‍ദേശം. വിസാ നടപടികള്‍ പൂര്‍ണമായും നിര്‍ത്തിവെച്ചു. ഏപ്രില്‍ 27 വരെയാണ് നിലവില്‍ നല്‍കിയിരിക്കുന്ന വിസകളുടെ കാലാവധി. മെഡിക്കല്‍ വിസകളുടെ കാലാവധി ഏപ്രില്‍ 29 വരെ മാത്രമാണ്. ആക്രമണം നടത്തിയവര്‍ക്ക് കനത്ത തിരിച്ചടി നല്‍കുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് പറഞ്ഞിരുന്നു. പാകിസ്താനിലുള്ള ഇന്ത്യന്‍ പൗരന്മാര്‍ ഉടന്‍ മടങ്ങി വരണമെന്നും പാകിസ്താനിലേക്കുള്ള യാത്ര ഒഴിവാക്കണമെന്നും വിദേശകാര്യ മന്ത്രാലയം […]
Read more

പഹല്‍ഗാം ഭീകരാക്രമണം: പാക് നടൻ ഫവാദ് ഖാന്റെ ചിത്രത്തിന് പ്രദര്‍ശനാനുമതി ലഭിച്ചേക്കില്ല

പാക് നടന്‍ ഫവാദ് ഖാന്‍ നായകനായ ബോളിവുഡ് ചിത്രം ‘അബിര്‍ ഗുലാല്‍’ ഇന്ത്യയിൽ പ്രദർശിപ്പിച്ചേക്കില്ല. പഹല്‍ഗാം ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിലാണ് പ്രദര്‍ശനം തടയാന്‍ കേന്ദ്ര വാര്‍ത്താവിതരണമന്ത്രാലയം ആലോചിക്കുന്നത്. മേയ് ഒന്‍പതിനായിരുന്നു ഫവാദ് ഖാന്‍ നായകനായ ചിത്രത്തിന്റെ റിലീസ് തീരുമാനിച്ചിരുന്നത്. ഒന്‍പതുവര്‍ഷങ്ങള്‍ക്ക് ശേഷം ഫവാദ് ഖാന്‍ ബോളിവുഡിലേക്ക് മടങ്ങിവരുന്ന ചിത്രമാണ് ‘അബിര്‍ ഗുലാല്‍’. വാണി കപൂറാണ് ചിത്രത്തിലെ നായിക. ഖൂബ്‌സൂരത്ത് (2014), കപൂര്‍ ആന്‍ഡ് സണ്‍സ് (2016), യേ ദില്‍ ഹേ മുഷ്‌കില്‍ (2016) എന്നീ ബോളിവുഡ് ചിത്രങ്ങളില്‍ നേരത്തെ […]
Read more

പഹൽഗാം ഭീകരാക്രമണം; ഇന്ത്യക്ക് കുവൈത്തിന്‍റെ ഐക്യദാർഢ്യം

കുവൈത്ത് സിറ്റി: പഹൽഗാമം ഭീകരാക്രമണത്തിൽ ഐക്യദാർഢ്യവുമായി കുവൈത്ത്. സംഭവത്തിൽ കുവൈത്ത് വിദേശകാര്യ മന്ത്രാലയം അഗാധമായ ദുഃഖം രേഖപ്പെടുത്തി. എല്ലാത്തരം ഭീകരതകളെയും, അവയ്ക്ക് പിന്നിലെ കാരണങ്ങൾ പരിഗണിക്കാതെ, രാജ്യം ശക്തമായി നിരാകരിക്കുമെന്ന് ഔദ്യോഗിക പ്രസ്താവനയിൽ സ്ഥിരീകരിച്ചു. കുവൈത്ത് അമീർ ശൈഖ് മിഷാൽ അൽ അഹ്മദ് അൽ ജാബർ അൽ സബാഹ്, കിരീടവകാശി ശൈഖ് സബാഹ് അൽ ഖാലിദ് അൽ സബാഹ്, പ്രധാന മന്ത്രി ശൈഖ് അഹമദ് അബ്ദുള്ള അൽ സബാഹ് എന്നിവർ കൊല്ലപ്പെട്ടവരുടെ കുടുംബങ്ങൾക്ക് അനുശോചനം അറിയിക്കുകയും പരിക്കേറ്റവർക്ക് […]
Read more

സങ്കൽപ്പിക്കാനാകാത്ത ശിക്ഷ നൽകും; പഹല്‍ഗാം ഭീകരാക്രമണത്തെ അപലപിച്ച് പ്രധാനമന്ത്രി

ന്യൂഡൽഹി: പഹല്‍ഗാം ഭീകരാക്രമണത്തെ അപലപിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. പഹല്‍ഗാം ഭീകരാക്രമണം നടത്തിയവർക്ക് സങ്കൽപ്പിക്കാൻ പോലും കഴിയാത്ത വിധത്തിലില്ല തിരിച്ചടിയാകും നൽകുകയെന്ന് പ്രധാനമന്ത്രി നാരദന്ദ്ര മോദി. രാജ്യത്തിന്‍റെ ആത്മാവിനേറ്റ മുറിവാണ് ഈ ഭീകരാക്രമണം എന്നും ഗൂഢാലോചന നടത്തിയവർക്കും കടുത്ത ശിക്ഷ നൽകുമെന്നും നരേന്ദ്രമോദി ബീഹാറില്‍ പറഞ്ഞു. പ്രസംഗത്തില്‍ പാകിസ്ഥാനെ പരോക്ഷമായി പരാമര്‍ശിച്ചു. ഭീകരതയ്ക്ക് പിന്തുണ നല്‍കുന്നവരെ ശിക്ഷിക്കുമെന്നും മോദി കൂട്ടിച്ചേർത്തു. അവർക്ക് സങ്കല്പിക്കാൻ പോലും കഴിയാത്ത ശിക്ഷ നൽകുമെന്ന് നരേന്ദ്രമോദി മുന്നറിയിപ്പ് നല്‍കുന്നു. ഒരു മിനിറ്റ് മൗനം ആചരിച്ചതിനു […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix