Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: palakkad

പി സരിന്‍ കോണ്‍ഗ്രസില്‍ നിന്ന് രാജിവെക്കില്ല; പ്രസ്താവനയില്‍ നടപടി എടുക്കാതെ നേത്യത്വം

പാലക്കാട്: പാലക്കാട്ടെ സ്ഥാനാര്‍ത്ഥിത്വത്തില്‍ കോണ്‍ഗ്രസ് നേതൃത്വവുമായി ഇടഞ്ഞ് നില്‍ക്കുന്ന കെപിസിസി ഡിജിറ്റല്‍ സെല്‍ അദ്ധ്യക്ഷന്‍ പി സരിന്‍ കോണ്‍ഗ്രസില്‍ നിന്ന് രാജിവെക്കില്ല. വിഷയത്തില്‍ പ്രതികരണവുമായി സരിന്‍ ഇന്ന് വീണ്ടും മാധ്യമങ്ങളെ കാണും. പാര്‍ട്ടി തീരുമാനങ്ങളെ കുറിച്ച് തനിക്ക് പറയാനുള്ളത് ഇനിയും പറയും എന്ന നിലപാടാണ് സരിനെടുക്കുക. പാര്‍ട്ടി നേതൃത്വത്തിനെതിരെ കൂടുതല്‍ ആരോപണങ്ങള്‍ ഉന്നയിക്കും. പ്രതിപക്ഷ നേതാവ് വി ഡി സതീശനെതിരെ കേന്ദ്രീകരിച്ച് ആഞ്ഞടിക്കാനാണ് സരിന്‍ ഒരുങ്ങുന്നത്. അതേ സമയം സരിനെതിരെ കോണ്‍ഗ്രസ് ഉടന്‍ നടപടി സ്വീകരിക്കില്ല. സരിന്റെ […]
Read more

ഇന്‍സ്റ്റാഗ്രാമില്‍ സ്റ്റോറിയും റീലുമിട്ടാല്‍ ഹിറ്റായെന്നാണ് വിചാരം; രാഹുല്‍ മാങ്കുട്ടത്തിലിനെ വിമര്‍ശിച്ച് പി സരിന്‍

പാലക്കാട് ഉപതെരഞ്ഞെടുപ്പില്‍ രാഹുല്‍ മാങ്കുട്ടത്തിലിന്റെ സ്ഥാനാര്‍ത്ഥി നിര്‍ണ്ണായവുമായി ബന്ധപ്പെട്ട് ഉയരുന്ന ആരോപണങ്ങളില്‍ പ്രതികരണവുമായി പി സരിന്‍. കോണ്‍ഗ്രസില്‍ നിന്നും വിടുന്നുവെന്ന അഭ്യൂഹങ്ങള്‍ക്കിടെ പ്രതികരണവുമായാണ് കെപിസിസി ഡിജിറ്റല്‍ സെല്‍ അധ്യക്ഷന്‍ പി സരിന്‍ രംഗത്തെത്തിയത്. സ്വന്തം ആള്‍ സ്ഥാനാര്‍ത്ഥിയാകണമെന്ന ചിലരുടെ നിര്‍ബന്ധങ്ങളെ വകവെച്ചാലുണ്ടാകുന്ന ഭവിഷ്യത്ത് തനിക്ക് കൃത്യമായി മനസിലായെന്നും സരിന്‍ കൂട്ടിച്ചേര്‍ത്തു. യാഥാര്‍ത്ഥ്യങ്ങളെ കണ്ണടച്ച് ഇരുട്ടാക്കരുതെന്നും അദ്ദേഹം പറഞ്ഞു. പാലക്കാട് സ്ഥാനാര്‍ത്ഥിത്വത്തില്‍ പുനര്‍ചിന്തിക്കണമെന്ന് ആവശ്യപ്പെട്ട് കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയ്ക്കും ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിക്കും കത്തയച്ചിരുന്നുവെന്ന് […]
Read more

പാലക്കാട് ഉപതിരഞ്ഞെടുപ്പ് രാഹുലിന്റെ സ്ഥാനാര്‍ത്ഥിത്വത്തിനെതിരെ പി സരിന്‍, കോണ്‍ഗ്രസില്‍ പൊട്ടിത്തെറി

പാലക്കാട്: യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ രാഹുല്‍ മാങ്കൂട്ടത്തെ പാലക്കാട് ഉപതിരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ചതിന് പിന്നാലെ ശക്തമായ പ്രതിഷേധവുമായി ഡോ പി സരിന്‍ രംഗത്ത്. കെ പി സി സി ഡിജിറ്റല്‍ മീഡിയ വിഭാഗം കണ്‍വീനര്‍കൂടിയാ ഡോ പി സരിന്‍ തന്നെ അവഗണിച്ചെന്ന ആരോപണവുമായി രംഗത്തെത്തിയതോടെ കോണ്‍ഗ്രസ് കടുത്ത പ്രതിരോധത്തിലായിരിക്കയാണ്. പാലക്കാട് ഉപതിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി പട്ടികയില്‍ ആദ്യ പേരുകാരനായി ഉണ്ടായിരുന്നത് ഡോ സരിനായിരുന്നു. വി ടി ബല്‍റാമും സ്ഥാനാര്‍ത്ഥി സാധ്യതാ പട്ടികയില്‍ ഉണ്ടായിരുന്നു. കഴിഞ്ഞ അസംബ്ലി […]
Read more

പാലക്കാട് ഉപതിരഞ്ഞെടുപ്പ്; രാഹുല്‍ മാങ്കൂട്ടം സ്ഥാനാര്‍ഥിയായതില്‍ പ്രതിഷേധവുമായി പി സരിന്‍

പാലക്കാട്: ഉപതെരഞ്ഞെടുപ്പില്‍ പാലക്കാട് രാഹുല്‍ മാങ്കൂട്ടത്തിലിനെ സ്ഥാനാര്‍ത്ഥിയാക്കിയ തീരുമാനത്തില്‍ പാലക്കാട് കോണ്‍ഗ്രസില്‍ പൊട്ടിത്തെറി. ഡോ പി സരിനാണ് രാഹുലിന്റെ സ്ഥാനാര്‍ത്ഥിത്വത്തില്‍ കടുത്ത അതൃപ്തി അറിയിച്ച് രംഗത്തെത്തിയത്. പാലക്കാട് ജില്ലയില്‍ നിന്നുള്ളവരെ സ്ഥാനാര്‍ത്ഥിയാക്കി എന്നാണ് സരിന്റെ ആരോപണം. രാഹുലിന്റെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി നേതാക്കളെല്ലാം ഫേസ്ബുക്കില്‍ രാഹുലിന്റെ പടം പങ്കു വെച്ചിട്ടുണ്ട്. എന്നാല്‍ രാഹുല്‍ മാങ്കൂട്ടത്തിലിന്റെ സ്ഥാനാര്‍ത്ഥിത്വവുമായി ബന്ധപ്പെട്ട ഒരു പോസ്റ്ററും സരിന്‍ പങ്കുവച്ചിട്ടുമില്ല. ഇത് സംബന്ധിച്ച ചോദ്യത്തോട് എല്ലാം വേണ്ട സമയത്ത് ചെയ്യുമെന്നാണ് സരിന്‍ പ്രതികരിച്ചത്. കെപിസിസി സോഷ്യല്‍ […]
Read more

പാലക്കാട് ചേലക്കര ഉപതിരഞ്ഞെടുപ്പ്; കെപിസിസി നേത്യയോഗം നാളെ കൊച്ചിയില്‍

പാലക്കാട്, ചേലക്കര ഉപതിരഞ്ഞെടുപ്പ് ചര്‍ച്ചകള്‍ സജീവമാകുമ്പോള്‍ നാളെ കൊച്ചിയില്‍ ചേരുന്ന കെപിസിസി നേതൃയോഗം ചേരും. കൊച്ചിയിലെ ജില്ലാ കോണ്‍ഗ്രസ് ആസ്ഥാനത്ത് നാളെ രാവിലെയാണ് യോഗം ചേരുന്നത്. പാലക്കാട്, ചേലക്കര ഉപതിരഞ്ഞെടുപ്പുകള്‍ തന്നെയാകും യോഗത്തിന്റെ പ്രധാന അജണ്ട. കെപിസിസി രാഷ്ട്രീയകാര്യ സമിതി അംഗങ്ങളും ഭാരവാഹികളും ഡിസിസി അധ്യക്ഷന്മാരും യോഗത്തില്‍ പങ്കെടുക്കും. മൂന്ന് മണ്ഡലങ്ങളിലേയും ഓരോ നിയോജക മണ്ഡലങ്ങളിലും കാര്യങ്ങള്‍ വിലയിരുത്താന്‍ നേതാക്കള്‍ക്ക് പ്രത്യേകം ചുമതല നല്‍കിയിട്ടുണ്ട്. പാലക്കാട്, ചേലക്കര മണ്ഡലങ്ങളില്‍ രണ്ട് വീതം കെപിസിസി ഭാരവാഹികള്‍ക്ക് ചുമതല നല്‍കിയിട്ടുണ്ട്. […]
Read more

പാലക്കാട് ഉപതിരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥി തര്‍ക്കം രൂക്ഷമാകുന്നു

പാലക്കാട് ഉപതിരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥി തര്‍ക്കം രൂക്ഷം. ശോഭ സുരേന്ദ്രനെ സ്ഥാനാര്‍ത്ഥിയാക്കി വിജയം സ്വന്തമാക്കാമെന്നാണ്ജില്ലയിലെ ഒരു വിഭാഗം പ്രവര്‍ത്തകരുടെയും അഭിപ്രായം. കഴിഞ്ഞ ദിവസം കുമ്മനം രാജശേഖരന്റെ നേതൃത്വത്തില്‍ നടത്തിയ അഭിപ്രായ സര്‍വേയില്‍ ശോഭ സുരേന്ദന്രായിരുന്നു മുന്‍തൂക്കം. പി കെ കൃഷ്ണദാസും ശോഭാ സുരേന്ദ്രനെ പിന്‍തുണക്കുകയാണ്. എന്നാല്‍ തിരഞ്ഞെടുപ്പില്‍ ശോഭയ്ക്ക് പകരം സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രനെ മത്സരിപ്പിക്കാനാണ് ഔദ്യോഗിക നീക്കം. ഇതോടെ ജില്ലില്‍ സ്ഥാനാര്‍ത്ഥി തര്‍ക്കം രൂക്ഷമായി. ആലപ്പുഴയിലെ മികച്ച പ്രകടനമാണ് ശോഭാ സുരേന്ദ്രനെ സ്ഥാനാര്‍ത്ഥിത്വത്തിലേയ്ക്ക് നയിച്ചത്. സംസ്ഥാനത്ത് […]
Read more

പാലക്കാട് നിയമസഭാ ഉപതിരഞ്ഞടുപ്പ്; സ്ഥാനാര്‍ത്ഥിയെ ചൊല്ലി ബിജെപിയില്‍ തര്‍ക്കം

പാലക്കാട് നിയമസഭാ മണ്ഡലത്തിലേക്കുള്ള ഉപതിരഞ്ഞെടുപ്പിനായുള്ള സ്ഥാനാര്‍ത്ഥിയെ ചൊല്ലി ബിജെപിയില്‍ തര്‍ക്കം. ജില്ലയിലെ ഒരു വിഭാഗം ശോഭാ സുരേന്ദ്രനെ സ്ഥാനാര്‍ത്ഥിയാക്കണമെന്ന ആവശ്യമാണ് മുന്നോട്ട് വെയ്ക്കുന്നത്. കുമ്മനം രാജശേഖരന്റെ നേതൃത്വത്തില്‍ ഇന്നലെ നടത്തിയ അഭിപ്രായ സര്‍വ്വേയില്‍ ശോഭ സുരേന്ദ്രനാണ് മുന്‍തൂക്കം. 34 പേരുടെ പിന്തുണ ശോഭാ സുരേന്ദ്രന് ലഭിച്ചത്. എന്നാല്‍ സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രനെ സ്ഥാനാര്‍ത്ഥി ആക്കണമെന്ന ആവശ്യമുന്നയിക്കുന്ന ഒരു വിഭാഗവുമുണ്ട്. കെ സുരേന്ദ്രനെ പാലക്കാട് സ്ഥാനാര്‍ത്ഥിയാക്കണമെന്ന് 22 അംഗങ്ങളാണ് ആവശ്യപ്പെട്ടത്. സി കൃഷ്ണകുമാറിനെ സ്ഥാനാര്‍ത്ഥിയാക്കണമെന്ന് ഒരു വിഭാഗവും […]
Read more

ദൗത്യം വിജയം, ചിറ്റൂർ പുഴയിൽ കുടങ്ങിയ നാലുപേരെ രക്ഷപ്പെടുത്തി

പാലക്കാട്: ചിറ്റൂർ പുഴയുടെ നടുവിൽ നാലുപേർ കുടുങ്ങി. മൂന്ന് പുരുഷൻമാരും ഒരു സ്ത്രീയുമാണ് കുടുങ്ങിയത്. നാലുപേരേയും കരയ്ക്കെത്തിച്ചു. മൂലത്തറ റെഗുലേറ്റർ തുറന്നതോടെയാണ് ചിറ്റൂർ പുഴയിൽ വെള്ളം ഉയർന്നത്. ഇതോടെ നാലുപേരും പുഴയുടെ നടുക്കുള്ള പാറയിൽ കുടുങ്ങുകയായിരുന്നു. സംഭവം അറിഞ്ഞ് സ്ഥലത്തെത്തിയ പൊലീസും അഗ്നിരക്ഷാ സേനയും ഉടൻ രക്ഷാപ്രവർത്തനം ആരംഭിച്ചു. ലൈഫ് ജാക്കറ്റ് ധരിപ്പിച്ച് ഇവരെ കരയിലെത്തിക്കുകയായിരുന്നു.
Read more

അ​ഗളിയിൽ വൻ കഞ്ചാവ് വേട്ട;604 കഞ്ചാവ് ചെടികൾ എക്സൈസ് കണ്ടെത്തി

പാലക്കാട്: പാലക്കാട് അ​ഗളിയിൽ വൻ കഞ്ചാവ് വേട്ട. 81 തടങ്ങളിൽ നിന്നായി 604 കഞ്ചാവ് ചെടികൾ കണ്ടെത്തി. എക്സൈസ് നടത്തിയ പരിശോധനയിൽ മുരു​ഗള ഊരിന് സമീപത്തെ സത്യക്കൽ പാറക്ക് സമീപമാണ് കഞ്ചാവ് ചെടികൾ കണ്ടെത്തിയത്. എക്സൈസ് അധികൃതർ ചെടികൾ പിഴുതെടുത്ത് നശിപ്പിച്ചു. 
Read more

മേയാന്‍ പോയ പശുക്കള്‍ ചത്ത നിലയില്‍; ഭക്ഷ്യവിഷബാധയെന്ന് സംശയം

പാലക്കാട്:കിഴക്കഞ്ചേരിയില്‍ പശുക്കളെ ചത്ത നിലയില്‍ കണ്ടെത്തി.പാണ്ടാങ്കോട് അശോകന്റെ വീട്ടിലെ 4 പശുക്കളാണ് ചത്തത്.പുറത്ത് മേയാന്‍ വിട്ട പശുക്കള്‍ തിരിച്ചെത്തിയപ്പോഴാണ് ചത്തു തുടങ്ങിയത്.ഒരു പശു അവശനിലയിലാണ്. ഭക്ഷ്യവിഷബാധയാണ് മരണ കാരണമെന്നാണ് വിവരം.
Read more

Recent News

Advertisement
WhiteswanTV Footer