Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: Parassala

ശിവഗിരി തീർഥാടനം; വിളംബരസന്ദേശ പദയാത്ര

തിരുവനന്തപുരം: പാറശ്ശാല ശ്രീനാരായണ ധർമസംഘം ട്രസ്റ്റ് ഗുരുധർമ പ്രചാരണസഭ കേന്ദ്ര കമ്മിറ്റിയുടെ ശിവഗിരി തീർഥാടന വിളംബര പദയാത്ര ചൂഴാൽ ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിൽ വിദ്യാഭ്യാസമന്ത്രി വി. ശിവൻകുട്ടി ഉദ്ഘാടനംചെയ്തു. ശിവഗിരി മഠം ശ്രീനാരായണ ധർമസംഘം പ്രസിഡന്റ് സ്വാമി സച്ചിദാനന്ദ യോഗത്തിൽ അധ്യക്ഷതവഹിച്ചു. ശിവഗിരിമഠം സെക്രട്ടറി ശുഭാംഗാനന്ദ സ്വാമി തീർഥാടന സന്ദേശവും ശാരദാനന്ദസ്വാമി പദയാത്രസന്ദേശവും നൽകി. അസംഗാനന്ദസ്വാമി, തമിഴ്നാട് മന്ത്രി മനോതങ്കരാജ്, മുൻ കേന്ദ്രമന്ത്രി വി.മുരളീധരൻ, കെ.ആൻസലൻ എംഎൽഎ, നിംസ് മെഡിസിറ്റി എംഡി എം.എസ്.ഫൈസൽഖാൻ, തമിഴ്നാട് മുൻ എംഎൽഎ ജോൺ […]
Read more

ഗതാഗതം തടഞ്ഞ് പാറശ്ശാലയിൽ കൊട്ടിക്കലാശം

തിരുവനന്തപുരം: പാറശ്ശാല പോസ്റ്റോഫീസ് ജങ്ഷനിൽ രാഷ്ട്രീയകക്ഷികൾ കൊട്ടിക്കലാശം ആഘോഷമാക്കിയപ്പോൾ ഗതാഗതം തടസ്സപ്പെട്ടത് മൂന്നുമണിക്കൂറോളം. മൂന്നുമണിയോടുകൂടി കൊട്ടിക്കലാശത്തിനുള്ള വാഹനങ്ങളും പ്രവർത്തകരും എത്തിയെങ്കിലും പോലീസ് സ്ഥലത്തെത്തിയത് നാലരമണിയോടുകൂടി മാത്രമാണ്. കരമന കളിയിക്കാവിള പാതയിൽ പോസ്റ്റോഫീസ് ജങ്ഷനിൽ മൂന്നുമണിയോടുകൂടി കൊട്ടിക്കലാശത്തിനായി പ്രവർത്തകർ എത്തിത്തുടങ്ങിയിരുന്നു. വിവിധ പ്രദേശങ്ങളിൽ നിന്നുള്ള സ്ഥാനാർഥികളുടെ വാഹനങ്ങളും എത്തിയതോടെ പോസ്റ്റോഫീസ് ജങ്ഷനിൽ ഗതാഗതം തടസ്സപ്പെട്ടു. രാഷ്ട്രീയകക്ഷികളുടെ പ്രചാരണ വാഹനങ്ങൾ റോഡിനു നടുവിൽ ഉപേക്ഷിച്ചശേഷം വാഹന ഡ്രൈവർമാരും പ്രവർത്തകരോടൊപ്പം കൂടിയതോടെ ഗതാഗതം നിലച്ചു. പ്രവർത്തകരെ നിയന്ത്രിക്കുവാൻ പോലീസ് സ്ഥലത്തില്ലാതെവന്നതോടെ റോഡിലിറങ്ങി […]
Read more

ബ്ലോക്ക് ഓഫീസ് റോഡിൽ നടപ്പാത കൈയേറി അനധികൃത വ്യാപാരം

തിരുവനന്തപുരം : ഏറെ തിരക്ക് അനുഭവപ്പെടുന്ന പാറശ്ശാല ബ്ലോക്ക് ഓഫീസ് റോഡിലെ നടപ്പാത കൈയേറിയുള്ള അനധികൃത വ്യാപാരം കാൽനടയാത്രക്കാരെ ദുരിതത്തിലാക്കുന്നു. നടപ്പാത പൂർണമായും മത്സ്യക്കച്ചവടക്കാർ കൈയടക്കിയതോടെ സ്‌കൂൾ വിദ്യാർഥികളടക്കമുള്ള കാൽനടയാത്രക്കാർ റോഡിൽക്കൂടി സഞ്ചരിക്കേണ്ട ഗതികേടിലാണ്. മത്സ്യത്തൊഴിലാളികൾ തമ്മിൽ സംഘർഷം പതിവായതോടെ ഒരിക്കൽ പഞ്ചായത്ത് നിരോധിച്ച അനധികൃത വ്യാപാരമാണ് ഇപ്പോൾ പുനരാരംഭിച്ചിരിക്കുന്നത്. പാറശ്ശാല പോസ്റ്റ്‌ ഓഫീസ്, ബ്ലോക്ക് ഓഫീസ് റോഡിലാണ് വലിയതോതിൽ നടപ്പാത കൈയേറി അനധികൃത വ്യാപാരം നടക്കുന്നത്. ബ്ലോക്ക് ഓഫീസിനു സമീപത്തെ ബവറജസ് കോർപ്പറേഷന്റെ മദ്യവില്പനകേന്ദ്രത്തോടുചേർന്ന് നടപ്പാത […]
Read more

കാരോട് പഞ്ചായത്ത്: തിരഞ്ഞെടുപ്പ് കമ്മിഷന്റെ ഉത്തരവ് ഹൈക്കോടതി സ്റ്റേ ചെയ്തു

തിരുവനന്തപുരം : കാരോട് പഞ്ചായത്തിലെ അഞ്ച് അംഗങ്ങളെ കൂറുമാറ്റ നിരോധനനിയമപ്രകാരം അയോഗ്യരാക്കിയ തിരഞ്ഞെടുപ്പ് കമ്മിഷന്റെ ഉത്തരവ് ഹൈക്കോടതി സ്റ്റേ ചെയ്തു. കാരോട് പഞ്ചായത്തിലെ അംഗങ്ങളായ സൂസിമോൾ, എഡ്വിൻ സാം, ജാസ്മിൻപ്രഭ, എയ്ഞ്ചൽ കുമാരി എന്നിവരെ അയോഗ്യരാക്കിയ ഉത്തരവാണ് ഹൈക്കോടതി സ്റ്റേ ചെയ്തത്‌. തിരഞ്ഞെടുപ്പ് കമ്മിഷന്റെ ഉത്തരവിനെതിരെ പഞ്ചായത്ത് പ്രസിഡന്റ് സി.എ. ജോസ് ഹൈക്കോടതിയെ സമീപിച്ച് സ്റ്റേ വാങ്ങിയിരുന്നു.ഇതിനുപിന്നാലെയാണ് മറ്റ് നാല് അംഗങ്ങളും കോടതിയെ സമീപിച്ചത്. 2023 ഡിസംബറിലാണ് കാരോട് പഞ്ചായത്തിൽ പഞ്ചായത്ത് പ്രസിഡന്റ്, വൈസ് പ്രസിഡന്റ് എന്നിവർക്കെതിരേ […]
Read more

സരസ്വതി ആശുപത്രിയുടെ പ്രവർത്തനങ്ങൾ മാതൃകാപരം- ഗൗരി ലക്ഷ്മി ഭായി

പാറശ്ശാല : ആരോഗ്യ സംരക്ഷണത്തിലും ബോധവത്കരണത്തിലും മികവ് പുലർത്തി കഴിഞ്ഞ രണ്ട് ദശാബ്ദങ്ങളായി തുടരുന്ന സരസ്വതി ആശുപത്രിയുടെ പ്രവർത്തനം നിരവധിപേരെ ഇരുട്ടിൽ നിന്നും വെളിച്ചത്തിലേക്ക് നയിച്ചിട്ടുണ്ടെന്നു അശ്വതി തിരുനാൾ ഗൗരി ലക്ഷ്മി ഭായി. ലോക പ്രമേഹദിന പരിപാടികൾ ഉദ്ഘാടനം ചെയ്യുകയായിരുന്നു ഗൗരി ലക്ഷ്മി ഭായി. സി.കെ.ഹരീന്ദ്രൻ എംഎൽഎ പരിപാടിയിൽ അധ്യക്ഷനായി. ചീഫ് കൺസൾട്ടന്റ് ഡോ. എസ്.കെ.അജയ്യകുമാർ, സരസ്വതി ഗ്രൂപ്പ് ഓഫ് ഇന്സ്ടിട്യൂഷൻസ് ലൈസൺ ഓഫീസർ അയിര ശശി,എന്നിവർ നേതൃത്വം നൽകി. പുതിയ ഹെർണിയ ക്ലിനിക്കിന്റെ ഉദ്ഘാടനം കെ. […]
Read more

ദമ്പതികള്‍ വീടിനുള്ളിൽ മരിച്ച നിലയിൽ

തിരുവനന്തപുരം : പാറശ്ശാല ചെറുവാരക്കോണം സ്വദേശികളായ ദമ്പതികള്‍ വീടിനുള്ളിൽ മരിച്ച നിലയിൽ. സെല്‍വ്വരാജ് (45), പ്രിയ (40) എന്നിവരെയാണ് വീട്ടില്‍ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തിയത്. മൃതദേഹത്തിന് രണ്ട് ദിവസത്തെ പഴക്കമുണ്ടെന്നാണ് പ്രാഥമിക നിഗമനം. വീട് പൂട്ടിയിട്ട നിലയിലായിരുന്നു. പുറത്ത് താമസിച്ച് പഠിക്കുകയായിരുന്ന മകന് മാതാപിതാക്കളെ ബന്ധപ്പെടാൻ സാധിക്കാതെ വന്നതോടെ ഇന്നലെ രാത്രി വീട്ടിലെത്തിയപ്പോഴാണ് ഇരുവരെയും മരിച്ച നിലയിൽ കണ്ടത്. സെൽവരാജിനെ തൂങ്ങിയ നിലയിലും പ്രിയയുടെ മൃതദേഹം കട്ടിലിലുമാണ് കണ്ടത്. ഇരുവരും വ്ലോഗർമാരാണ്. വെള്ളിയാഴ്ച രാത്രിയിലും യുട്യൂബിൽ വീഡിയോ […]
Read more

Recent News

Advertisement
WhiteswanTV Footer