Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: Parliament

വർഷകാല സമ്മേളനത്തിന് സമാപനം; സ്പീക്കറുടെ ചായസത്ക്കാരം ബഹിഷ്ക്കരിച്ച് പ്രതിപക്ഷം

ന്യൂഡൽഹി: സർക്കാരും പ്രതിപക്ഷവും തമ്മിൽ സമവായത്തിലെത്താതെ പാർലമെന്റിന്റെ വർഷകാല സമ്മേളനം അവസാനിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദിയും കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായും സഭയിലെത്തിയതോടെ പ്രതിപക്ഷം ശക്തമായ പ്രതിഷേധവുമായി രംഗത്തെത്തി. പ്രതിപക്ഷ പ്രതിഷേധം ശക്തമായതിനെ തുടർന്ന് ലോക്സഭയിലെ നടപടികൾ വേഗത്തിൽ അവസാനിപ്പിച്ചു. വന്ദേമാതരം ആലപിക്കൽ മാത്രമാണ് പിന്നീട് നടന്നത്. സമ്മേളനത്തിന് ശേഷം സ്പീക്കർ ഒരുക്കിയ ചായസത്കാരവും ഡിഎംകെ ഒഴികെയുള്ള പ്രതിപക്ഷ കക്ഷികൾ ബഹിഷ്കരിച്ചു. പതിനേഴ് ദിവസത്തിന് ശേഷമാണ് പ്രധാനമന്ത്രിയും അമിത് ഷായും സഭയിലെത്തിയത്. ഭരണപക്ഷം ഇരുവരെയും കൈയടികളോടെ സ്വീകരിച്ചപ്പോൾ […]
Read more

‘മലയാളിയെന്നതില്‍ അഭിമാനം’; സുഷ്മിത ദേബിന്റെ ‘ലുങ്കിവാല’ പരാമര്‍ശത്തില്‍ ജോണ്‍ ബ്രിട്ടാസ്

ന്യൂഡൽഹി: മലയാളിയായതിലും ദക്ഷിണേന്ത്യക്കാരനായതിലും അഭിമാനമുണ്ടെന്ന് രാജ്യസഭയിൽ സിപിഐഎം എംപി ജോൺ ബ്രിട്ടാസ്. ബിജെപി എംപി സുഷ്മിത ദേവിന്റെ ‘ലുങ്കിവാല’ പരാമർശത്തിനെതിരെയാണ് ബ്രിട്ടാസ് ശക്തമായി പ്രതികരിച്ചത്. ഇന്ത്യക്കാരനായതിലും ദക്ഷിണേന്ത്യക്കാരനായതിലും മലയാളിയായതിലും അഭിമാനിക്കുന്നുവെന്നും തന്റെ സംസ്കാരത്തെയും ഭാഷയെയും വേഷത്തെയും ഓരോ നിമിഷവും വിലമതിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. വാക്കുകൾകൊണ്ട് രാഷ്ട്രീയമായി പോരാടാം. എന്നാൽ തന്നെ ആവർത്തിച്ച് ‘ലുങ്കിവാല’ എന്ന് വിളിച്ചതായി ബ്രിട്ടാസ് ചൂണ്ടിക്കാട്ടി. സംഭവത്തിൽ സുഷ്മിത ദേവിനെതിരെ രാജ്യസഭാ അധ്യക്ഷൻ സി പി രാധാകൃഷ്ണന് ബ്രിട്ടാസ് അവകാശലംഘന നോട്ടീസും നൽകി. പരാമർശത്തെ […]
Read more

മറുപടി പറയാന്‍ തയ്യാറെന്ന് അമിത് ഷാ; പ്രസംഗമല്ല വേണ്ടതെന്ന് രാഹുല്‍ ഗാന്ധി

ന്യൂഡൽഹി: പ്രതിപക്ഷം ഉന്നയിക്കുന്ന എല്ലാ വിഷയങ്ങളിലും ചർച്ചയ്ക്ക് തയ്യാറാണെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. പാർലമെന്റിന് പുറത്ത് മാധ്യമങ്ങളോട് സംസാരിക്കവെയാണ് അമിത് ഷാ ഇക്കാര്യം വ്യക്തമാക്കിയത്. നീറ്റ് പ്രതിഷേധവുമായി ബന്ധപ്പെട്ട വിഷയത്തിലും ചർച്ചയ്ക്ക് സർക്കാർ തയ്യാറാണെന്നും അദ്ദേഹം പറഞ്ഞു. ചർച്ച വേണമോ വേണ്ടയോ എന്ന കാര്യം പ്രതിപക്ഷം സ്പീക്കറെ അറിയിക്കണമെന്ന് അമിത് ഷാ ആവശ്യപ്പെട്ടു. ഇന്ന് ഉച്ചയ്ക്ക് ശേഷം മുതൽ നാളെ വരെയും ചർച്ച നടത്താൻ തയ്യാറാണെന്നും അദ്ദേഹം വ്യക്തമാക്കി. പാർലമെന്റിൽ താൻ തുടക്കം മുതൽ […]
Read more

എല്ലാ വിഷയങ്ങളിലും ചർച്ചയ്ക്ക് തയ്യാറെന്ന് അമിത് ഷാ; സ്പീക്കർക്ക് കത്ത് നൽകി

ന്യൂഡൽഹി: പാർലമെന്റിൽ ഉയർന്നുവന്ന എല്ലാ വിഷയങ്ങളിലും ചർച്ചയ്ക്ക് തയ്യാറാണെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. സഭ സുഗമമായി പ്രവർത്തിക്കാൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് സ്പീക്കർക്ക് കത്ത് നൽകിയതായും അമിത് ഷാ പറഞ്ഞു. ഇന്ന് ചർച്ച ആരംഭിച്ചാൽ നാളെ വൈകിട്ട് മറുപടി നൽകാമെന്നും അദ്ദേഹം വ്യക്തമാക്കി. ലോക്സഭയിൽ പ്രതിപക്ഷ പ്രതിഷേധം തുടരുന്നതിനിടെയാണ് അമിത് ഷായുടെ പ്രതികരണം. വിവിധ വിഷയങ്ങളിൽ ചർച്ച ആവശ്യപ്പെട്ട് പ്രതിപക്ഷം പ്രതിഷേധം ശക്തമാക്കിയതോടെ സഭാ നടപടികൾ പലപ്പോഴും തടസപ്പെട്ടിരുന്നു. ദില്ലിയിൽ നീറ്റ് പരീക്ഷാക്രമക്കേടിനെതിരെ നടന്ന പ്രതിഷേധത്തിനിടെ […]
Read more

ഇനി കേരള അല്ല ‘കേരളം’; പേര് മാറ്റല്‍ ബില്ല് പാസാക്കി ലോക്‌സഭ

ന്യൂഡൽഹി: സംസ്ഥാനത്തിന്റെ ഔദ്യോഗിക പേര് ‘കേരളം’ എന്നാക്കി മാറ്റുന്നതിനുള്ള ‘കേരളം ബിൽ 2026’ ലോക്സഭ പാസാക്കി. കേന്ദ്ര ആഭ്യന്തര സഹമന്ത്രി നിത്യാനന്ദ റായാണ് ബിൽ സഭയിൽ അവതരിപ്പിച്ചത്. പ്രതിപക്ഷ പ്രതിഷേധത്തിനിടെയാണ് ബിൽ ചർച്ച കൂടാതെ പാസാക്കിയത്. വെറും ആറ് മിനിറ്റിനുള്ളിലാണ് ബില്ലുമായി ബന്ധപ്പെട്ട നടപടിക്രമങ്ങൾ പൂർത്തിയാക്കിയത്. കേരളത്തിൽ നിന്നുള്ള കോൺഗ്രസ് അംഗങ്ങൾ പോലും ബില്ലിന്റെ ചർച്ചയിൽ പങ്കെടുക്കുന്നില്ലെന്ന് നിത്യാനന്ദ റായ് സഭയിൽ വിമർശിച്ചു. കേരളം ബില്ലുമായി ബന്ധപ്പെട്ട ചർച്ചയിൽ എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ എംപി […]
Read more

അയോധ്യ സംഭാവനക്കൊള്ളയിൽ പ്രധാനമന്ത്രി മറുപടി പറയണം: ഖാർഗെ

ന്യൂഡൽഹി: അയോധ്യ രാമക്ഷേത്രത്തിലെ സംഭാവനക്കൊള്ളയുമായി ബന്ധപ്പെട്ട ആരോപണങ്ങളിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി പാർലമെന്റിൽ നേരിട്ടെത്തി മറുപടി നൽകണമെന്ന് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ. ക്ഷേത്രത്തിനകത്തുണ്ടായിരുന്ന ആഭരണങ്ങൾ, സ്വർണം, വെള്ളി, പണം ഉൾപ്പെടെയുള്ള വിലപിടിപ്പുള്ള വസ്തുക്കൾ കാണാതായെന്ന ഗുരുതര ആരോപണമാണ് പ്രതിപക്ഷം ഉന്നയിക്കുന്നത്. രാമക്ഷേത്രത്തിന്റെ മേൽനോട്ടത്തിനായി ട്രസ്റ്റിനെ നിയമിച്ചതും ക്ഷേത്രത്തിന്റെ ഉദ്ഘാടനം നിർവഹിച്ചതും പൂജകൾക്ക് തുടക്കം കുറിച്ചതും കൊടിയേറ്റം നടത്തിയതുമെല്ലാം പ്രധാനമന്ത്രിയാണെന്ന് ഖാർഗെ ചൂണ്ടിക്കാട്ടി. ട്രസ്റ്റ് അംഗങ്ങളെ തിരഞ്ഞെടുത്തതിലും പ്രധാനമന്ത്രിക്ക് പങ്കുണ്ടായിരുന്നുവെന്നും അതിനാൽ വിഷയത്തിൽ പ്രധാനമന്ത്രി തന്നെ സഭയിലെത്തി […]
Read more

സംസ്ഥാനത്തിന്‍റെ ഔദ്യോഗിക നാമം കേരളം; ബില്‍ നാളെ ലോക്സഭയില്‍ അവതരിപ്പിക്കും

ന്യൂഡൽഹി: സംസ്ഥാനത്തിന്റെ ഔദ്യോഗിക നാമം ‘കേരള’ എന്നതിൽ നിന്ന് ‘കേരളം’ എന്നാക്കി മാറ്റുന്നതിനുള്ള ബിൽ നാളെ ലോക്സഭയിൽ അവതരിപ്പിക്കും. ലോക്സഭയുടെ കാര്യപരിപാടിയിൽ ഉൾപ്പെടുത്തിയിരിക്കുന്ന ബിൽ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ അവതരിപ്പിക്കും. സംസ്ഥാനത്തിന്റെ ഔദ്യോഗിക നാമം ‘കേരള’ എന്നതിൽ നിന്ന് ‘കേരളം’ എന്നാക്കാനുള്ള നിർദേശത്തിന് ഇക്കഴിഞ്ഞ ഫെബ്രുവരിയിലാണ് കേന്ദ്രമന്ത്രിസഭ അംഗീകാരം നൽകിയത്. പേരുമാറ്റം ഔദ്യോഗികമായി നടപ്പാക്കുന്നതിനുള്ള ഭരണഘടനാ ഭേദഗതിയുടെ ഭാഗമായാണ് ബിൽ പാർലമെന്റിൽ അവതരിപ്പിക്കുന്നത്.
Read more

ചോദ്യപേപ്പര്‍ ചോര്‍ച്ച തടയാനുള്ള നിയമഭേദഗതി ബില്‍ അവതരിപ്പിച്ചു; ബഹളത്തില്‍ മുങ്ങി സഭ

ന്യൂഡൽഹി: ഡൽഹിയിൽ വിദ്യാർഥി പ്രതിഷേധത്തിനിടെ നടന്ന പൊലീസ് നടപടിയിൽ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ പ്രസ്താവന ആവശ്യപ്പെട്ട് പ്രതിപക്ഷ പ്രതിഷേധം. ഇതിനിടെ ചോദ്യപേപ്പർ ചോർച്ച തടയുന്നതിനുള്ള നിയമഭേദഗതി ബിൽ ലോക്‌സഭയിൽ സർക്കാർ അവതരിപ്പിച്ചു. ബില്ലിൽ ചർച്ച ആരംഭിക്കുന്നതിന് മുമ്പ് പൊലീസ് നടപടിയിൽ അമിത് ഷാ വിശദീകരണം നൽകണമെന്നായിരുന്നു പ്രതിപക്ഷത്തിന്റെ ആവശ്യം. പ്രതിഷേധം ശക്തമായതോടെ പാർലമെന്റിന്റെ ഇരുസഭകളും ഉച്ചയ്ക്ക് രണ്ട് മണിവരെ നിർത്തിവച്ചു. പാർലമെന്റ് മാർച്ച് നടത്തിയ വിദ്യാർഥികൾക്കെതിരായ പൊലീസ് നടപടിയിൽ പ്രതിഷേധിച്ച് ലോക്‌സഭയിലും രാജ്യസഭയിലും പ്രതിപക്ഷ […]
Read more

ബിജെപിയോട് നേരിട്ട് ഏറ്റുമുട്ടണം; രാഘവ് ചദ്ദയ്ക്ക് താക്കീത്

ന്യൂഡൽഹി: ആം ആദ്മി പാർട്ടിയിൽ ആഭ്യന്തര കലഹം രൂക്ഷമാകുന്നു എന്ന സൂചനകൾ നൽകിക്കൊണ്ട് രാജ്യസഭാ എംപി രാഘവ് ചദ്ദയ്‌ക്കെതിരെ പാർട്ടി നേതൃത്വം പരസ്യമായി രംഗത്തെത്തി. സോഫ്റ്റ് പിആർ വർക്കുകൾക്കും വ്യക്തിപരമായ പ്രതിച്ഛായ വർദ്ധിപ്പിക്കുന്നതിനുമുള്ള നീക്കങ്ങൾ അവസാനിപ്പിച്ച് പാർലമെന്റിൽ ബിജെപിക്കെതിരെ നിർഭയമായി ചോദ്യങ്ങൾ ഉന്നയിക്കാൻ മുതിർന്ന നേതാവ് സൗരഭ് ഭരദ്വാജ് ചദ്ദയെ ഉപദേശിച്ചു. പാർട്ടിയുടെ രാജ്യസഭാ ഡെപ്യൂട്ടി ലീഡർ സ്ഥാനത്ത് നിന്നും രാഘവ് ചദ്ദയെ നീക്കി പകരം അശോക് മിത്തലിനെ നിയമിച്ചതിന് പിന്നാലെയാണ് നേതൃത്വവും ചദ്ദയും തമ്മിലുള്ള വാക്പോര് […]
Read more

എഫ്സിആർഎ ലൈസൻസ് പുതുക്കൽ; ഭേദഗതി ബിൽ വരുന്നു

ന്യൂഡൽഹി: നിശ്ചിത സമയപരിധിക്കുള്ളിൽ എഫ്സിആർഎ (വിദേശ സംഭാവന നിയന്ത്രണ നിയമം) ലൈസൻസ് പുതുക്കാൻ നിയമം വരുന്നു. റദ്ദായ ലൈസൻസ് റദ്ദായ ലൈസൻസ് പുനഃസ്ഥാപിക്കപ്പെടാതിരുന്നാൽ സംഭാവന ഉപയോഗിച്ച് വികസിപ്പിച്ച ആസ്തികൾ കേന്ദ്രസർക്കാരിന് സ്ഥിരമായി ഏറ്റെടുക്കാൻ വ്യവസ്ഥ വരുന്നു. വിദേശ സംഭാവന നിയന്ത്രണ നിയമത്തിൽ (എഫ്സിആർഎ) ഇതടക്കമുള്ള നിർണായക ഭേദഗതികൾ വരുത്താനുള്ള ബിൽ വരും ദിവസങ്ങളിൽ പാർലമെന്റിൽ അവതരിപ്പിക്കുമെന്നാണ് വിവരം. ഇത്തരത്തിൽ സ്ഥിരമായി ഏറ്റെടുക്കുന്ന ആസ്തികൾ കേന്ദ്രസർക്കാരിന് വിൽക്കുകയോ സർക്കാർ വകുപ്പുകൾക്ക് കൈമാറുകയോ ചെയ്യാം. വിറ്റുകിട്ടുന്ന പണം സർക്കാരിന്റെ സഞ്ചിതനിധിയിലേക്ക് […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix