Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: party

പുതിയ പാർട്ടി പ്രഖ്യാപിച്ച് ശശികല; പേര് പിന്നീട്

ചെന്നൈ: പുതിയ രാഷ്ട്രീയ പാർട്ടി പ്രഖ്യാപിച്ച് തമിഴ്നാട് മുൻ മുഖ്യമന്ത്രി ജയലളിതയുടെ തോഴി വികെ ശശികല. പേര് പിന്നീട് പ്രഖ്യാപിക്കും. കറുപ്പ്, വെള്ള, ചുവപ്പ് നിറങ്ങളിലുള്ള പാർട്ടി കൊടി പുറത്തിറക്കി. സിഎൻ അണ്ണാദുരൈ, എംജിആർ, ജയലളിത എന്നിവരുടെ ചിത്രങ്ങളുമുണ്ട്. ശശികല ഉൾപ്പെടുന്ന തേവർ സമുദായത്തിന്റെ ശക്തികേന്ദ്രമായ രാമനാഥപുരത്ത് ജയലളിത ജന്മവാർഷിക സമ്മേളനത്തിലായിരുന്നു പ്രഖ്യാപനം. തന്നെ പുറത്താക്കിയ എഡിഎംകെയ്ക്ക് ബദലായിട്ടാണ് ശശികലയുടെ പുതിയ നീക്കം. ദ്രാവിഡ രാഷ്ട്രീയത്തിൽ ഊന്നിയാകും പാർട്ടിയുടെ പ്രവർത്തനമെന്ന് ശശികല വ്യക്തമാക്കി.
Read more

എം എ ബേബി-ഐസക് ടീം പിണറായിക്കെതിരെ നീക്കം.

​രാജേഷ് തില്ലങ്കേരി കേരള സി പി എമ്മില്‍ ഒരു ഇടവേളയ്ക്ക് ശേഷം വിഭാഗീയത ശക്തമാവുന്നു. പൊളിറ്റ്ബ്യൂറോ അംഗം എം എ ബേബി പിണറായിക്കെതിരെ പരസ്യവിമര്‍ശനവുമായി രംഗത്തെത്തിയതോടെ സി പി എമ്മില്‍ എം എ ബേബി- ഡോ തോമസ് ഐസക് അച്ചുതണ്ട് ശക്തിപ്രാപിക്കുയാണ്. പിണറായി വിജയന്റെ നിലപാടുകളാണ് പാര്‍ട്ടിക്ക് കനത്ത തോല്‍വിയുണ്ടാവാനുള്ള പ്രധാനകാരണമെന്നാണ് ഇവരുടെ നിലപാട്. പാര്‍ട്ടിയില്‍ തോല്‍വി സംബന്ധിച്ചുള്ള വിശദമായ റിപ്പോര്‍ട്ട് അടുത്ത ദിവസം ചര്‍ച്ച ചെയ്യാനിരിക്കേയാണ് എം എ ബേബി ഒരു വാരികയില്‍ തോല്‍വി സംബന്ധിച്ചുള്ള […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix