Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: passengers

ഫീസ് വേണ്ടെന്ന് അതോറിറ്റി, വേണമെന്ന് കരാറുകാർ; കരിപ്പൂരിൽ യാത്രക്കാരെ പാതി വഴിയിൽ ഇറക്കിവിടുന്നു

മലപ്പുറം: കരിപ്പൂർ വിമാനത്താവളത്തിൽ യാത്രക്കാരുമായി എത്തുന്ന ഓട്ടോറിക്ഷകളെ പാർക്കിംഗ് കരാർ ഏജൻസി ജീവനക്കാർ അനധികൃതമായി തടയുന്നതായി പരാതി. വിമാനത്താവള അതോറിറ്റിയുടെ വ്യക്തമായ നിർദ്ദേശങ്ങൾ നിലനിൽക്കെയാണ് കരാർ ജീവനക്കാർ നിയമം ലംഘിച്ച് ഓട്ടോ തൊഴിലാളികളിൽ നിന്ന് പണം ആവശ്യപ്പെടുന്നത്. യാത്രക്കാരെ വിമാനത്താവളത്തിൽ കൊണ്ടുപോയി വിടുന്ന ഓട്ടോറിക്ഷകൾക്ക് ഫീസ് നൽകേണ്ടതില്ലെന്നും, അകത്തുനിന്ന് യാത്രക്കാരെ കയറ്റുകയാണെങ്കിൽ മാത്രം 100 രൂപ ഫീസ് നൽകിയാൽ മതിയെന്നുമാണ് നിലവിലെ നിയമം. എന്നാൽ, യാത്രക്കാരുമായി എത്തുന്ന ഓട്ടോറിക്ഷകളോടും 100 രൂപ ആവശ്യപ്പെടുകയും നൽകാത്ത പക്ഷം ഗേറ്റ് […]
Read more

ട്രെയിനിലും ഇനി അധികം ലഗേജ് കൊണ്ടുപോകാനാവില്ല; ചാര്‍ജ് ഈടാക്കാൻ ഒരുങ്ങി റെയിൽവേ

കോഴിക്കോട്: ട്രെയിനുകളില്‍ നിശ്ചിത അളവില്‍ കൂടുതല്‍ ലഗേജ് ഉണ്ടെങ്കില്‍ അധികം പണം നല്‍കണമെന്ന് റെയില്‍വേ മന്ത്രി അശ്വനി വൈഷ്ണവ്. വിമാനത്താവളങ്ങളിലുള്ള ലഗേജ് നിയന്ത്രണങ്ങള്‍ ട്രെയിനിലും നടപ്പാക്കുമോയെന്ന ചോദ്യത്തിന് പാർലമെൻ്റില്‍ മറുപടി പറയുകയായിരുന്നു മന്ത്രി. ക്ലാസ് തിരിച്ചുള്ള നിരക്കാണ് നിശ്ചയിച്ചത്.വലിയ ട്രങ്കുകള്‍, സ്യൂട്ട്കേസുകള്‍, ബോക്സുകള്‍ എന്നിവ ബുക്ക് ചെയ്ത പാഴ്സല്‍ വാനുകളില്‍ കൊണ്ടു പോകണമെന്നും യാത്രക്കാരുടെ കമ്ബാർട്ട്മെൻ്റില്‍ കൊണ്ടുപോകരുതെന്നും മന്ത്രി വ്യക്തമാക്കി. നിലവില്‍ സെക്കൻഡ് ക്ലാസില്‍ യാത്ര ചെയ്യുന്നവർക്ക് 35 കിലോഗ്രാം ലഗേജ് വരെ സൗജന്യമായി കൊണ്ടു പോകാം. […]
Read more

താമരശ്ശേരി ചുരത്തിൽ നാളെ ഗതാഗതം തടസപ്പെടും

കോഴിക്കോട്: വയനാട് താമരശ്ശേരി ചുരത്തിൽ നാളെ ഗതാഗതം തടസപ്പെടും. താമരശ്ശേരി ചുരം 6,7,8 വളവുകൾ വീതി കൂട്ടുന്നതിൻ്റെ ഭാഗമായി മരങ്ങൾ മുറിച്ചിരുന്നു. മരത്തടികൾ ക്രയിൻ ഉപയോഗിച്ച് ലോറിയിൽ കയറ്റുന്നതിനാൽ നാളെ രാവിലെ 8 മണി മുതൽ ചുരത്തിൽ ഇടവിട്ട സമയങ്ങളിൽ ഗതാഗതം തടസപ്പെടും. എയർപോർട്ട്, റയിൽവേ സ്റ്റേഷൻ, പരിക്ഷകൾ, മറ്റ് അത്യാവശ്യ യാത്ര ചെയ്യുന്നവർ യാത്രാസമയം ക്രമീകരിക്കണമെന്ന് ദേശീയ പാത അധികൃതർ അറിയിച്ചു
Read more

വ്യോമപാത അടച്ചതിന് പിന്നാലെ റദ്ദാക്കിയ സർവീസുകൾ; യാത്രക്കാർക്ക് റീഫണ്ട് ആവശ്യപ്പെടാം

ദോഹ: വ്യോമപാത അടച്ചതിന് പിന്നാലെ റദ്ദാക്കിയ സർവീസുകൾ പുഃനക്രമീകരിക്കാനുമുള്ള നടപടികള്‍ പുരോഗമിക്കുകയാണെന്ന് ഖത്തര്‍ എയര്‍വേയ്സ് അറിയിച്ചു. ഖത്തര്‍ വ്യോമപാത അടച്ചതിനെ തുടര്‍ന്നുണ്ടായ തടസ്സങ്ങള്‍ പരിഹരിക്കാനും സര്‍വീസ് ഷെഡ്യൂളുകള്‍ ചെയ്യാനും ഇതിലൂടെ സാധിക്കും. ജൂൺ 26 വരെ ചില സര്‍വീസുകള്‍ തടസ്സപ്പെടാനുള്ള സാധ്യതയുണ്ടെന്ന് എയര്‍ലൈന്‍ അറിയിച്ചു. ജൂൺ 30 വരെയുള്ള യാതക്കായി ടിക്കറ്റെടുത്തവര്‍ക്ക് ജൂലൈ 15 വരെ സൗജന്യമായി യാത്രാ തീയതിയില്‍ മാറ്റം വരുത്താം. യാത്രക്കാര്‍ ഖത്തര്‍ എയര്‍വേയ്സിന്‍റെ ഔദ്യോഗിക വെബ്സൈറ്റ് പരിശോധിച്ച് അപ്ഡേറ്റുകള്‍ നോക്കി ഉറപ്പുവരുത്തണമെന്നും എയര്‍ലൈന്‍ […]
Read more

അന്താരാഷ്ട്ര യാത്രകള്‍ക്ക് 24 മണിക്കൂര്‍ മുമ്പേ വിശദവിവരങ്ങള്‍ നല്‍കണമെന്ന് കസ്റ്റംസ്: ആശങ്കയറിയിച്ച് പ്രവാസി സംഘടനകള്‍

ഷാര്‍ജ: അന്താരാഷ്ട്ര യാത്രകള്‍ക്ക് 24 മണിക്കൂര്‍ മുന്‍പേ യാത്രക്കാരുടെ വിശദ വിവരങ്ങള്‍ നല്‍കണമെന്ന ഇന്ത്യന്‍ കസ്റ്റംസ് നിര്‍ദേശത്തില്‍ പ്രധാനമന്ത്രിക്ക് നിവേദനം നല്‍കി പ്രവാസി സംഘടനകള്‍. അന്താരാഷ്ട്ര യാത്രയ്ക്ക് 24 മണിക്കൂര്‍ പേര്, ഇമെയില്‍ ഐഡി, ഫോണ്‍ നമ്പര്‍, പേമെന്റ് രീതി എന്നിവ വിമാനക്കമ്പനികള്‍ കൈമാറണമെന്നാണ് നിര്‍ദ്ദേശത്തില്‍ പറഞ്ഞിരിക്കുന്നത്. ഏപ്രില്‍ മുതല്‍ ഇവ കര്‍ശമായി നടപ്പാക്കി തുടങ്ങുമെന്നും അറിയുന്നു. സ്വകാര്യതാ ലംഘനവും പ്രായോഗിക ബുദ്ധിമുട്ടുകളും ചൂണ്ടിക്കാട്ടി ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷന്‍ നിവേദനം നല്‍കിയത്. പ്രവാസികളുടെ മൃതദേഹം നാട്ടിലെത്തിക്കുന്നത് സൗജന്യമാക്കാന്‍ […]
Read more

യാത്രക്കാരെ സ്വാഗതം ചെയ്ത് ദുബായ് വിമാനത്താവളം

ക്രിസ്മസ് പുതുവത്സര അവധി വരാനിരിക്കെ തിരക്ക് നിയന്ത്രിക്കാന്‍ തയ്യാറെടുത്ത് ദ ജനറല്‍ ഡയറക്ടറേറ്റ് ഓഫ് റെസിഡന്‍സി ആന്‍ഡ് ഫോറിന്‍ അഫയേഴ്‌സ്. ദുബായിലെത്തുന്ന യാത്രക്കാരുടെ ജീവിതനിലവാരം ഉയര്‍ത്തുന്നതിനും ആഗോള വിനോദസഞ്ചാര കേന്ദ്രമെന്ന നിലയില്‍ സഞ്ചാരികള്‍ക്ക് മികച്ച അനുഭവം നല്‍കുന്നതിനും ദുബായ് സജ്ജമാണെന്നും അധികൃതര്‍ പറഞ്ഞു. അവധിക്കാലമായതിനാല്‍തന്നെ എമിറേറ്റിലേക്ക് എത്തുന്ന വിനോദസഞ്ചാരികളുടെ എണ്ണത്തില്‍ വര്‍ധനവ് പ്രതീക്ഷിക്കുന്നുണ്ടെന്നും അതിനായി ദുബായ് സജ്ജമാണെന്നും ഡയറക്ടര്‍ ജനറല്‍ ലെഫ്. ജന മുഹമ്മദ് അല്‍ മറി പറഞ്ഞു. ഡിസംബര്‍ 13 മുതല്‍ 31 വരെയുളള ദിവസങ്ങളില്‍ […]
Read more

എയര്‍ ഇന്ത്യ എക്‌സ്പ്രസ് ഡെസ്റ്റിനേഷനുകളുടെ എണ്ണം അന്‍പത് കടന്നു

കൊച്ചി: ഇന്ത്യ, ഗള്‍ഫ്, തെക്കന്‍ ഏഷ്യ എന്നിവിടങ്ങളിലായി 51 ഇടങ്ങളിലേക്ക് സേവനം വിപുലപ്പെടുത്തി എയര്‍ ഇന്ത്യ എക്സ്പ്രസ്. ഡിസംബര്‍ 20 മുതല്‍ ബാങ്കോക്കിലേക്കും പുതിയ സര്‍വ്വീസ് ആരംഭിക്കും. പുനെ, സൂറത്ത് എന്നിവിടങ്ങളില്‍ നിന്നാണ് ബാങ്കോക്കിലേക്ക് നേരിട്ടുള്ള സര്‍വ്വീസുകള്‍. കൊച്ചിയില്‍ നിന്നും ഭുവനേശ്വറിലേക്കുള്ള പുതിയ സര്‍വ്വീസ് ജനുവരി മൂന്നിന് ആരംഭിക്കും. കൊച്ചി- തിരുവനന്തപുരം റൂട്ടിലും എയര്‍ ഇന്ത്യ എക്സ്പ്രസ് പുതിയ വിമാന സര്‍വ്വീസിന് തുടക്കമിട്ടിട്ടുണ്ട്. എയര്‍ ഇന്ത്യ എക്സ്പ്രസ് വെബ്സൈറ്റ്, മൊബൈല്‍ ആപ്ലിക്കേഷന്‍ മറ്റ് ബുക്കിംഗ് ചാനലുകള്‍ എന്നിവിടങ്ങളില്‍ […]
Read more

കോട്ടയം വഴി സ്പെഷ്യല്‍ മെമു സര്‍വീസ് ഇന്ന് മുതല്‍

കോട്ടയം പാതയില്‍ പുതിയ മെമു സര്‍വീസ് ഇന്നുമുതല്‍ ആരംഭിച്ചു. യാത്രക്കാരുടെ ആവശ്യവും തിരക്കും പരിഗണിച്ചാണ് മെമു സര്‍വ്വീസ് ആരംഭിച്ചത്. ദക്ഷിണ റെയില്‍വേ പ്രഖ്യാപിച്ച കൊല്ലം എറണാകുളം അണ്‍ റിസര്‍വ്ഡ് സ്പെഷ്യല്‍ മെമുവാണ് ഇന്ന് മുതല്‍ ഓടിത്തുടങ്ങിയത്. രാവിലെ 5.55ന് കൊല്ലം സ്റ്റേഷനില്‍നിന്ന് യാത്ര തിരിച്ച് 9.35ന് മെമു എറണാകുളം ജങ്ഷനില്‍ എത്തിച്ചേരും. തിരികെ 9.50ന് എറണാകുളം സ്റ്റേഷനില്‍നിന്ന് പുറപ്പെട്ട് പകല്‍ 1.30ന് കൊല്ലം സ്റ്റേഷനില്‍ എത്തും. കൊല്ലം വിട്ടാല്‍ ജില്ലയില്‍ ശാസ്താംകോട്ട, കരുനാഗപ്പള്ളി സ്റ്റേഷനില്‍ മാത്രമായിരുന്നു സ്റ്റോപ്പ്. […]
Read more

പ്രവാസികള്‍ക്ക് ആശ്വാസമായി പുതിയ സര്‍വ്വീസുമായി സലാം എയര്‍

മസ്‌കറ്റ്:പ്രവാസികള്‍ക്ക് ആശ്വാസമായി മസ്‌കറ്റില്‍ നിന്നും ചെന്നൈയിലേക്ക് പുതിയ സര്‍വീസ് ആരംഭിച്ച് സലാം എയര്‍.ഉദ്ഘാടന സര്‍വീസില്‍ സലാം എയര്‍ വിമാനത്തെ ചെന്നൈ വിമാനത്താവളത്തില്‍ സ്വീകരിച്ചു.ആഴ്ചയില്‍ രണ്ട് ദിവസമാണ് നേരിട്ടുള്ള സര്‍വീസുകളുള്ളത്. വ്യാഴം, ശനി ദിവസങ്ങളില്‍ രാത്രി 11 മണിക്ക് മസ്‌കറ്റില്‍ നിന്നും പുറപ്പെടുന്ന വിമാനം പുലര്‍ച്ചെ 4.15ന് ചെന്നൈയില്‍ എത്തും.ചെന്നൈയില്‍ നിന്നും പുലര്‍ച്ചെ അഞ്ച് മണിക്ക് പുറപ്പെട്ട് രാവിലെ 7.25ന് മസ്‌കറ്റിലെത്തും.മസ്‌കറ്റില്‍ നിന്ന് ദില്ലിയിലേക്ക് ഈ മാസം ആദ്യം സര്‍വീസ് ആരംഭിച്ചിരുന്നു. ആഴ്ചയില്‍ രണ്ട് ദിവസങ്ങളിലാണ് സര്‍വീസുകളുള്ളത്.
Read more

യാത്രക്കാരുടെ വർദ്ധനവ്; 12 അധിക സർവീസുമായി കൊച്ചി മെട്രോ

വർദ്ധിച്ചുവരുന്ന യാത്രക്കാരുടെ എണ്ണം കണക്കിലെടുത്ത് അധിക ട്രെയിനുകൾ ആരംഭിക്കുമെന്ന് കെഎംആർഎൽ. ഈ വർഷം കൊച്ചി മെട്രോയിൽ 1,64,27,568 യാത്രക്കാർ യാത്ര ചെയ്തു കഴിഞ്ഞു.2024 ജൂലൈ 15 മുതൽ ഒരു ദിവസം 12 ട്രിപ്പുകൾ കൂടുതൽ ആരംഭിക്കുമെന്നും കെഎംആർഎൽ അറിയിച്ചു. തിരക്കുള്ള സമയങ്ങളിൽ യാത്രക്കാരുടെ തിരക്ക് ലഘൂകരിക്കാനും ട്രെയിനുകൾക്കിടയിലുള്ള കാത്തിരിപ്പ് സമയം കുറയ്ക്കാനും ഈ കൂട്ടിച്ചേർക്കൽ ലക്ഷ്യമിടുന്നു. കഴിഞ്ഞ പത്ത് ദിവസമായി കൊച്ചി മെട്രോയ്ക്ക് പ്രതിദിനം 1 ലക്ഷത്തിലധികം യാത്രക്കാരെ ലഭിച്ചതിനാൽ, കൂടുതൽ സുഖകരവും സൗകര്യപ്രദവുമായ യാത്രാനുഭവം ഉറപ്പാക്കാൻ, […]
Read more

Recent News

Advertisement
WhiteswanTV Footer