Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

ട്രെയിനിലും ഇനി അധികം ലഗേജ് കൊണ്ടുപോകാനാവില്ല; ചാര്‍ജ് ഈടാക്കാൻ ഒരുങ്ങി റെയിൽവേ

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

കോഴിക്കോട്: ട്രെയിനുകളില്‍ നിശ്ചിത അളവില്‍ കൂടുതല്‍ ലഗേജ് ഉണ്ടെങ്കില്‍ അധികം പണം നല്‍കണമെന്ന് റെയില്‍വേ മന്ത്രി അശ്വനി വൈഷ്ണവ്. വിമാനത്താവളങ്ങളിലുള്ള ലഗേജ് നിയന്ത്രണങ്ങള്‍ ട്രെയിനിലും നടപ്പാക്കുമോയെന്ന ചോദ്യത്തിന് പാർലമെൻ്റില്‍ മറുപടി പറയുകയായിരുന്നു മന്ത്രി.

ക്ലാസ് തിരിച്ചുള്ള നിരക്കാണ് നിശ്ചയിച്ചത്.വലിയ ട്രങ്കുകള്‍, സ്യൂട്ട്കേസുകള്‍, ബോക്സുകള്‍ എന്നിവ ബുക്ക് ചെയ്ത പാഴ്സല്‍ വാനുകളില്‍ കൊണ്ടു പോകണമെന്നും യാത്രക്കാരുടെ കമ്ബാർട്ട്മെൻ്റില്‍ കൊണ്ടുപോകരുതെന്നും മന്ത്രി വ്യക്തമാക്കി.

നിലവില്‍ സെക്കൻഡ് ക്ലാസില്‍ യാത്ര ചെയ്യുന്നവർക്ക് 35 കിലോഗ്രാം ലഗേജ് വരെ സൗജന്യമായി കൊണ്ടു പോകാം. ചാർജ് അടച്ചാല്‍ കൊണ്ടു പോകാൻ കഴിയുക പരമാവധി 70 കിലോഗ്രാമാണ്. അതേസമയം, സ്ലീപ്പർ ക്ലാസ് യാത്രക്കാർക്ക് 40 കിലോയും പണമടച്ച്‌ 80 കിലോ വരെയും കൊണ്ടു പോകാം. എസി ത്രീ ടയർ, ചെയർ കാറില്‍ സഞ്ചരിക്കുന്നവർക്ക് പരമാവധി പരിധി 40 കിലോ വരെയാണ്. എന്നാല്‍ ഫസ്റ്റ് ക്ലാസില്‍ യാത്ര ചെയ്യുന്നവർക്ക് 70 കിലോ വരെ സൗജന്യമായി കൊണ്ടുപോകാൻ സാധിക്കും. പണമടച്ചാല്‍ ഇത് 150 കിലോ വരെയാകും.

സൗജന്യ പരിധിക്ക് മുകളിലുള്ള ലഗേജിന് ലഗേജ് നിരക്കിൻ്റെ 1.5 ഇരട്ടി ചാർജാണ് യാത്രക്കാർ നല്‍കേണ്ടി വരിക. എന്നാല്‍ വ്യാപാരത്തിനാവശ്യമായ വസ്തുക്കള്‍ വ്യക്തിഗത ലഗേജായി കോച്ചുകളില്‍ കൊണ്ടു പോകാൻ സാധിക്കില്ല. മാത്രമല്ല, 100 cmx60cmx25 cm (നീളംxവീതിxഉയരം) അളവിലുള്ള ട്രങ്കുകളും പെട്ടികളും മാത്രമാണ് കോച്ചുകളില്‍ കൊണ്ടു പോകാൻ അനുവദിക്കുക.

Recent News

Advertisement
WhiteswanTV Footer