Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

ഫീസ് വേണ്ടെന്ന് അതോറിറ്റി, വേണമെന്ന് കരാറുകാർ; കരിപ്പൂരിൽ യാത്രക്കാരെ പാതി വഴിയിൽ ഇറക്കിവിടുന്നു

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

മലപ്പുറം: കരിപ്പൂർ വിമാനത്താവളത്തിൽ യാത്രക്കാരുമായി എത്തുന്ന ഓട്ടോറിക്ഷകളെ പാർക്കിംഗ് കരാർ ഏജൻസി ജീവനക്കാർ അനധികൃതമായി തടയുന്നതായി പരാതി. വിമാനത്താവള അതോറിറ്റിയുടെ വ്യക്തമായ നിർദ്ദേശങ്ങൾ നിലനിൽക്കെയാണ് കരാർ ജീവനക്കാർ നിയമം ലംഘിച്ച് ഓട്ടോ തൊഴിലാളികളിൽ നിന്ന് പണം ആവശ്യപ്പെടുന്നത്.

യാത്രക്കാരെ വിമാനത്താവളത്തിൽ കൊണ്ടുപോയി വിടുന്ന ഓട്ടോറിക്ഷകൾക്ക് ഫീസ് നൽകേണ്ടതില്ലെന്നും, അകത്തുനിന്ന് യാത്രക്കാരെ കയറ്റുകയാണെങ്കിൽ മാത്രം 100 രൂപ ഫീസ് നൽകിയാൽ മതിയെന്നുമാണ് നിലവിലെ നിയമം. എന്നാൽ, യാത്രക്കാരുമായി എത്തുന്ന ഓട്ടോറിക്ഷകളോടും 100 രൂപ ആവശ്യപ്പെടുകയും നൽകാത്ത പക്ഷം ഗേറ്റ് തുറക്കാതെ തടയുകയുമാണ് ചെയ്യുന്നത്.

യാത്രക്കാരുമായി എത്തിയ ഓട്ടോറിക്ഷ ഇത്തരത്തിൽ തടഞ്ഞതോടെ യാത്രക്കാർക്ക് പാതിവഴിയിൽ ഇറങ്ങി നടക്കേണ്ടി വന്നു. കോഴിക്കോട്, ഫറോക്ക് റെയിൽവേ സ്റ്റേഷനുകളിൽ നിന്ന് എത്തുന്ന ഓട്ടോറിക്ഷകൾക്കും സമാനമായ അനുഭവം ഉണ്ടാകുന്നുണ്ട്. പാർക്കിംഗ് ഏജൻസിയുടെ ഈ നടപടിക്കെതിരെ ഓട്ടോ തൊഴിലാളി യൂണിയനുകൾ ശക്തമായ പ്രതിഷേധവുമായി രംഗത്തെത്തി. യാത്രക്കാരെയും തൊഴിലാളികളെയും ദ്രോഹിക്കുന്ന നിലപാടിൽ നിന്ന് അതോറിറ്റി പിന്മാറണമെന്ന് അവർ ആവശ്യപ്പെട്ടു.

Recent News

Advertisement
WhiteswanTV Footer