തൃശ്ശൂർ: റോട്ടറി ക്ലബ് വൊക്കേഷനല്‍ എക്‌സലന്‍സ് അവാര്‍ഡ് നൈറ്റും പുതുവത്സരാഘോഷവും സനീഷ്‌കുമാര്‍ ജോസഫ് എംഎല്‍എ ഉദ്ഘാടനം ചെയ്തു. റോട്ടറി ക്ലബ് പ്രസിഡന്റ് സന്തോഷ് ബേബി അധ്യക്ഷത വഹിച്ചു.
കേരള സംസ്ഥാന മനുഷ്യാവകാശ കമ്മിഷന്‍ അംഗം വി.ഗീതയ്ക്കും താലൂക്ക് ആശുപത്രി നഴ്‌സിങ് സൂപ്രണ്ട് ശാന്ത ജയനും റോട്ടറി വൊക്കേഷനല്‍ എക്‌സലന്‍സ് അവാര്‍ഡുകള്‍ സമ്മാനിച്ചു.
റോട്ടറി അസിസ്റ്റന്റ് ഗവര്‍ണര്‍ അനൂപ് ചന്ദ്രന്‍, ജിജിആര്‍ എം.എസ്.ദിലീപ്, വൊക്കേഷനല്‍ ചെയര്‍മാന്‍ എന്‍.കുമാരന്‍, കമ്യൂണിറ്റി ചെയര്‍മാന്‍ അഡ്വ.രമേഷ്‌കുമാര്‍ കുഴിക്കാട്ടില്‍, സ്‌മൈല്‍ ചാലക്കുടി ചെയര്‍മാന്‍ അനീഷ് പറമ്പിക്കാട്ടില്‍, സെക്രട്ടറി ഡോ.ടിജിത്ത് തോമസ്, ഡോ.അനു സന്തോഷ്, അന്‍വിക ലെനിന്‍ എന്നിവര്‍ പ്രസംഗിച്ചു.




