Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: PassengerSafety

KSRTC മിന്നൽ ബസുകളിൽ സീറ്റ് ബെൽറ്റ് ഏർപ്പെടുത്തും? പഠനം പുരോഗമിക്കുന്നു

തിരുവനന്തപുരം: യാത്രക്കാരുടെ സുരക്ഷ മുൻനിർത്തി കെഎസ്ആർടിസിയുടെ മിന്നൽ ഉൾപ്പെടെയുള്ള ദീർഘദൂര ബസുകളിൽ സീറ്റ് ബെൽറ്റ് ഏർപ്പെടുത്തുന്നത് സർക്കാരിന്റെ പരിഗണനയിലെന്ന് ഗതാഗത മന്ത്രി സി.പി. ജോൺ. ദീർഘദൂര ബസുകളിൽ സീറ്റ് ബെൽറ്റ് നടപ്പാക്കുന്നതിനായി വിവിധ മാതൃകകൾ സംബന്ധിച്ച പഠനങ്ങൾ പുരോഗമിക്കുകയാണെന്നും മന്ത്രി നിയമസഭയിൽ അറിയിച്ചു. നിയമസഭയിലെ ചോദ്യോത്തര വേളയിൽ എംഎൽഎ അബിൻ വർക്കി ഉന്നയിച്ച ചോദ്യത്തിന് മറുപടി നൽകുകയായിരുന്നു മന്ത്രി. രാത്രികാലങ്ങളിൽ ഉയർന്ന വേഗതയിൽ സഞ്ചരിക്കുന്ന ദീർഘദൂര ബസുകളിൽ പുഷ്ബാക്ക് സീറ്റുകൾ ഉപയോഗിക്കുമ്പോൾ പെട്ടെന്ന് ബ്രേക്ക് ഇടേണ്ടിവന്നാൽ യാത്രക്കാർക്ക് […]
Read more

യാത്രയ്ക്കിടെ നെഞ്ചുവേദന; യാത്രക്കാരന്റെ ജീവൻ രക്ഷിച്ച് ബസ് ജീവനക്കാർ

കോഴിക്കോട്: യാത്രയ്ക്കിടെ നെഞ്ചുവേദന അനുഭവപ്പെട്ട യാത്രക്കാരനെ ഉടൻ ആശുപത്രിയിലെത്തിച്ച് ജീവൻ രക്ഷിച്ച് സ്വകാര്യ ബസ് ജീവനക്കാർ. കുറ്റ്യാടി–കോഴിക്കോട് റൂട്ടിൽ സർവീസ് നടത്തുന്ന ഒമേഗ ബസിലെ ജീവനക്കാരാണ് സമയോചിതമായി ഇടപെട്ടത്. യാത്രയ്ക്കിടെ യാത്രക്കാരന് പെട്ടെന്ന് നെഞ്ചുവേദന അനുഭവപ്പെട്ടതോടെ ബസ് ജീവനക്കാർ വാഹനം നേരെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലേക്ക് തിരിക്കുകയായിരുന്നു. ഫാത്തിമ ആശുപത്രിയിൽ എത്തിച്ച യാത്രക്കാരന് അടിയന്തര ചികിത്സ നൽകി. ഡോ. അശോകന്റെ നേതൃത്വത്തിലുള്ള മെഡിക്കൽ സംഘം നടത്തിയ പരിശോധനയിൽ ഹൃദയസംബന്ധമായ അസുഖമാണെന്ന് തിരിച്ചറിഞ്ഞു. തുടർന്ന് അടിയന്തരമായി ആൻജിയോപ്ലാസ്റ്റി നടത്തി. […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix