Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: pet dog

കാസർകോട്ട് വളർത്തുനായയ്ക്ക് പേവിഷബാധ

കാസർകോട്: ചികിത്സയ്ക്കായി ജില്ലാ വെറ്ററിനറി കേന്ദ്രത്തിലെത്തിച്ച വളർത്തുനായയ്ക്ക് പേവിഷബാധ സ്ഥിരീകരിച്ചതിനെ തുടർന്ന് മയക്കുവെടിവെച്ച് കൊന്നു. സീതാംഗോളി സ്വദേശിയുടെ പോമറേനിയൻ ഇനത്തിൽപ്പെട്ട നായയെയാണ് കൊന്നത്. നായയ്ക്ക് പേവിഷബാധയുണ്ടെന്ന് അറിയാതെയാണ് ഉടമ ചികിത്സയ്ക്കായി ജില്ലാ വെറ്ററിനറി കേന്ദ്രത്തിൽ എത്തിച്ചത്. ഇതിനിടെ നായ ഉടമയെ കടിക്കുകയും ചെയ്തു. നായയെ പരിശോധിച്ച സീനിയർ വെറ്ററിനറി സർജൻ ഡോ. എസ്. രാജു പേവിഷബാധ സ്ഥിരീകരിച്ചു. തുടർന്ന് ചികിത്സിച്ച് രക്ഷപ്പെടുത്താൻ കഴിയാത്ത സാഹചര്യമുണ്ടായതിനാൽ ഡാർട്ട് ഗൺ ഉപയോഗിച്ച് മയക്കുവെടിവെച്ച് നായയെ കൊല്ലുകയായിരുന്നു.
Read more

വളര്‍ത്തു നായയുമായി ഡോക്ടര്‍ ആശുപത്രിയിലെത്തിയ സംഭവം: നടപടിയെടുക്കാന്‍ നിര്‍ദേശം

പത്തനംതിട്ട: വളര്‍ത്തു നായയുമായി ഡോക്ടര്‍ ആശുപത്രിയിലെത്തിയ സംഭവത്തില്‍ നടപടിയെടുക്കാന്‍ നിര്‍ദേശം നല്‍കി മുഖ്യമന്ത്രിയുടെ ഓഫീസ്. ഹൈക്കോടതി അഭിഭാഷകനും പൊതു പ്രവര്‍ത്തകനുമായ അഡ്വ. കുളത്തൂര്‍ ജയ്‌സിങ് മുഖ്യമന്ത്രിക്ക് നല്‍കിയ പരാതിയെ തുടര്‍ന്നാണ് തീരുമാനം. ആര്‍എംഒ ഡോ.ദിവ്യ രാജനാണ് വളര്‍ത്തു നായയുമായി ആശുപത്രിയിലെത്തിയത്. ഇതിന്റെ ചിത്രം സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചിരുന്നു. നായയെ ആശുപത്രിക്ക് അകത്ത് പ്രവേശിപ്പിച്ച നടപടി ശരിയായി കാണുവാന്‍ കഴിയില്ല. രോഗികളും ആരോഗ്യപ്രവര്‍ത്തകരും തികഞ്ഞ ജാഗ്രതയോടെ പ്രവര്‍ത്തിക്കുന്ന ആശുപത്രിയില്‍ ഡോക്ടര്‍ വളര്‍ത്തു നായയുമായി എത്തിയത് മര്യാദ ലംഘനമാണെന്നാണ് പരാതിയില്‍ […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix