തിരുപ്പതിയിൽ മരുന്ന് നിർമ്മാണശാലയിൽ ബോയിലർ പൊട്ടിത്തെറിച്ചു; അഞ്ച് പേർ മരിച്ചു
തിരുപ്പതി: ആന്ധ്രാപ്രദേശിലെ തിരുപ്പതി ജില്ലയിൽ മരുന്ന് നിർമ്മാണശാലയിൽ ബോയിലർ പൊട്ടിത്തെറിച്ച് അഞ്ച് തൊഴിലാളികൾ മരിച്ചു. പത്തോളം പേർക്ക് ഗുരുതരമായി പരിക്കേറ്റു. ശ്രീ സിറ്റി സ്പെഷ്യൽ ഇക്കണോമിക് സോണിലെ ടിഐഎൽ ഹെൽത്ത്‌കെയർ കമ്പനിയുടെ പ്ലാന്റിലാണ് അപകടം ഉണ്ടായത്. ഇന്ന് രാവിലെ എട്ട് മണിയോടെയാണ് സ്ഫോടനം ഉണ്ടായത്. രാവിലത്തെ ഷിഫ്റ്റിൽ ജോലി ചെയ്തിരുന്ന തൊഴിലാളികളാണ് അപകടത്തിൽപ്പെട്ടത്. സ്ഫോടനത്തിന്റെ ശക്തിയിൽ കെട്ടിടത്തിന്റെ ഒരു ഭാഗം തകർന്നു. പ്രദേശമാകെ പുക നിറഞ്ഞു. വിവരമറിഞ്ഞ ഉടൻ ശ്രീ സിറ്റി പൊലീസ്, അഗ്നിശമന സേന, ആംബുലൻസ് […]
Read more