Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: pinaraay vijayan

കെനിയ വാഹനാപകടം: മരിച്ച മലയാളികളുടെ മൃതദേഹം നാട്ടിലെത്തിക്കണമെന്ന് മുഖ്യമന്ത്രി

നെയ്‌റോബി: കെനിയയില്‍ വാഹനാപകടത്തില്‍ മരിച്ച മലയാളികളുടെ മൃതദേഹം നാട്ടിലെത്തിക്കുന്നതില്‍ ഇടപെട്ട് മുഖ്യമന്ത്രി പിണറായി വിജയന്‍. ആവശ്യം ഉന്നയിച്ച് വിദേശകാര്യ മന്ത്രിക്ക് മുഖ്യമന്ത്രി കത്തയച്ചു. മൃതദേഹങ്ങള്‍ നാട്ടിലെത്തിക്കാന്‍ വിദേശകാര്യ മന്ത്രാലയം ഇടപെടണമെന്ന് ആവശ്യപ്പെട്ടാണ് കത്ത്. പരുക്കേറ്റവര്‍ക്ക് ആവശ്യമായ ചികിത്സ ലഭ്യമാക്കണമെന്നും മുഖ്യമന്ത്രി അഭ്യര്‍ത്ഥിച്ചു. കെനിയയിലെ നെഹ്‌റൂറുവിലുണ്ടായ ബസ് അപകടത്തില്‍ മരണമടഞ്ഞ മലയാളികളുടെ വിയോഗത്തില്‍ മുഖ്യമന്ത്രി അനുശോചനം രേഖപ്പെടുത്തി.നെയ്‌റോബിയിലെ ഇന്ത്യന്‍ ഹൈക്കമ്മീഷന്‍ മരണപ്പെട്ടവരുടെ വിവരങ്ങള്‍ ഔദ്യോഗികമായി അറിയിച്ചിട്ടില്ലെങ്കിലും 5 മലയാളികള്‍ മരണപ്പെട്ടതായാണ് വിവരം പരുക്കേറ്റ മലയാളികള്‍ ഉള്‍പ്പെടെയുളള ഇന്ത്യന്‍ പൗരന്മാരെ […]
Read more

കേരളത്തിന്റെ ക്യാപ്റ്റന് ഇന്ന് പിറന്നാൾ

മുഖ്യമന്ത്രി പിണറായി വിജയന് ഇന്ന് എൺപതാം പിറന്നാൾ. മൂന്നാംവട്ടവും പിണറായി വിജയൻ എന്നു സിപിഎം പ്രഖ്യാപിച്ചതിന് പിന്നാലെയാണ് ഈ പിറന്നാൾ ദിനം കടന്നുവരുന്നത്. കഴിഞ്ഞ രണ്ടരപതിറ്റാണ്ടായി കേരളരാഷ്ട്രീയം കറങ്ങിത്തിരിയുന്നത് പിണറായി വിജയൻ ഒറ്റപ്പേരിനെച്ചുറ്റിയാണ്. സിപിഎമ്മിന്‍റെ എതിരാളികൾ രാഷ്ട്രീയ തന്ത്രങ്ങളൊരുക്കുന്നതും ഈ വ്യക്തിയെ മുന്നിൽക്കണ്ടാണ്.2006ൽ അധികാരമൊഴിയുമ്പോൾ, എസ്എൻസി ലാവ്ലിൻ കേസ് സിബിഐക്കു വിട്ട്, മുഖ്യമന്ത്രി ഉമ്മൻചാണ്ടി ചെക്ക് വച്ചത് അന്നത്തെ പ്രതിപക്ഷ നേതാവിനല്ല, പാർട്ടി സെക്രട്ടറി പിണറായി വിജയനാണ്. ഇരുപതു വർഷങ്ങൾക്കിപ്പുറം പ്രതിപക്ഷം കച്ചമുറുക്കുന്നതും സിപിഎം എന്ന പാർട്ടിക്കെതിരേയല്ല, […]
Read more

എന്‍ പ്രശാന്ത് ഐഎഎസ് ചീഫ് സെക്രട്ടറിക്ക് മുന്നില്‍ ഹിയറിങ്ങിന് ഹാജറായി

സസ്‌പെന്‍ഷന്‍ നേരിടുന്ന എന്‍ പ്രശാന്ത് ഐഎസ് ചീഫ് സെക്രട്ടറിക്ക് മുന്നില്‍ ഹിയറിങ്ങിന് ഹാജറായി.അഡീഷണല്‍ ചീഫ് സെക്രട്ടറി എ.ജയതിലകിനെതിരെ സാമൂഹ്യമാധ്യമം വഴി നിരന്തരം വിമര്‍ശനം നടത്തിയതിനെ തുടര്‍ന്നാണ് കൃഷിവകുപ്പ് സ്‌പെഷ്യല്‍ സെക്രട്ടറിയായിരുന്ന എന്‍ പ്രശാന്തിനെതിരെ അച്ചടക്ക നടപടി സ്വീകരിച്ചത്. മുഖ്യമന്ത്രി പിണറായി വിജയന്റെ നിര്‍ദേശത്തെ തുടര്‍ന്നാണ് വിശദീകരണം തേടാന്‍ ചീഫ് സെക്രട്ടറി തീരുമാനിച്ചത്.
Read more

സിപിഎം 24ാം പാര്‍ട്ടി കോണ്‍ഗ്രസിന് നാളെ മധുരയില്‍ തുടക്കം; 811 പ്രതിനിധികള്‍ പങ്കെടുക്കും

മധുര: സിപിഎം ഇരുപത്തിനാലാം പാര്‍ട്ടി കോണ്‍ഗ്രസിന് നാളെ തമിഴ്നാട്ടിലെ മധുരയില്‍ തുടക്കം. തമുക്കം മൈതാനത്തെ സീതാറാം യെച്ചൂരി നഗറില്‍ ഈ മാസം ആറ് വരെയാണ് പാര്‍ട്ടി കോണ്‍ഗ്രസ്. എണ്‍പത് നിരീക്ഷകരടക്കം 811 പ്രതിനിധികള്‍ പാര്‍ട്ടി കോണ്‍ഗ്രസില്‍ പങ്കെടുക്കും. കേരളത്തിന് തൊട്ടരികിലാണെങ്കിലും സിപിഎമ്മിന് അത്ര വളക്കൂറുള്ള മണ്ണല്ല തമിഴ്‌നാട്. പാര്‍ട്ടി എംപിയും അല്‍പം സംഘടാനാ ശക്തിയും ഉള്ള മധുരയില്‍ പാര്‍ട്ടി കോണ്‍ഗ്രസ് നടത്തുമ്പോള്‍ സിപിഎം സംഘടനാപരമായി ലക്ഷ്യമിടുന്നത് തമിഴ്‌നാട്ടില്‍ പാര്‍ട്ടി കരുത്ത് അര്‍ജിക്കുക എന്നതാണ്. 2008 ഏപ്രിലില്‍ നടന്ന […]
Read more

സർക്കാരിന് ആശ്വാസം; മാസപ്പടി കേസില്‍ വിജിലൻസ് ആവശ്യപ്പെട്ടുളള ഹർജി തള്ളി

മാസപ്പടി കേസിൽ വിജിലൻസ് അന്വേഷണം ആവശ്യപ്പെട്ടുളള ഹർജി ഹൈക്കോടതി തള്ളി. മുഖ്യമന്ത്രിയുടെ മകളുടെ സ്ഥാപനമായ എക്സാലോജിക്കും കൊച്ചിയിലെ കരിമണൽ കമ്പനിയായ സിഎംആർ എല്ലും തമ്മിൽ നടത്തിയ സാമ്പത്തിക ഇടപാട് വിജിലൻസ് അന്വേഷിക്കണമെന്നാണ് ആവശ്യമാണ് തള്ളിയത്. ഇതിനെതിരെ മാത്യു കുഴൽനാടൻ എം എൽ എയും കളമശേരി സ്വദേശിയായ ഗിരീഷ് ബാബുവും സമർപ്പിച്ച റിവിഷൻ ഹർജികളാണ് ഹൈക്കോടതി തള്ളിയത്. ഹർജിയിൽ വാദം നടക്കുന്നതിനിടെ ഗിരീഷ് ബാബു മരിച്ചിരുന്നു. മുഖ്യമന്ത്രി പിണറായി വിജയനടക്കമുള്ളവരെ എതിർകക്ഷികളാക്കിയാണ് മാത്യു കുഴൽനാടൻ ഹർജി നൽകിയിരുന്നത്.
Read more

മുണ്ടക്കൈ – ചൂരല്‍മല ടൗൺഷിപ്പിന് തറക്കല്ലിടൽ ഇന്ന്

കൽപറ്റ: ഉരുൾപൊട്ടൽ ദുരന്തം വിതച്ച വയനാടൻ ജനതയ്ക്ക് ഇനി പുതിയ പ്രതീക്ഷകൾ. ദുരന്തബാധിതരെ പുനരധിവസിപ്പിക്കാനുള്ള ആദ്യ ടൗൺഷിപ്പിന് മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന് തറക്കല്ലിടും. വൈകിട്ട് നാലുമണിക്കാണ് തറക്കല്ലിടൽ ചടങ്ങ് നടക്കുക. കൽപ്പറ്റ നഗരത്തിനടുത്ത് സർക്കാർ ഏറ്റെടുത്ത എൽസ്റ്റൺ എസ്റ്റേറ്റ് ഭൂമിയിലാണ് ടൗൺഷിപ്പ് ഉയരുന്നത്. ഡിസംബറോടെ വീട് നിർമ്മാണം പൂർത്തിയാക്കാനാണ് ടൗൺഷിപ്പിലെ വീടുകളുടെ നിർമാണം ഏറ്റെടുത്ത ഊരാളുങ്കൽ സൊസൈറ്റിയുടെ തീരുമാനം. സർക്കാർ ഏറ്റെടുത്ത 64 ഹെക്ടർ ഭൂമിയിൽ 7 സെൻ്റ് വീതമുള്ള പ്ലോട്ടുകളിൽ 1000 ചതുരശ്ര അടിയിൽ […]
Read more

ലഹരി വ്യാപനത്തിന് ചെറുക്കാന്‍ അതിവിപുല ജനകീയ ക്യാമ്പയിനുമായി സര്‍ക്കാര്‍

തിരുവനന്തപുരം: ലഹരിമരുന്ന് വ്യാപനത്തിനെതിരായി നിയമസഭാ മന്ദിരത്തില്‍ ചേർന്ന യോഗത്തിൽ ലഹരി വ്യാപനത്തിനെ ചെറുക്കൻ അതിശക്തമായ ക്യാമ്പയിന് സര്‍ക്കാര്‍ നേതൃത്വം നല്‍കും. ഏപ്രില്‍ മുതല്‍ അതിവിപുലമായ ലഹരി വിരുദ്ധ ക്യാമ്പയിന്‍ നടപ്പാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.കൂടാതെ ഈ മാസം 30ന് വിദഗ്ധരുടെയും വിദ്യാര്‍ത്ഥി-യുവജന സംഘടനകളുടെയും ഒരു യോഗം സംഘടിപ്പിക്കും. എല്‍.പി ക്ലാസുകള്‍ മുതല്‍ തന്നെ ലഹരിവിരുദ്ധ ബോധവത്ക്കരണം തുടങ്ങണമെന്ന് മുഖ്യമന്ത്രി നിര്‍ദ്ദേശിച്ചു. പരിശോധന കര്‍ശനമാക്കണം, പോലീസിന്റെയും എക്സൈസിന്റെയും എന്‍ഫോഴ്സ്മെന്റ് പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ വ്യാപിപ്പിക്കണം. സ്നിഫര്‍ ഡോഗ് സാന്നിധ്യം […]
Read more

സ്റ്റാർട്ട് അപ്പ് കണക്കുകൾ പുറത്ത് വിട്ട് മുഖ്യമന്ത്രിയുടെ ഓഫീസ്; 2026 ഓടെ 15000 സ്റ്റാർട്ട് അപ്പുകൾ ലക്ഷ്യം

തിരുവനന്തപുരം: സ്റ്റാർട്ട് അപ്പ് കണക്കുകൾ പുറത്തുവിട്ട് മുഖ്യമന്ത്രിയുടെ ഓഫീസ്. ശശി തരൂരിൻ്റെ ലേഖന വിവാദത്തിൽ യുഡിഎഫിൽ വിമർശനം തുടരുന്നതിനിടെയാണ് സ്റ്റാർട്ട് അപ്പ് കണക്കുകൾ പുറത്തുവിട്ടിരിക്കുന്നത്. യുഡിഎഫ് സർക്കാരിന്റെ കാലത്ത് 300 സ്‌റ്റാർട്ട് അപ്പുകൾ മാത്രമാണുണ്ടായിരുന്നത്. എന്നാൽ എൽഡിഎഫ് ഭരണത്തിൽ 8 വർഷം കൊണ്ട് 6200 ആയി വർദ്ധിച്ചു. അതെസമയം 5800 കോടിയുടെ നിക്ഷേപമുണ്ടായി. 2026 ഓടെ 15,000 സ്റ്റാർട്ട് അപ്പുകളാണ് ലക്ഷ്യമെന്നും ഫേസ്ബുക്ക് പോസ്റ്റിൽ മുഖ്യമന്ത്രിയുടെ ഓഫീസ് കുറിച്ചു.
Read more

റെയിൽവേ മെയിൽ സർവീസ് അടച്ചുപൂട്ടാനുള്ള നീക്കത്തിനെതിരെ വാർത്താവിനിമയ മന്ത്രിയ്ക്ക് കത്തയച്ച് മുഖ്യമന്ത്രി

തിരുവനന്തപുരം: റെയിൽവേ മെയിൽ സർവീസ് ( ആർ എം എസ്) ഓഫീസുകൾ അടച്ചു പൂട്ടാനുള്ള കേന്ദ്ര സർക്കാർ തീരുമാനത്തിനെതിരെ കേന്ദ്ര വാർത്താവിനിമയ മന്ത്രി ജ്യോതിരാദിത്യ സിന്ധ്യക്ക് കത്തയച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. ആർ എം എസ് ഓഫീസുകളെ സ്പീഡ് പോസ്റ്റ് പ്രോസസ്സിംഗ് ഹബുകളുമായി സംയോജിപ്പിക്കാനും രജിസ്റ്റേഡ് പോസ്റ്റ് സേവനങ്ങൾ സ്പീഡ് പോസ്റ്റ് സേവനങ്ങളുമായി ഒരുമിപ്പിക്കാനും തീരുമാനിച്ചതോടെ രാജ്യത്തെ 312 ആർ എം എസ് ഓഫിസുകൾ അടച്ചു പൂട്ടേണ്ടിവരും. അതിൽ തന്നെ 12 ഓഫിസുകൾ കേരളത്തിലാണ്. ആർ എം […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix