Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: pmshri

പി എം ശ്രീയില്‍ മലക്കം മറിഞ്ഞ് യുഡിഎഫ് കൺവീനർ അടൂർ പ്രകാശ്; ‘പദ്ധതിയില്‍ തുടരണമെന്ന് പറഞ്ഞിട്ടില്ല’

പത്തനംതിട്ട: പി.എം ശ്രീ പദ്ധതിയുമായി ബന്ധപ്പെട്ട നിലപാടിൽ മലക്കം മറിഞ്ഞ് യുഡിഎഫ് കൺവീനർ അടൂർ പ്രകാശ് എംപി. പദ്ധതിയിൽ തുടരണമെന്ന് താൻ പറഞ്ഞിട്ടില്ലെന്നും വിഷയം യുഡിഎഫിൽ ഇതുവരെ ചർച്ച ചെയ്തിട്ടില്ലെന്നും അടൂർ പ്രകാശ് വ്യക്തമാക്കി. പദ്ധതിയിൽ തുടരണോ വേണ്ടയോ എന്ന കാര്യത്തിൽ ഉപസമിതി റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ പരിശോധിക്കുമെന്നും അദ്ദേഹം പറഞ്ഞു. പി.കെ കുഞ്ഞാലിക്കുട്ടി പറഞ്ഞതിൽ യാതൊരു വൈരുദ്ധ്യവുമില്ലെന്നും വിഷയത്തിൽ ഔദ്യോഗിക ചർച്ച നടന്നിട്ടില്ലെന്നും അടൂർ പ്രകാശ് കൂട്ടിച്ചേർത്തു. അതേസമയം, പി.എം ശ്രീ പദ്ധതിയിൽ നിന്ന് പിന്മാറാനാണ് ആലോചനയെന്നായിരുന്നു […]
Read more

‘ഭരിക്കാൻ നട്ടെല്ല് വേണം’, പിഎം ശ്രീ പദ്ധതി, യുഡിഎഫ് തീരുമാനത്തിനെതിരെ പി രാജീവ്

കൊച്ചി: പി.എം ശ്രീ പദ്ധതിയുമായി മുന്നോട്ടുപോകാനുള്ള യുഡിഎഫ് സർക്കാരിന്റെ തീരുമാനത്തിനെതിരെ രൂക്ഷ വിമർശനവുമായി മുൻ മന്ത്രി പി. രാജീവ്. അധികാരത്തിലെത്തിയാൽ പദ്ധതി അറബിക്കടലിൽ എറിയുമെന്ന് പ്രഖ്യാപിച്ചവർ അത് നടപ്പാക്കിക്കാണിക്കണമെന്നും, വാഗ്ദാനങ്ങൾ നൽകാൻ മാത്രമല്ല ഭരിക്കാനുള്ള രാഷ്ട്രീയ ഇച്ഛാശക്തിയും വേണമെന്നും അദ്ദേഹം പറഞ്ഞു. എൽഡിഎഫ് സർക്കാർ പി.എം ശ്രീ പദ്ധതിയിൽ ധാരണാപത്രത്തിൽ ഒപ്പുവെച്ചത് മാത്രമാണെന്നും പിന്നീട് ഭരണതലത്തിൽ തുടർനടപടികൾ നിർത്തിവെക്കുകയായിരുന്നുവെന്നും പി. രാജീവ് വ്യക്തമാക്കി. പദ്ധതിയിൽ ഒപ്പുവെച്ചതുകൊണ്ട് സംസ്ഥാനത്തിന് യാതൊരു ഫണ്ടും ലഭിച്ചിട്ടില്ലെന്നും വിഷയത്തിൽ മന്ത്രിസഭാ തീരുമാനം ഉണ്ടായിരുന്നില്ലെന്നും […]
Read more

‘പടച്ചതമ്പുരാനെ, ലീഗിന്റെ മന്ത്രിയെ കൊണ്ടുതന്നെ നടപ്പാക്കിക്കാൻ കഴിഞ്ഞു; പരിഹസിച്ച് കെ സുരേന്ദ്രൻ

തിരുവനന്തപുരം: പിഎം ശ്രീ പദ്ധതിയില്‍ മുഖ്യമന്ത്രി വിഡി സതീശന്‍ കേരളത്തിലെ ജനങ്ങളെ കബളിപ്പിക്കുകയാണെന്ന് ബിജെപി നേതാവ് കെ സുരേന്ദ്രന്‍. കരിക്കുലത്തില്‍ ഇടപെടാൻ അനുവദിക്കില്ലെന്ന് പറയുന്നത് ഇതിന്റെ തെളിവാണ്. ഇപ്പോള്‍ തന്നെ ഹയര്‍സെക്കന്‍ഡറിയുടെ പുസ്തകത്തില്‍ എന്‍സിഇആര്‍ടിയാണ് ഇടപെടുന്നത്. ഇന്ത്യ പഠിപ്പിക്കുന്നത് കേരളവും പഠിപ്പിക്കുമെന്നും സുരേന്ദ്രൻ പറഞ്ഞു. ‘പിഎം ശ്രീ പഠിക്കാന്‍ മന്ത്രിസഭാ ഉപസമിതിയെ വച്ചത് കൊടും ചതിയാണ്. അതിന് അവര്‍ കേരള സമൂഹത്തോട് മാപ്പുപറയണം. അതിനുശേഷം മതി തുടര്‍നടപടികളുമായി മുന്നോട്ടുപോകാന്‍. പടച്ച തമ്പുരാനേ, ലീഗിന്റെ വിദ്യാഭ്യാസമന്ത്രിയെ കൊണ്ടുതന്നെ പിഎം […]
Read more

പി എം ശ്രീ പദ്ധതി; നയം മാറ്റമില്ല, പദ്ധതിയുമായി മുന്നോട്ട് പോകുമെന്ന് സിപിഎം

തിരുവനന്തപുരം: കേന്ദ്ര സർക്കാരിന്‍റെ വിദ്യാഭ്യാസ പദ്ധതിയായ പി എം ശ്രീ പദ്ധതിയിൽ നിന്ന് പിന്മാറില്ലെന്ന് സിപിഎം. സിപിഐയുമായി ചർച്ച നടത്തുമെന്നും നയം മാറ്റമില്ലെന്നും സിപിഎം നേതൃത്വം അറിയിച്ചു. സിപിഎം സെക്രട്ടിയേറ്റ് യോ​ഗത്തിന് ശേഷമാണ് നിലപാട് കൂടുതൽ കടുപ്പിച്ചത്. പിഎം ശ്രീ പദ്ധതിയുമായി ബന്ധപ്പെട്ട സിപിഎം- സിപിഐ ഉഭയകക്ഷി ചർച്ചകൾ വരും ദിവസങ്ങളിൽ നടക്കുമെന്നാണ് ലഭിക്കുന്ന വിവരങ്ങൾ. പിഎം ശ്രീ പദ്ധതിയിൽ ഒപ്പിട്ടതു കൊണ്ടു തന്നെ സർക്കാരിന് പിന്മാറാൻ കഴിയില്ല. ഇതിനെ ഒരു നയം മാറ്റം എന്ന നിലയിൽ […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix