Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: PoliceDepartment

മണ്ണ് മാഫിയ-ഗുണ്ടാ ബന്ധം; DYSP അടക്കം നാല് പൊലീസുകാർക്കെതിരെ വകുപ്പുതല അന്വേഷണം

തിരുവനന്തപുരം: മണ്ണ് മാഫിയയുമായും ക്രിമിനൽ സംഘങ്ങളുമായും ബന്ധമുണ്ടെന്ന ആരോപണത്തിൽ ഡിവൈഎസ്പി അടക്കം നാല് പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ വകുപ്പുതല അന്വേഷണത്തിന് സർക്കാർ ഉത്തരവിട്ടു. ഡിവൈഎസ്പി നന്ദകുമാർ, എസ്.ഐ സുമേഷ് രാജ്, എസ്.സി.പി.ഒ ജിനു, ജി.എ.എസ്.ഐ ഹരികൃഷ്ണൻ എന്നിവർക്കെതിരെയാണ് നടപടി. നേരത്തെ സസ്പെൻഷനിലായിരുന്ന ഡിവൈഎസ്പി നന്ദകുമാർ ഏതാനും മാസങ്ങൾക്ക് മുമ്പാണ് സർവീസിൽ തിരിച്ചെത്തിയത്. ഉദ്യോഗസ്ഥർ റൗഡി പട്ടികയിലുള്ള ശരത്തുമായി നിരന്തരം ബന്ധം പുലർത്തിയിരുന്നതായി ക്രൈംബ്രാഞ്ച് കണ്ടെത്തിയിരുന്നു. ഇതുസംബന്ധിച്ച് ക്രൈംബ്രാഞ്ച് എ.ഡി.ജി.പി റിപ്പോർട്ട് സമർപ്പിച്ചിരുന്നു. കുറ്റാരോപിതരായ പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ കർശന നടപടി […]
Read more

പൊലീസ് കായിക മേളയ്ക്കായി പണപ്പിരിവ്; പണം തിരികെ നൽകാൻ ഡിജിപിയുടെ നിർദേശം

തിരുവനന്തപുരം: തലസ്ഥാനത്ത് നാളെ ആരംഭിക്കുന്ന പൊലീസ് കായിക മേളയ്ക്കായി നടത്തിയ പണപ്പിരിവിൽ ഡിജിപി ഇടപെട്ടു. വിവിധ സ്ഥാപനങ്ങളിൽ നിന്നുള്ള സ്പോൺസർഷിപ്പിലൂടെയും സിഎസ്ആർ ഫണ്ടിലൂടെയും മേളയ്ക്കുള്ള പണം കണ്ടെത്താനായിരുന്നു നേരത്തെ തീരുമാനിച്ചിരുന്നത്. ഇക്കാര്യം എസ്പിമാരെ അറിയിക്കുകയും ചെയ്തിരുന്നു. എന്നാൽ ഈ തീരുമാനത്തിന് വിരുദ്ധമായി കൊല്ലത്തും തിരുവനന്തപുരത്തും ചില സബ് ഡിവിഷനുകളിൽ പണപ്പിരിവ് നടത്തിയതായി കണ്ടെത്തി. തിരുവനന്തപുരം റേഞ്ച് ഡിഐജി ഹിമേന്ദ്രനാഥിന്റെ നേതൃത്വത്തിലാണ് മേളയുടെ ഫിനാൻസ് കമ്മിറ്റി രൂപീകരിച്ചത്. കഴിഞ്ഞ ദിവസം ഡിജിപി പങ്കെടുത്ത യോഗത്തിൽ കണക്കുകൾ അവതരിപ്പിക്കുന്നതിനിടെയാണ് ക്രഷർ, […]
Read more

പൊലീസ് ഉദ്യോഗസ്ഥർ യൂണിഫോമിൽ മതചടങ്ങുകളിൽ പങ്കെടുക്കരുത്; ഡിജിപി സർക്കുലർ

തിരുവനന്തപുരം: പൊലീസ് ഉദ്യോഗസ്ഥർ ഔദ്യോഗിക വേഷത്തിൽ മതപരമായ ചടങ്ങുകളിലോ ആഘോഷങ്ങളിലോ പങ്കെടുക്കരുതെന്ന് ഡിജിപി നിർദേശം നൽകി. ഇതുമായി ബന്ധപ്പെട്ട് സംസ്ഥാനത്തെ എല്ലാ പൊലീസ് ഉദ്യോഗസ്ഥർക്കും സർക്കുലർ പുറത്തിറക്കിയിട്ടുണ്ട്. ഉദ്യോഗസ്ഥർ യൂണിഫോം ധരിച്ച് മതചടങ്ങുകളിൽ പങ്കെടുക്കുകയും അതിന്റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ റീൽസ് രൂപത്തിൽ പങ്കുവെയ്ക്കുകയും ചെയ്ത സംഭവങ്ങൾ ശ്രദ്ധയിൽപ്പെട്ട സാഹചര്യത്തിലാണ് നടപടി. ക്രമസമാധാന ചുമതലയിലുള്ള ഔദ്യോഗിക ഡ്യൂട്ടിയല്ലാത്ത സാഹചര്യങ്ങളിൽ യൂണിഫോം ധരിച്ച് ഇത്തരം ചടങ്ങുകളിൽ പങ്കെടുക്കുന്നത് ഒഴിവാക്കണമെന്ന് സർക്കുലറിൽ വ്യക്തമാക്കുന്നു. സിവിൽ പൊലീസ് ഉദ്യോഗസ്ഥർ മുതൽ ഉന്നത […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix