Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: poster

വെളിയംകോട് പഞ്ചായത്തിൽ എസ് ഡിപിഐ സ്ഥാനാർഥികളുടെ പോസ്റ്ററുകൾ നശിപ്പിച്ചതായി പരാതി

മലപ്പുറം: വെളിയംകോട് പഞ്ചായത്തിലെ 19 ആം വാർഡിലെ സ്ഥാനാർഥിയുടെയും ബ്ലോക്ക് തലത്തിലേക്ക് മത്സരിക്കുന്ന സ്ഥാനാർഥിയുടെയും പോസ്റ്ററുകൾ ആണ് നശിപ്പിച്ചതായി കണ്ടെത്തിയത്. 19ാം വാർഡിൽ നിന്ന് ജനവിധി തേടുന്ന റീഷ്മ അഹമ്മദ് ഇസ്മായിലിന്റെയും ബ്ലോക്ക് തലത്തിലേക്ക് മത്സരിക്കുന്ന ഷഹീർ തണ്ണിത്തുറയുടെയും തിരഞ്ഞെടുപ്പ് പോസ്റ്ററുകൾ ആണ് വ്യാപകമായി നശിപ്പിക്കപ്പെട്ട നിലയിൽ കണ്ടെത്തിയത്. ഇത്തരത്തിൽ പ്രവർത്തിക്കുന്ന സാമൂഹ്യ വിരുദ്ധരെ ഒറ്റപ്പെടുത്തണമെന്ന് എസ് ഡി പി ഐ പ്രവർത്തകർ പറഞ്ഞു.
Read more

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ബയോപിക്കിൽ നായകൻ ഉണ്ണി മുകുന്ദൻ; പോസ്റ്റർ പുറത്ത്

ഇന്ത്യൻ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ ജീവിതകഥ പറയുന്ന “മാ വന്ദേ” എന്ന ചിത്രത്തിൻ്റെ പുത്തൻ പോസ്റ്റർ പുറത്ത്. ചിത്രത്തിൽ നരേന്ദ്ര മോദി ആയി വേഷമിടുന്ന ഉണ്ണി മുകുന്ദൻ്റെ ജന്മദിനം പ്രമാണിച്ചാണ് ഈ പുതിയ പോസ്റ്റർ റിലീസ് ചെയ്തിരിക്കുന്നത്. ഈ പാൻ ഇന്ത്യൻ ചിത്രം നിർമ്മിക്കുന്നത് സിൽവർ കാസ്റ്റ് ക്രിയേഷൻസിന്റെ ബാനറിൽ വീർ റെഡ്‌ഡി എം ആണ്. നായകനായ ഉണ്ണി മുകുന്ദന്റെ ജന്മദിനത്തോടനുബന്ധിച്ച് വന്ന സ്പെഷ്യൽ പോസ്റ്ററിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ചിത്രമാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. തന്റെ അഭിനയ […]
Read more

‘പകരം വെക്കാനില്ല’, ‘ദി റിയല്‍ ഗോട്ട്’; ദളപതിയുടെ പുതിയ പോസ്റ്റര്‍ വൈറല്‍

ആരാധകരെ കോരിത്തരിപ്പിക്കാനായി വിജയ് പങ്കിട്ട പോസ്റ്റര്‍ വൈറലാകുന്നു. ‘GOAT’ എന്ന് എഴുതിയിരിക്കുന്ന മോതിരം കയ്യിലണിഞ്ഞു കൊണ്ടുള്ള ഒരു ചിത്രമാണ് വിജയ് സോഷ്യല്‍ മീഡിയയില്‍ പങ്കിട്ടിരിക്കുന്നത്. നിമിഷ നേരം കൊണ്ട് തന്നെ ആരാധകര്‍ പോസ്റ്റ് ഏറ്റെടുത്തിട്ടുണ്ട്. ‘പകരം വെക്കാനില്ല’, ‘ദി റിയല്‍ ഗോട്ട്’ എന്നിങ്ങനെ നീളുന്നു ആരാധകരുടെ സ്‌നേഹം നിറഞ്ഞ കമന്റുകള്‍. സിനിമാ കരിയറിന് ഫുള്‍ സ്റ്റോപ്പ് ഇട്ട് മുഴുനീള രാഷ്ട്രീയ പ്രവര്‍ത്തനത്തിലേക്ക് കടക്കുന്നതിനു മുന്‍പേ കരാര്‍ ഒപ്പിട്ട ചിത്രങ്ങള്‍ തീര്‍ക്കാനുള്ള തിരക്കിലാണ് ദളപതി വിജയ് ഇപ്പോള്‍. എച്ച് […]
Read more

സംശയങ്ങള്‍ക്ക് വിടച്ചൊല്ലി ഉളെളാഴുക്കിന്റെ പോസ്റ്റര്‍ പുറത്തു വിട്ടു

ക്രിസ്റ്റോ ടോമിയുടെ പുതിയ ചിത്രം ‘ഉള്ളൊഴുക്കി’ന്റെ പോസ്റ്റര്‍ പുറത്ത്.പാര്‍വതിയും ഉര്‍വശിയുമാണ് പോസ്റ്ററില്‍ എത്തിയിരിക്കുന്നത്.‘കറി& സയനൈഡ്’ എന്ന ഡോക്യുമെന്ററിയുടെ സംവിധായകനാണ് ക്രിസേ്റ്റാ ടോമി.സുഷിന്‍ ശ്യാമും പാര്‍വതിയും ഇന്നലെ ഇന്‍സ്റ്റാഗ്രാമില്‍ ‘രഹസ്യങ്ങള്‍ എത്ര കുഴിച്ചുമൂടിയാലും അത് പുറത്തുവരും’ എന്ന പോസ്റ്റ് ഇട്ടതോടെ പ്രേക്ഷകര്‍ക്കിടയില്‍ അത് ചര്‍ച്ചാവിഷയമായിരുന്നു. പുതിയ ഏതെങ്കിലും സിനിമയുടെ പ്രൊമോഷന്റെ ഭാഗമായാണോ, അതോ മറ്റെന്തെങ്കിലുമാണോ ഈ പോസ്റ്റിനു പിന്നില്‍ എന്ന ചര്‍ച്ചകള്‍ക്ക് വിരാമമിട്ടുകൊണ്ട് പോസ്റ്റര്‍ പുറത്തിറക്കിയത്. റോണി സ്‌ക്രൂവാലയും ഹണി തെഹറാനും അഭിഷേക് ചൗബേയും ചേര്‍ന്ന് ആര്‍ എസ് […]
Read more

Recent News

Advertisement
WhiteswanTV Footer