സംസ്ഥാനത്ത് ഇന്നും വൈദ്യുതി നിയന്ത്രണമുണ്ടാകുമെന്ന് കെഎസ്ഇബി
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും രാത്രികാല വൈദ്യുതി നിയന്ത്രണമുണ്ടാകുമെന്ന് കെഎസ്ഇബി. 500 മെഗാവാട്ടിന്റെ കുറവുണ്ടന്നും, മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും ദീര്‍ഘകാല കരാറിന്റെ അടിസ്ഥാനത്തിൽ ലഭിക്കേണ്ട 380 മെഗാവാട്ട് ഇന്ന് ലഭിക്കില്ലെന്നും കെഎസ്ഇബി അറിയിച്ചു. മധ്യപ്രദേശില്‍ നിന്നുള്ള സ്വാപ്പ് വഴിയുള്ള 200 മെഗാവാട്ടും മുടങ്ങും. മഴയുണ്ടെങ്കിലും ഉപഭോഗത്തില്‍ കാര്യമായ കുറവില്ല. മഴയും പവര്‍ എക്‌സ്‌ചേഞ്ചില്‍ നിന്നുള്ള വൈദ്യുതി ലഭ്യതയും കാരണം ഇന്നലെ നിയന്ത്രണം വേണ്ടിവന്നില്ല. ഇന്ന് സമാനമായ സാഹചര്യമല്ല. വൈകിട്ട് 6.45 നും രാത്രി 12.45 നുമിടയില്‍ നിയന്ത്രണമുണ്ടാകുമെന്നാണ് അറിയിപ്പ്. […]
Read more







