Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: producer

തല്ലിക്കൊന്ന് കാട്ടിലെറിയും; സാന്ദ്രാ തോമസിനെ കൊല്ലുമെന്ന് ഭീഷണി

നിര്‍മ്മാതാവ് സാന്ദ്രാ തോമസിനെതിരെ വധഭീഷണിയും അസഭ്യവര്‍ഷവും. പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍മാരുടെ വാട്‌സ്ആപ്പ് ഗ്രൂപ്പിലാണ് സാന്ദ്രയെ ‘തല്ലിക്കൊന്ന് കാട്ടിലെറിയും’ എന്ന ഭീഷണി ഓഡിയോ സന്ദേശം എത്തിയത്. സാന്ദ്രയുടെ പിതാവ് തോമസിനെ കൊല്ലുമെന്നും ഓഡിയോ സന്ദേശത്തില്‍ ഭീഷണപ്പെടുത്തുന്നു. റെന്നി ജോസഫ്, മുകേഷ് തൃപ്പൂണിത്തുറ എന്നീ പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍മാരാണ് സാന്ദ്രാ തോമസിനെതിരെ ഭീഷണി മുഴക്കിയത്. ആദ്യം റെനി ജോശപ് നേരിട്ട് വിളിച്ചി ഭീഷണിപ്പെടുത്തി എന്ന് സാന്ദ്രാ തോമസ് പിന്നീട് പ്രതികരിച്ചു. പിന്നീടാണ് 400 അംഗങ്ങള്‍ ഉള്ള ഗ്രൂപ്പില്‍ സന്ദേശം ഇട്ടത്. ആദ്യം കമ്മീഷണര്‍ക്ക് […]
Read more

സുരേഷ്കുമാറിനെതിരായ വിവാദ പോസ്റ്റ് പിന്‍വലിച്ച് ആന്റണി പെരുമ്പാവൂര്‍

കൊച്ചി: സിനിമാ നിര്‍മ്മാതാവും പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ വൈസ് പ്രസിഡന്റുമായ ജി സുരേഷ് കുമാറിനെതിരായ വിവാദ ഫേസ്ബുക് പോസ്റ്റ് പിൻവലിച്ച് നിർമാതാവ് ആന്റണി പെരുമ്പാവൂർ. താരങ്ങളുടെ പ്രതിഫലം , സിനിമ സമരം തുടങ്ങിയ വിഷയങ്ങളിൽ പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ നേതാവായ സുരേഷ് കുമാര്‍ വാര്‍ത്താസമ്മേളനത്തില്‍ സംഘടനയുടെ നിലപാട് വ്യക്തമാക്കിയിരുന്നു . ഇതിന് പിന്നാലെയാണ് ആന്റണി പെരുമ്പാവൂര്‍ സുരഷ് കുമാറിനെ വിമർശിച്ച് കുറിപ്പ് ഫെയ്‌സ്ബുക്കില്‍ പോസ്റ്റ് ചെയ്യുന്നത്. പുതിയ ചിത്രമായ ‘എമ്പുരാന്റെ’ ബജറ്റ് സുരേഷ് കുമാര്‍ വെളിപ്പെടുത്തിയതാണ് ആന്റണിയെ പ്രകോപിപ്പിച്ചത്.ഇതിനു പിന്നാലെയാണ് വിവാദ […]
Read more

എമ്പുരാൻറെ ബജറ്റ് പരസ്യമാക്കി നിർമാതാവ് സന്തോഷ് ടി കുരുവിള

കൊച്ചി: മലയാള സിനിമ ഏറെ ആവേശമാക്കിയ ലൂസിഫറിൻ്റെ രണ്ടാം ഭാഗമായ എമ്പുരാന് വേണ്ടി കാത്തിരിക്കുകയാണ് ആരാധകർ. ലാലേട്ടൻ്റെ തിരിച്ച് വരവും പൃഥിരാജിൻ്റെ സംവിധാന മികവും കാണാനാണ് ആരാധകർ കാത്തിരിക്കുന്നത്. ചിത്രത്തിൻ്റെ റീലിസിനോപ്പം എമ്പുരാന്റെ ബജറ്റും അടുത്തിടെ ചര്‍ച്ചയായിരുന്നു. ആരോടും ബജറ്റ് വെളിപ്പെടുത്തിയിട്ടില്ല എന്നാണ് ചിത്രത്തിന്റെ നിര്‍മാതാവ് ആന്റണി പെരുമ്പാവൂര്‍ നേരത്തെ വ്യക്തമാക്കിയത്. എമ്പുരാന് പ്രതിഫലമടക്കം ബജറ്റ് 140- 150 കോടിക്ക് മുകളില്‍ പോകുമെന്ന് നിര്‍മാതാവ് സന്തോഷ് ടി കുരുവിള പറയുന്നു. ആന്റണി പെരുമ്പാവൂരിന് എമ്പുരാനില്‍ പ്രതീക്ഷയുണ്ടെന്നും അദ്ദേഹം […]
Read more

നിർമാതാവ് ജി സുരേഷ്കുമാറിനെതിരെ നടൻ വിനായകൻ

കൊച്ചി: ചലച്ചിത്ര നിർമാതാവ് ജി സുരേഷ് കുമാറിനെ രൂക്ഷമായി വിമർശിച്ച് നടൻ വിനായകൻ. ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിലൂടയൊണ് വിനായകൻ വിമർശനം ഉന്നയിച്ചിരിക്കുന്നത്. താരങ്ങൾ സിനിമ നിർമിക്കുന്നതിന് വിമർശിച്ച് സുരേഷ് കുമാർ ഒരു സ്വകാര്യ ചാനലിന് മുൻപ്അഭിമുഖം നൽകിയിരുന്നു. ഇതിനെതിരെയാണ് വിനായകൻ പ്രതികരണം നടത്തിയിരിക്കുന്നത്. ‘സിനിമ തന്റെയും തന്റെ കൂടെ നിൽക്കുന്നവരുടെയും കുടുംബ സ്വത്താണോ മേനകാ സുരേഷ് കുമാറേ’ എന്ന് ചോദിച്ചുകൊണ്ടാണ് വിനായകന്റെ ഫേസ്ബുക്ക് പോസ്റ്റ് ആരംഭിക്കുന്നത്. അഭിനേതാക്കൾ സിനിമ നിർമ്മിക്കരുത് എന്ന് ഭാര്യയോടും മകളോടും പറഞ്ഞാൽ മതിയെന്നും, […]
Read more

കോടികളാണ് വാങ്ങുന്നത് പ്രതിഫലം കുറയ്ക്കാൻ മകളോടും പറയണം സുരേഷ് കുമാറിന് വിമർശനം

താരങ്ങളുടെ പ്രതിഫലത്തിനെതിരെ നിർമാതാവ് ജി സുരേഷ് കുമാർ നടത്തിയ പ്രസ്താവന ഇതിനോടകം ചർച്ചയായിട്ടുണ്ട്. മലയാള സിനിമാ ലോകം നേരിടുന്ന പ്രതിസന്ധിയെക്കുറിച്ച് യോ​ഗത്തിൽ നിർമാതാവ് ജി സുരേഷ് കുമാർ നടത്തിയ പരാമർശമാണിത്. മലയാള സിനിമയ്ക്ക് താങ്ങാൻ പറ്റുന്നതിന്റെ പത്തിരിട്ടിയാണ് താരങ്ങൾ വാങ്ങുന്ന പ്രതിഫലമെനന്നായിരുന്നു സുരേഷ് കുമാറിന്റെ വിമർശനം. കൂടാതെ ഇവർക്ക് ഇൻഡസ്ട്രിയോട് യാതൊരു പ്രതിബന്ധതയുമുണ്ടെന്ന് തോന്നുന്നില്ലെന്നും നിർമാതാവ് വിമർശിച്ചു. ഇപ്പോൾ സുരേഷ് കുമാറിന്റെ ഈ വാക്കുകൾ ഏറ്റെടുത്തിരിക്കുകയാണ് സോഷ്യൽ മീഡിയ , ഈ പ്രസ്താവനയിൽ ഏറ്റവും കൂടുതൽ വിമർശനം […]
Read more

സെയ്ഫ് അലി ഖാന് കുത്തേറ്റ സംഭവം; മൂന്ന് പേർ പിടിയിൽ

ബോളിവുഡ് താരം സൈഫ് അലിഖാന് നേരെയുള്ള ആക്രമണത്തിൽ മൂന്നുപേർ കസ്റ്റഡിയിൽ . കസ്റ്റഡിയിലുള്ളവരുടെ കൂടുതൽ വിവരങ്ങൾ പുറത്ത് വിട്ടിട്ടില്ല. മുംബൈ പൊലീസാണ് സംശയകരമായ രീതിയിൽ കണ്ട മൂന്ന് പേരെ കസ്റ്റഡിയിലെടുത്തത്. ഇന്ന് പുലർച്ചെയായിരുന്നു .മുംബൈ ബാന്ദ്ര വെസ്റ്റിലെ വീട്ടിൽ വെച്ച് സെയ്ഫ് അലി ഖാന് മോഷ്ടാവിൽ നിന്നും കുത്തേറ്റത്. കവർച്ചക്കെത്തിയ മോഷ്ടാവാണ് കുത്തിയതെന്നാണ് പ്രാഥമിക റിപ്പോർട്ടുകൾ. നടന് ആറ് തവണ കുത്തേറ്റെന്നാണ് വിവരം. കൂടാതെ സംഘർഷത്തിനിടെ, വീട്ടിലെ പരിചാരകന് പരിക്കേറ്റതായും റിപ്പോർട്ടുണ്ട്.നിലവിൽ നടൻ മുംബൈ ലീലാവതി ആശുപത്രിയിൽ […]
Read more

നിര്‍മ്മാതാവ് ജോണി സാഗരിക വഞ്ചനാ കേസില്‍ പിടിയില്‍

കൊച്ചി:നിര്‍മ്മാതാവ് ജോണി സാഗരിക വഞ്ചന കേസില്‍ പിടിയില്‍.രണ്ട് കോടിയിലധികം രൂപ തട്ടിയെടുത്തെന്ന കോയമ്പത്തൂര്‍ സ്വദേശിയുടെ പരാതിയിലാണ് നടപടി. ഇയാള്‍ക്കെതിരെ ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിപ്പിച്ചിരുന്നു.നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ വെച്ചാണ് പിടിയിലായത്.
Read more

Recent News

Advertisement
WhiteswanTV Footer