Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: R Bindhu

ആരായാലും സ്ത്രീകളോട് മാന്യമായി പെരുമാറണമെന്ന് മന്ത്രി ആര്‍ ബിന്ദു

തിരുവനന്തപുരം: ഗതാഗത മന്ത്രി കെബി ഗണേഷ് കുമാറിനെതിരെയുള്ള ഭാര്യ ബിന്ദു മേനോന്റെ പരാതിയില്‍ പ്രതികരണവുമായി ഉന്നത വിദ്യാഭ്യാസ മന്ത്രി ആര്‍ ബിന്ദു. ആരായാലും സ്ത്രീകളോട് മാന്യമായി പെരുമാറണമെന്നും പൊലീസ് ഇടപെടേണ്ട സാഹചര്യമുണ്ടായിരുന്നെങ്കില്‍ ഇടപെടണമായിരുന്നുവെന്നും മന്ത്രി പറഞ്ഞു. മുഖ്യമന്ത്രിയുടെ മകളെയല്ല, മുഖ്യമന്ത്രിയെ തന്നെ വിളിച്ച് കാര്യം പറയാമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
Read more

ട്രാന്‍സ്‌ജെന്‍ഡര്‍ ഭവനപദ്ധതി ‘സുഭദ്രം’ ഉദ്ഘാടനം നാളെ

തിരുവനന്തപുരം: ട്രാന്‍സ്‌ജെന്‍ഡര്‍ ക്ഷേമമേഖലയിലെ സ്വപ്ന പദ്ധതിയായ ‘സുഭദ്രം’ ഭവനപദ്ധതി ഒക്ടോബര്‍ 22ന് ഉദ്ഘാടനം ചെയ്യുമെന്ന് ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി മന്ത്രി ഡോ. ആര്‍ ബിന്ദു. രാവിലെ 11 മണിക്ക് തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് ഇ എം എസ് ഹാളിലാണ് പദ്ധതിയുടെ ഉദ്ഘാടനം. സുരക്ഷിതമല്ലാത്ത ജീവിതസാഹചര്യങ്ങളില്‍ ജീവിക്കേണ്ടി വരുന്ന ട്രാന്‍സ്‌ജെന്‍ഡര്‍ വ്യക്തികള്‍ക്ക് ആശ്വാസമേകാനാണ് പദ്ധതി ആരംഭിക്കുന്നത്. സാമൂഹ്യനീതി വകുപ്പ് സുവര്‍ണ്ണ ജൂബിലി ആഘോഷിക്കുന്ന വേളയിലാണ് ഈ പദ്ധതി പ്രാവര്‍ത്തികമാക്കുന്നതെന്നതില്‍ അഭിമാനമുണ്ടെന്ന് മന്ത്രി ഡോ. ആര്‍. ബിന്ദു പറഞ്ഞു. ‘സുഭദ്രം’ ഭവനപദ്ധതിയുടെ ലോഗോ […]
Read more

വിഷൻ 2031; സംസ്ഥാന തലത്തിൽ 33 വിഷയമേഖലകളിൽ സെമിനാറുകൾ സംഘടിപ്പിക്കൻ സംസ്ഥാന സർക്കാർ

തിരുവനന്തപുരം: കേരള സംസ്ഥാന രൂപീകരണത്തിന് എഴുപത്തഞ്ച് വയസ്സ് പൂർത്തിയാകുന്നതിന് മുന്നോടിയായി, കഴിഞ്ഞകാല വളർച്ചകളെ ആഴത്തിലും പരപ്പിലും വിലയിരുത്താനും ഭാവികേരളത്തിന്റെ വികസനലക്ഷ്യങ്ങൾ രൂപപ്പെടുത്താനും, 2031ൽ സംസ്ഥാനം എങ്ങനെയാകണമെന്ന് ആസൂത്രണം ചെയ്യാനും വേണ്ട ആശയങ്ങൾ സമാഹരിക്കാൻ, സംസ്ഥാനതലത്തിൽ 33 വിഷയമേഖലകളിൽ സംസ്ഥാനസർക്കാർ വിഷൻ 2031 എന്ന പേരിൽ സെമിനാറുകൾ സംഘടിപ്പിക്കുമെന്ന് ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി മന്ത്രി ഡോ. ആർ ബിന്ദു പറഞ്ഞു. കേരളത്തിന്റെ സമഗ്രവും സുസ്ഥിരവുമായ ഉന്നതവിദ്യാഭ്യാസ വികസനത്തിന് വഴിയൊരുക്കാനും 2031 ആകുമ്പോഴേക്കും കേരളത്തെ സമ്പൂർണ്ണമായും വികസിതമായ വിജ്ഞാനസമ്പദ് വ്യവസ്ഥയായി പരിവർത്തിപ്പിക്കാനുമുള്ള പദ്ധതികൾക്ക് […]
Read more

സ്‌കിൽ കേരള ഗ്ലോബൽ സമ്മിറ്റിന്റെ പശ്ചാത്തലത്തിൽ അലുമ്നി കോൺക്ലേവ് മാറ്റിവെച്ചു

ഉന്നതവിദ്യാഭ്യാസ വകുപ്പിന്റെ ആഭിമുഖ്യത്തിലുള്ള സംസ്ഥാനതല അലുമ്നി കോൺക്ലേവ് മറ്റൊരു ദിവസത്തേക്ക് മാറ്റിവെച്ചതായി ഉന്നതവിദ്യാഭ്യാസ – സാമൂഹ്യനീതി മന്ത്രി ഡോ. ആർ ബിന്ദു അറിയിച്ചു. ആഗസ്റ്റ് 30ന് തിരുവനന്തപുരത്ത് ടാഗോർ ഹാളിൽ നടക്കാനിരുന്ന കോൺക്ലേവ് ആണ് മാറ്റിവെച്ചത്. സംസ്ഥാന സർക്കാർ കൊച്ചിയിൽ ആഗസ്‌ത്‌ 29, 30 ദിവസങ്ങളിൽ സ്‌കിൽ കേരള ഗ്ലോബൽ സമ്മിറ്റ് ഒരുക്കുന്നതിന്റെ പശ്ചാത്തലത്തിലാണ് സംസ്ഥാനത്തെ പൂര്‍വ്വവിദ്യാർത്ഥി ശൃംഖലകളുടെ ശക്തിയും പങ്കാളിത്തവും പ്രയോജനപ്പെടുത്തി ഉന്നതവിദ്യാഭ്യാസ മേഖലയെ കൂടുതൽ ശക്തിപ്പെടുത്തുന്നതിനുള്ള അലുമ്നി കോൺക്ലേവ് മാറ്റിവെക്കുന്നത്. അലുമ്നി കോൺക്ലേവിന്റെ പുതുക്കിയ […]
Read more

Recent News

Advertisement
WhiteswanTV Footer