Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: Raghav Chadha

‘ആം ആദ്മി പഴയ പാർട്ടിയല്ല’: ബിജെപി പ്രവേശനത്തിൽ പ്രതികരിച്ച് രാഘവ് ഛദ്ദ

ന്യൂഡൽഹി: ആം ആദ്മി പാർട്ടി വിട്ട് ബിജെപിയിൽ ചേർന്നതിന്റെ കാരണം വിശദീകരിച്ച് രാജ്യസഭാ എംപി രാഘവ് ഛദ്ദ. തന്റെ യൗവനത്തിലെ 15 വർഷം പാർട്ടിക്കായി നൽകിയെങ്കിലും ഇപ്പോൾ ആം ആദ്മി പാർട്ടി പഴയതുപോലെയല്ലെന്ന് അദ്ദേഹം ആരോപിച്ചു. പാർട്ടി ചില അഴിമതിക്കാരുടെ കൈകളിലാണെന്നും രാജ്യത്തിനുവേണ്ടിയല്ല, സ്വന്തം നേട്ടത്തിനുവേണ്ടിയാണ് പ്രവർത്തിക്കുന്നതെന്നും അദ്ദേഹം വിമർശിച്ചു. പാർട്ടിയിൽ തുടരുക, രാഷ്ട്രീയം വിടുക, അല്ലെങ്കിൽ മാറ്റം കൊണ്ടുവരാൻ ശ്രമിക്കുക എന്നീ വഴികളായിരുന്നു മുന്നിലുണ്ടായിരുന്നതെന്നും പറഞ്ഞു. എന്നാൽ പാർട്ടിയിൽ വിഷലിപ്തമായ അന്തരീക്ഷമാണുള്ളതെന്നും സ്വതന്ത്രമായി പ്രവർത്തിക്കാനും പാർലമെന്റിൽ […]
Read more

രാഘവ് ഛദ്ദക്കെതിരെ പരിഹാസവുമായി നടൻ പ്രകാശ് രാജ്

ന്യൂഡല്‍ഹി: ആം ആദ്മി പാര്‍ട്ടിയിൽ നിന്ന് ബിജെപിയില്‍ ചേരുകയാണെന്ന് പ്രഖ്യാപിച്ച രാജ്യസഭാ എംപി രാഘവ് ഛദ്ദക്കെതിരെ പരിഹാസവുമായി രംഗത്ത് വന്നിരിക്കുകയാണ് നടന്‍ പ്രകാശ് രാജ്. ആം ആദ്മി പാര്‍ട്ടി മൂല്യങ്ങളില്‍ നിന്ന് വ്യതിചലിച്ചതിനാലാണ് താന്‍ ബിജെപിയില്‍ ചേരുന്നത് എന്ന് രാഘവ് ഛദ്ദ പറഞ്ഞിരുന്നു. ഇതിനെതിരെയാണ് പ്രകാശ് രാജിന്റെ പ്രതികരണം. കുറ്റകൃത്യങ്ങള്‍ തടയുക എന്ന ആശയത്തില്‍ നിന്ന് പൊലീസ് സേന വ്യതിചലിച്ചതിനാല്‍ അതുകൊണ്ട് രാഘവ് ഛദ്ദ ദാവൂദ് ഇബ്രാഹിമിനൊപ്പം ചേരുന്നു എന്നാണ് പ്രകാശ് രാജിന്റെ പരിഹാസം. ആം ആദ്മി […]
Read more

നേട്ടം കോൺഗ്രസിനും ബിജെപിക്കും; ഐക്യമില്ലാതെ ഉലഞ്ഞ് എഎപി

ന്യൂഡൽഹി: ആം ആദ്മി പാർട്ടിയിൽ തുടരുന്ന ആഭ്യന്തര പ്രശ്‌നങ്ങൾ രാജ്യത്തെയും സംസ്ഥാനങ്ങളിലെയും രാഷ്ട്രീയത്തിൽ വലിയ മാറ്റങ്ങൾക്ക് വഴിവെക്കുമെന്ന് വിലയിരുത്തുന്നു. പാർട്ടിക്കുള്ളിലെ പിളർപ്പ് ബിജെപിക്ക് രാജ്യസഭയിൽ കൂടുതൽ ശക്തി നേടാൻ സഹായിക്കാമെന്നാണ് റിപ്പോർട്ടുകൾ. അതേസമയം, ഇതിന്റെ ദീർഘകാല ഗുണം ഇന്ത്യൻ നാഷണൽ കോൺഗ്രസിന് ലഭിക്കാമെന്നും രാഷ്ട്രീയ നിരീക്ഷകർ പറയുന്നു. പഞ്ചാബിൽ ഭരണകക്ഷിയായ എഎപി ഇപ്പോൾ നിരവധി വെല്ലുവിളികൾ നേരിടുകയാണ്. ഭരണത്തിലെ വീഴ്ചകളും നേതാക്കൾക്കിടയിലെ അഭിപ്രായവ്യത്യാസങ്ങളും പാർട്ടിയുടെ വിശ്വാസ്യതയെ ബാധിക്കുന്നു. ഇതു മൂലം വോട്ടർമാർ കോൺഗ്രസിലേക്ക് മാറാൻ സാധ്യതയുണ്ടെന്നാണ് വിലയിരുത്തൽ. […]
Read more

രാഘവ് ഛദ്ദ ഉൾപ്പെടെ ആം ആദ്‌മിയുടെ മൂന്ന് എംപിമാർ ബിജെപിയിലേക്ക്

ന്യൂഡൽഹി: ആം ആദ്‌മി പാർട്ടിക്ക് വലിയ തിരിച്ചടിയായി രാജ്യസഭാംഗം രാഘവ് ഛദ്ദ ഉൾപ്പെടെ മൂന്ന് നേതാക്കൾ പാർട്ടി വിട്ട് ബിജെപിയിലേക്ക്. രാജ്യസഭാംഗങ്ങളായ അശോക് മിത്തൽ, സന്ദീപ് പഥക് എന്നിവരാണ് മറ്റു രണ്ടുപേർ. വാർത്താ സമ്മേളനത്തിലൂടെയാണ് ഇവർ ബിജെപിയിലേക്ക് ചേർന്ന വിവരം പ്രഖ്യാപിച്ചത്. പാർട്ടിയിലെ മൂന്നിൽ രണ്ട് എംപിമാരും തങ്ങൾക്കൊപ്പമാണെന്നും നേതാക്കൾ വ്യക്തമാക്കി. രാജ്യസഭയിൽ ഡൽഹിയും പഞ്ചാബും ഉൾപ്പെടെ ആകെ ഏഴ് അംഗങ്ങളാണ് ആം ആദ്‌മി പാർട്ടിക്കുള്ളത്. സഞ്ജയ് സിംഗ് ഒഴികെയുള്ള മറ്റു എംപിമാർ എല്ലാവരും പാർട്ടിവിടുന്നതായി രാഘവ് […]
Read more

നിശബ്ദനാക്കപ്പെട്ടുവെങ്കിലും താന്‍ പരാജയപ്പെട്ടിട്ടില്ല: രാഘവ് ഛദ്ദ

ന്യൂഡൽഹി: രാജ്യസഭയിലെ ഡെപ്യൂട്ടി ലീഡർ സ്ഥാനത്തുനിന്ന് നീക്കിയതിനു ശേഷം രാഘവ് ഛദ്ദ ആദ്യ പ്രതികരണം പുറത്തുവിട്ടു. എക്‌സിലൂടെയാണ് പ്രതികരണം, നിശബ്ദനാക്കിയാലും താൻ പരാജയപ്പെട്ടിട്ടില്ലെന്ന് ഛദ്ദ വ്യക്തമാക്കി. എക്‌സിൽ പങ്കുവെച്ച സന്ദേശത്തിൽ, താൻ എപ്പോഴും ജനങ്ങളുടെ പ്രശ്‌നങ്ങൾ പാർ‍ലമെന്റിൽ ഉയർത്തിയ നേതാവാണെന്നും, എന്തുകൊണ്ട് തന്നെ ആം ആദ്മി പാർട്ടി നിശബ്ദനാക്കുന്നതാണെന്ന് ചോദിക്കുകയും ചെയ്തു. ഈ പ്രതികരണത്തോടെയാണ് രാഘവ് ഛദ്ദയും പാർട്ടിയും തമ്മിലുള്ള ഭിന്നത കൂടുതൽ പ്രചരിച്ചിരിക്കുന്നത്. ഇന്നലെയാണ് രാഘവ് ഛദ്ദയെ ഡെപ്യൂട്ടി ലീഡർ സ്ഥാനത്തുനിന്ന് നീക്കിയത്. പാർട്ടി ഇതിന് […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix