ധൈര്യമായി റാഗി കഴിക്കാം; ഗുണങ്ങൾ ഇത്രയധികമുണ്ട്
പ്രോട്ടീൻ, ഇരുമ്പ്, കാൽസ്യം, ധാരാളം നാരുകൾ തുടങ്ങിയ പോഷകങ്ങൾ അടങ്ങിയ റാഗി ധൈര്യമായി സ്ഥിരിമായി ഭക്ഷണത്തിൽ ഉൾപ്പെടുത്താവുന്നതാണ്. ദോശ, പുട്ട്, ഇഡ്ലി, റൊട്ടി തുടങ്ങിയ പലതരം വിഭവങ്ങൾ റാഗി കൊണ്ട് തയ്യാറാക്കാം. എല്ലുകളുടെയും പല്ലുകളുടെയും ആരോഗ്യത്തിന് കാൽസ്യം ആവശ്യമാണ്. കുട്ടികളുടെ വളർച്ചാകാലത്തും പ്രായമായവരിൽ എല്ലുകളുടെ ആരോഗ്യം നിലനിർത്തുന്നതിനും കാൽസ്യം അടങ്ങിയ ഭക്ഷണങ്ങൾ പ്രധാനമാണ്. മറ്റ് പല ധാന്യങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ റാഗിയിൽ കാൽസ്യം കൂടുതലാണ്. റാഗിയിൽ നാരുകൾ അടങ്ങിയിരിക്കുന്നതിനാൽ ദഹനപ്രക്രിയയെയും ഭക്ഷണത്തിന് ശേഷമുള്ള രക്തത്തിലെ പഞ്ചസാരയുടെ വർധനയെയും […]
Read more