ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദം: സംസ്ഥാനത്ത് മഴയ്ക്ക് സാധ്യത
സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ കേന്ദ്രത്തിൻ്റെ മുന്നറിയിപ്പ്. തെക്കു കിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ട ന്യൂനമര്‍ദത്തെതുടര്‍ന്നാണ് മഴ മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. ഇന്നലെ രൂപപ്പെട്ട ന്യൂനമര്‍ദം വരും ദിവസങ്ങളില്‍ ശക്തിപ്പെട്ട് ഇന്ത്യന്‍ തീരത്തേക്കെത്താമെന്നാണ് നിഗമനം. ന്യൂനമര്‍ദം ബുധനാഴ്ച തമിഴ്‌നാടിനോട് ഏറെ അടുത്തെത്തുമെന്നാണ് കരുതുന്നത്. ഇതിനാലാണ് കേരളത്തില്‍ മഴ പ്രതീക്ഷിക്കുന്നത്. തുലാവര്‍ഷക്കാറ്റിന്റെ ഭാഗമായുള്ള മഴയാണ് കേരളത്തില്‍ ഇപ്പോള്‍ ലഭിച്ചുകൊണ്ടിരിക്കുന്നത്. ന്യൂനമര്‍ദത്തിന്റെ സ്വാധീനം മൂലമുള്ള മഴ വ്യാഴാഴ്ചയോടെ എത്തും എന്നാണ് കാലാവസ്ഥാ കേന്ദ്രങ്ങള്‍ നല്‍കുന്ന സൂചന.
Read more

