Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: rain climate

ശക്തമായ മഴ ആരോഗ്യ വകുപ്പ് ജാഗ്രതാ നിര്‍ദേശം നല്‍കി: മന്ത്രി വീണാ ജോര്‍ജ്

തിരുവനന്തപുരം: സംസ്ഥാനത്ത് ശക്തമായ മഴ തുടരുന്ന സാഹചര്യത്തില്‍ ആരോഗ്യ വകുപ്പ് ജില്ലകള്‍ക്ക് ജാഗ്രതാ നിര്‍ദേശം നല്‍കിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ആശുപത്രികള്‍ക്കും ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്. കാലാവസ്ഥാ വ്യതിയാനം കാരണം നിരവധി പകര്‍ച്ചവ്യാധികള്‍ ഉണ്ടാകാന്‍ സാധ്യതയുണ്ട്. വെള്ളം കയറാന്‍ സാധ്യതയുള്ള ആരോഗ്യ സ്ഥാപനങ്ങള്‍ ആവശ്യമായ ബദല്‍ ക്രമീകരണങ്ങള്‍ ഒരുക്കണം. മരുന്നുകളുടെ ലഭ്യത ഉറപ്പാക്കാന്‍ നേരത്തെ തന്നെ നിര്‍ദേശം നല്‍കിയിട്ടുണ്ട്. ദുരിതാശ്വാസ ക്യാമ്പുകള്‍ മാര്‍ഗനിര്‍ദേശങ്ങള്‍ പാലിച്ചായിരിക്കണം പ്രവര്‍ത്തിക്കേണ്ടത്. ജലജന്യ രോഗങ്ങള്‍ ഉണ്ടാകാതിരിക്കാന്‍ തിളപ്പിച്ചാറ്റിയ വെള്ളം കുടിക്കണം. […]
Read more

വൈകിട്ട് നാല് ജില്ലകളിൽ സൈറൺ മുഴങ്ങും

തിരുവനന്തപുരം: നാല് ജില്ലകളിൽ ഇന്ന് വൈകിട്ട് അഞ്ച് മണിക്ക് സൈറൺ മുഴങ്ങും. മഴയെത്തുടർന്ന് റെഡ് അലേർട്ട് പ്രഖ്യാപിച്ചിരിക്കുന്ന ജില്ലകളിലാണ് സെെറൺ മുഴങ്ങുക. സംസ്ഥാനദുരന്ത നിവാരണ അതോറിറ്റിയാണ് ഇക്കാര്യം അറിയിച്ചത്. കവചം മുന്നറിയിപ്പ് സംവിധാനത്തിന്റെ ഭാഗമായാണ് സൈറണുകൾ മുഴങ്ങുന്നത്. അതിതീവ്ര ദുരന്തസാദ്ധ്യത സംബന്ധിച്ച മുന്നറിയിപ്പുകള്‍ കേന്ദ്ര നോഡല്‍ വകുപ്പുകളില്‍ നിന്നും ലഭിക്കുന്ന മുറയ്ക്ക് സന്ദേശങ്ങളിലൂടെയും സൈറൺ വിസിലിലൂടെയും പൊതുജനങ്ങളെ അറിയിക്കുകയാണ് കവചം മുന്നറിയിപ്പിൻ്റെ ലക്ഷ്യം. കാസർകോട്, കോഴിക്കോട്, വയനാട്, കണ്ണൂർ എന്നീ ജില്ലകളിലാണ് റെഡ് അലേർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. ഒറ്റപ്പെട്ടയിടങ്ങളിൽ […]
Read more

വേനൽ മഴ തുടരാൻ സാധ്യത: കാലാവസ്ഥ വകുപ്പ്

തിരുവനന്തപുരം: സംസ്ഥാനത്ത് വേനല്‍ മഴ തുടരാന്‍ സാധ്യതയുണ്ടെന്ന് കാലാവസ്ഥ മുന്നറിയിപ്പ്. ഉച്ചയ്ക്ക് ശേഷം മഴ തുടരുമെന്നും എല്ലാം ജില്ലകളിലും പ്രത്യേക ജാഗ്രത വേണമെന്നും കാലാവസ്ഥ വിഭാഗം അറിയിച്ചു. സംസ്ഥാനത്ത് ഇന്നും പലയിടങ്ങളിലായി ഇടിമിന്നലൊടു കൂടിയ വേനല്‍ മഴ സാധ്യതയുണ്ട്. അതേസമയം സംസ്ഥാനത്ത് ചൂടേറിയ കാലാവസ്ഥ തുടരുന്നു. ചൂടിനൊപ്പം യു വി സൂചിക കൂടി വരുന്നതിനാല്‍ പ്രത്യേക ജാഗ്രത തുടരണം. ഇടുക്കിയില്‍ ഇന്നലെ ഇതുവരെയുള്ള ഏറ്റവും ഉയര്‍ന്ന (12) യു വി സൂചികയാണ് രേഖപെടുത്തിയത്. പകല്‍ 10 മണി […]
Read more

സംസ്ഥാനത്ത് ഉഷ്ണതരം​ഗ മുന്നറിയിപ്പ്; ആശ്വാസമായി മഴ എത്തിയേക്കും

തിരുവനന്തപുരം: സംസ്ഥാനത്ത് ഉഷ്ണതരംഗ മുന്നറിയിപ്പ്. ഇന്ന് വിവിധ ജില്ലകളില്‍ ഒറ്റപ്പെട്ട ഇടങ്ങളില്‍ രണ്ട് ഡിഗ്രി സെല്‍ഷ്യസ് മുതല്‍ നാല് ഡിഗ്രി സെല്‍ഷ്യസ് വരെ ചൂട് കൂടാന്‍ സാധ്യതയുണ്ട്. കാസര്‍കോട്, കണ്ണൂര്‍ ജില്ലകളിലെ ഒറ്റപ്പെട്ട ഇടങ്ങളിലാണ് ഉഷ്ണതരംഗത്തിന് സാധ്യത എന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. അതേസമയം ചൂടിന് ആശ്വാസമായി മഴ എത്താന്‍ സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളില്‍ വെളളിയാഴ്ച മഴ ലഭിച്ചേക്കും. ഇടുക്കി, പത്തനംതിട്ട ജില്ലകളില്‍ ശനിയാഴ്ചയും മഴ ലഭിക്കാന്‍ […]
Read more

കൊടും ചൂടിന് ആശ്വാസമായി സംസ്ഥാനത്ത് ഇന്ന് വേനല്‍ മഴയെത്തും

തിരുവനന്തപുരം:കൊടും ചൂടില്‍ ആശ്വാസമായി സംസ്ഥാനത്ത് ഇന്ന് ഏഴ് ജില്ലകളില്‍ വേനല്‍മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ കേന്ദ്രം അറിയിച്ചു.തിരുവനന്തപുരം,കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം,എറണാകുളം,ഇടുക്കി ജില്ലകളിലാണ് ഇന്ന് മഴയ്ക്ക് സാധ്യത.നേരിയ മഴയാണ് പ്രവച്ചിച്ചിരിക്കുന്നത്.ഇതേ ജില്ലകളില്‍ നാളെയും മഴ ലഭിക്കാന്‍ സാധ്യതയുണ്ട്.അതേസമയം ഏപ്രില്‍ 9 വരെ സംസ്ഥാനത്ത് ചൂട് കൂടുമെന്നും മുന്നറിയിപ്പുണ്ട്. മൊബൈല്‍ ക്ലൗഡ്ഗെയിമിങ് ക്ലൗഡ് പ്ലേ അവതരിപ്പിച്ച് വി ഏപ്രില്‍ ഏഴിനും എട്ടിനും 10 ജില്ലകളിലാണ് മഴമുന്നറിയിപ്പുള്ളത്.തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട,ആലപ്പുഴ,കോട്ടയം,എറണാകുളം, ഇടുക്കി,തൃശൂര്‍,കോഴിക്കോട്,വയനാട് എന്നീ ജില്ലകളിലാണ് മഴയ്ക്ക് സാധ്യതയുള്ളത്.എന്നാല്‍ ഒമ്പതാം തീയതി എല്ലാ ജില്ലകളിലും മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ […]
Read more

വരും മണിക്കൂറുകളില്‍ സംസ്ഥാനത്തെ ഏഴു ജില്ലകളില്‍ മഴയ്ക്ക് സാധ്യത

വരും മണിക്കൂറുകളില്‍ സംസ്ഥാനത്തെ ഏഴു ജില്ലകളില്‍ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിലാണ് ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ മഴയ്ക്കും മണിക്കൂറില്‍ 40 കിലോമീറ്റര്‍ വരെ വേഗതയില്‍ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചത്. ഉയര്‍ന്ന തിരമാല ജാഗ്രത നിര്‍ദ്ദേശം തെക്കന്‍ തമിഴ്നാട് തീരത്ത് ഇന്ന് രാത്രി 11.30 വരെ 0.9 മുതല്‍ 1.9 മീറ്റര്‍ വരെ ഉയര്‍ന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ട്. […]
Read more

Recent News

Advertisement
WhiteswanTV Footer