Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: rajeev chandrasekhar

കേരളത്തില്‍ NDA ജയിക്കും, രാജീവ് ചന്ദ്രശേഖര്‍ മുഖ്യമന്ത്രിയാകും; സാബു എം ജേക്കബ്‌

കൊച്ചി: കേരളത്തില്‍ ഇത്തവണ എന്‍ഡിഎ ഭരണം പിടിക്കുമെന്ന് ട്വന്റി ട്വന്റി ചീഫ് കോഡിനേറ്റര്‍ സാബു ജേക്കബ്. ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍ മുഖ്യമന്ത്രിയാകാനാണ് സാധ്യതയെന്നും സാബു പറഞ്ഞു. 80 സീറ്റുകളില്‍ ശക്തമായ ത്രികോണ മത്സരം നടക്കും. എന്‍ഡിഎയില്‍ മുഖ്യമന്ത്രിയുടെ കാര്യത്തില്‍ തര്‍ക്കങ്ങളില്ല. കേന്ദ്രത്തിന്‍റെ അനുമതിയോടെയായിരിക്കും തീരുമാനം. എന്‍ഡിഎയിലും ഇക്കാര്യം ചര്‍ച്ച ചെയ്യും. താന്‍ അധികാരമോഹിയല്ലാത്തതിനാലാണ് സ്ഥാനാർത്ഥിയാകാതിരുന്നതെന്ന് അദ്ദേഹം പറയുന്നു. എം.എല്‍.എയോ മന്ത്രിയോ ആകാനല്ല രാഷ്ട്രീയത്തിലിറങ്ങിയത്. മുഖ്യമന്ത്രിയാകുന്ന സാബു ജേക്കബിനേക്കാള്‍ ശക്തനാണ് ഒരു കിരീടവുമില്ലാത്ത ഇപ്പോഴത്തെ സാബു […]
Read more

രാജീവ് ചന്ദ്രശേഖറെ വീണ്ടും സംവാദത്തിന് വെല്ലുവിളിച്ച് വി ശിവൻകുട്ടി

തിരുവനന്തപുരം: നേമത്ത് നടക്കുന്ന പരസ്യ സംവാദത്തിൽ രാജീവ് ചന്ദ്രശേഖറിനെ വീണ്ടും വെല്ലുവിളിച്ച് വി ശിവൻകുട്ടി. മുമ്പ് സംവാദത്തിന് രാജീവ് ചന്ദ്രശേഖർ തയ്യാറായില്ലെന്ന് വി ശിവൻകുട്ടി പറഞ്ഞു. ബിജെപിക്ക് ഇത് ക്ഷീണം നൽകുകയും ചെയ്തുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. എന്നാൽ വികസന ചർച്ചയ്ക്ക് അദ്ദേഹം തയ്യാറാണെന്നും സമയനിർണ്ണയം രാജീവ് ചന്ദ്രശേഖർ തന്നെ ചെയ്യണമെന്ന് വീണ്ടും ആവർത്തിച്ചു. വി ശിവൻകുട്ടി കേന്ദ്രത്തിന്റെ സാമ്പത്തിക ഉപരോധത്തെ മറികടന്ന് കേരളത്തിന്റെ വികസനം മുന്നോട്ട് പോകുന്നുണ്ടെന്നും, പ്രധാനമന്ത്രിയെ വികസിത നേമത്തേക്ക് സ്വാഗതം ചെയ്യുന്നതായും പറഞ്ഞു. പ്രധാനമന്ത്രി […]
Read more

‘സംവാദത്തിനുള്ള വെല്ലുവിളി ഏറ്റെടുത്തതിന് ശേഷം രാജീവ് ചന്ദ്രശേഖര്‍ ഈ വഴിക്ക് വന്നിട്ടില്ല’

തിരുവനന്തപുരം: പരസ്യ സംവാദത്തിനുള്ള രാജീവ് ചന്ദ്രശേഖറിന്റെ വെല്ലുവിളി താൻ ഏറ്റെടുത്തശേഷം പിന്നെ ഈ വഴിക്ക് അദ്ദേഹം വന്നിട്ടില്ല എന്ന് എൽഡിഎഫ് സ്ഥാനാർത്ഥി വി ശിവൻകുട്ടി. നേമം മണ്ഡലത്തിൽ ബിജെപി വിതരണം ചെയ്ത നോട്ടിസിനു മറുപടിയുണ്ടെന്നും കഴിഞ്ഞ 5 വർഷം മണ്ഡലത്തിൽ നടത്തിയ വികസനത്തെക്കുറിച്ചുള്ള സംവാദത്തിനു താൻ തയാറാണെന്നും വി.ശിവൻകുട്ടി പറഞ്ഞു. നേമത്തെ ആയുർവേദ ഹെൽത്ത് ആൻഡ് വെൽനെസ് സെന്റർ പൂർണതോതിലുള്ള ആയുർവേദ ആശുപത്രിയാക്കി ഉയർത്താനുള്ള നടപടി നടന്നുവരികയാണ്. ശാന്തിവിളയിലെ താലൂക്ക് ആശുപത്രിയിൽ 22.24 കോടി രൂപ ചെലവിട്ടുള്ള […]
Read more

വിളിച്ച് വരുത്തിയതല്ല, 100 രൂപ കൊടുത്തു; അഘോരിയെ കണ്ടതില്‍ രാജീവ് ചന്ദ്രശേഖര്‍

തിരുവനന്തപുരം: തിരുവനന്തപുരത്തെത്തിയ അഘോരികളെ താന്‍ കൊണ്ടുവന്നതല്ലെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍. പ്രചാരണത്തിന്റെ ഭാഗമായി വഴിയില്‍ വച്ച് കണ്ടതാണ്. ഡീസലടിക്കാന്‍ പൈസ ചോദിച്ചപ്പോള്‍ 100 രൂപ നല്‍കിയെന്നും രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു. രാജീവിനെ കണ്ട് അനുഗ്രഹം നല്‍കിയാണ് അഘോരികള്‍ തിരിച്ചുപോയത്. കഴിഞ്ഞ ദിവസമാണ് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പറഞ്ഞുവിട്ടതെന്ന അവകാശവാദവുമായി കുറച്ച് അഘോരികള്‍ തിരുവനന്തപുരത്തെത്തിയത്. ഈ വാദവും രാജീവ് ചന്ദ്രശേഖര്‍ തള്ളി. തിരഞ്ഞെടുപ്പ് കമ്മീഷന്റെ കത്തില്‍ ബിജെപി സീല്‍ വന്ന സംഭവത്തിലും രാജീവ് ചന്ദ്രശേഖര്‍ […]
Read more

രാജീവ് ചന്ദ്രശേഖറിന്റെ പത്രിക സ്വീകരിച്ചു

തിരുവനന്തപുരം: ബിജെപി സംസ്ഥാന അധ്യക്ഷനും നേമത്തെ എൻഡിഎ സ്ഥാനാർഥിയുമായ രാജീവ് ചന്ദ്രശേഖറിന്റെ നാമനിർദേശ പത്രിക സൂക്ഷ്മ പരിശോധനയ്ക്കുശേഷം സ്വീകരിച്ചു. ബെംഗളൂരുവിലെ വീടിന്റെ വിവരങ്ങൾ ഉൾപ്പെടുത്തിയിട്ടില്ലെന്ന കോൺഗ്രസിന്റെ പരാതി വരണാധികാരി തള്ളി. ബെംഗളൂരു കോറാമംഗലയിലെ 200 കോടിയോളം രൂപ വിലമതിക്കുന്ന വീടിന്റെ വിവരങ്ങൾ പത്രികയിൽ ഉൾപ്പെടുത്തിയില്ലെന്നായിരുന്നു ശബരിനാഥ് ഉൾപ്പെടെയുള്ള കോൺഗ്രസ് ആരോപണം. ഈ വിഷയത്തിൽ നൽകിയ പരാതിയെ തുടർന്ന് പത്രിക നേരത്തെ പരിഗണനയിൽ നിന്ന് മാറ്റിവെച്ചിരുന്നു. വാദത്തിനിടെ സ്വത്തുവിവരവുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ തീരുമാനമെടുക്കാൻ വരണാധികാരിക്ക് അധികാരമില്ലെന്നും, പരാതിയുണ്ടെങ്കിൽ തിരഞ്ഞെടുപ്പിന് […]
Read more

‘വത്തിക്കാനിലും മക്കയിലും മറ്റ് മതങ്ങളിലുള്ളവര്‍ക്ക് മത്സരിക്കാനാകുമോ?

തിരുവനന്തപുരം: ബിജെപി നേതാവ് ബി ഗോപാലകൃഷ്ണന്റെ വിവാദ പ്രസ്താവനയെ ന്യായീകരിച്ച് സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖര്‍. വിശ്വാസി ആയ ഒരു എംഎല്‍എ വന്നാല്‍ എന്താണ് പ്രശ്‌നം എന്നല്ലേ ഗോപാലകൃഷ്ണന്‍ ചോദിച്ചത്. ചിലരുടെ അഭിപ്രായം അത് വര്‍ഗീയ പ്രസംഗം ആണെന്നാണ്. ഗോപാലകൃഷ്ണന്റെ ചോദ്യത്തില്‍ എന്താണ് തെറ്റെന്ന് രാജീവ് ചന്ദ്രശേഖര്‍ ചോദിച്ചു. മതമാണ് മതമാണ് പ്രശ്‌നം എന്ന് കെ എം ഷാജി പറയുന്നതില്‍ തെറ്റില്ലേ?. ബിജെപി പറഞ്ഞാല്‍ അതു വര്‍ഗീയതയാകും. മറ്റാരെങ്കിലും മതമാണ് മതമാണ് പ്രശ്‌നം എന്ന് പറയുമ്പോള്‍ എന്താണ് […]
Read more

മലയാളികൾ താമസിക്കുന്ന ജിസിസി രാജ്യങ്ങളെ കുറിച്ച് മുഖ്യമന്ത്രി ഒന്നും പറയുന്നില്ല: രാജീവ് ചന്ദ്രശേഖർ

തിരുവനന്തപുരം: പശ്ചിമേഷ്യയിലെ സംഘർഷവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയൻ നടത്തിയ പ്രസ്താവനയെ വിമർശിച്ച് രാജീവ് ചന്ദ്രശേഖർ. മുഖ്യമന്ത്രിയുടെ ഇറാൻ അനുകൂല പ്രസ്താവന പ്രീണന രാഷ്ട്രീയമാണെന്ന് അദ്ദേഹം ആരോപിച്ചു. മലയാളികൾ താമസിക്കുന്ന ജിസിസി രാജ്യങ്ങളെ ആക്രമിക്കുന്ന വിഷയത്തിൽ മുഖ്യമന്ത്രി ഒന്നും പറയുന്നില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി. യുദ്ധം വേണ്ടെന്ന നിലപാടാണ് നരേന്ദ്രമോദി എടുത്തതെന്നും അദ്ദേഹം പറഞ്ഞു. ബിജെപി ഇറാനെ തള്ളുന്നില്ലെന്നും ഇറാൻ കപ്പലിന് സംരക്ഷണം നൽകിയതും കേന്ദ്രസർക്കാരാണെന്നും രാജീവ് ചന്ദ്രശേഖർ വ്യക്തമാക്കി. ഇതിനിടെ തിരുവനന്തപുരത്ത് രാഹുൽ ഗാന്ധി രാഷ്ട്രീയ നാടകം […]
Read more

ഇറാന്റെ ആക്രമണത്തെ കുറ്റപ്പെടുത്താൻ കോൺഗ്രസും സിപിഎമ്മും മടിക്കുന്നത് പ്രീണന രാഷ്ട്രീയം: രാജീവ് ചന്ദ്രശേഖർ

തിരുവനന്തപുരം: മലയാളികൾ ഏറെയുള്ള ഗൾഫ് രാജ്യങ്ങൾക്കു നേരേ ഇറാൻ നടത്തുന്ന ആക്രമണത്തെ അപലപിക്കാൻ കോൺഗ്രസും സിപിഎമ്മും മടിക്കുന്നത് പ്രീണനരാഷ്ട്രീയത്തിന്റെ ഭാഗമാണെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖർ. ഇസ്രയേലും അമേരിക്കയും ഇറാനെതിരേ നടത്തിയ ആക്രമണത്തിനു തുല്യമാണ് ഇറാന്റെ ഭാഗത്തുനിന്നുണ്ടാകുന്ന ആക്രമണവും. ഇസ്രയേലിനെയും അമേരിക്കയെയും കുറ്റപ്പെടുത്താൻ മത്സരിക്കുന്ന സിപിഎം നേതാക്കളും കോൺഗ്രസ് നേതൃത്വവും ഇറാൻ നടത്തുന്ന ആക്രമണങ്ങളെ അപലപിക്കാൻ മടിക്കുന്നത് ഏത് വോട്ട് ബാങ്കിനു വേണ്ടിയാണ്. ഈ നയം ഇരട്ടത്താപ്പാണ് എന്നും രാജീവ് ചന്ദ്രശേഖർ കുറ്റപ്പെടുത്തി. ബിജെപി ആസ്ഥാനത്തു […]
Read more

‘യുവാക്കള്‍ വിദേശത്തേക്ക് പോകുന്നത് കൊണ്ടാണ് ശിശുമരണ നിരക്ക് കുറവ്’

തിരുവനന്തപുരം: കേരളത്തിലെ ശിശുമരണ നിരക്ക് കുറവായതിനെ കുറിച്ച് ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞ കാര്യങ്ങള്‍ വൈറലാകുന്നു. യുവജനങ്ങള്‍ വന്‍തോതില്‍ വിദേശത്തേക്ക് പോകുന്നത് കൊണ്ടാണ് കേരളത്തില്‍ ശിശുമരണ നിരക്ക് കുറയാന്‍ കാരണമായതെന്ന് അദ്ദേഹം പറയുന്നു. ഫെബ്രുവരി 24ന് മനോരമ ഇയര്‍ബുക്ക് സംഘടിപ്പിച്ച കേരള ഡവലപ്മെന്റ് സമ്മിറ്റ് 2026ല്‍ അദ്ദേഹം പറയുന്നതിന്റെ വീഡിയോ പുറത്തായതോടെയാണ് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകുന്നത്. ‘ഒരു രാഷ്ട്രീയ നേതാവ് ഒരു പോഡ്കാസ്റ്റില്‍ ഇരുന്ന് വളരെ അഭിമാനത്തോടെ പറയുകയാണ്. കേരളത്തില്‍ ശിശുമരണനിരക്ക് വളരെ കുറവാണെന്ന്.പക്ഷെ […]
Read more

വാസവന്റെയും കടകം പള്ളി സുരേന്ദ്രന്റെയും പങ്ക് മറക്കാനായിരുന്നു തന്ത്രിയുടെ അറസ്റ്റ്: രാജീവ് ചന്ദ്രശേഖർ

തിരുവനന്തപുരം: ശബരിമല സ്വർണ്ണക്കൊള്ളയിൽ നിന്ന് ശ്രദ്ധ തിരിക്കാൻ സർക്കാർ തന്ത്രങ്ങൾ നടപ്പിലാക്കുമെന്ന് നേരത്തെ പറഞ്ഞതാണെന്നും റിമാൻഡ് റിപ്പോർട്ടിൽ തന്ത്രിക്കെതിരെ ഒരു ചുക്കും ഉണ്ടായിരുന്നില്ലെന്നും ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ. ആരെയും ന്യായീകരിക്കാൻ അല്ല. എന്തുകൊണ്ട് ഒരു തെളിവുമില്ലാതെ തന്ത്രിയെ അറസ്റ്റ് ചെയ്തു. വാസവന്റെയും കടകം പള്ളി സുരേന്ദ്രന്റെയും പങ്ക് മറക്കാനാണ് തന്ത്രിയുടെ അറസ്റ്റ്. വാസവനും കടകംപള്ളിയുമാണ് ജയിലിൽ പോകേണ്ടതെന്നും രാജീവ് ചന്ദ്രശേഖർ ആരോപിച്ചു. സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന തന്ത്രി കണ്ഠരര് രാജീവരെ സന്ദർശിക്കാനെത്തിയപ്പോഴാണ് രാജീവ് […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix