Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: rajeev chandrasekhar

എല്‍ഡിഎഫ് സര്‍ക്കാര്‍ കേരളത്തെ സാമ്പത്തികമായി ദുര്‍ബലമാക്കി: രാജീവ് ചന്ദ്രശേഖര്‍

തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിന്റെ ബജറ്റിനെ രൂക്ഷമായി വിമര്‍ശിച്ച് ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍. എല്‍ഡിഎഫ് സര്‍ക്കാര്‍ കേരളത്തെ സാമ്പത്തികമായി ദുര്‍ബലമാക്കിയെന്നും ബജറ്റില്‍ അടിസ്ഥാന സൗകര്യങ്ങളെ കുറിച്ച് പ്രതിപാദിക്കുന്നില്ലെന്നും രാജീവ് ചന്ദ്രശേഖര്‍ തിരുവനന്തപുരത്ത് നടത്തിയ വാര്‍ത്ത സമ്മേളനത്തില്‍ പറഞ്ഞു. കഴിഞ്ഞ പത്തു വര്‍ഷം കേരളം ഭരിച്ച എല്‍ഡിഎഫ് കേരളത്തെ സാമ്പത്തികമായി ദുര്‍ബലമാക്കി. ബജറ്റില്‍ തൊഴിലില്ലായ്മ, വിലക്കയറ്റം, ജീവനക്കാര്‍ക്ക് ശമ്പളം, പെന്‍ഷന്‍, അടിസ്ഥാന സൗകര്യങ്ങള്‍ തുടങ്ങി ഒന്നും പറയുന്നില്ല. രാജ്യത്തിന്റെ സാമ്പത്തിക സ്ഥിതി കോണ്‍ഗ്രസ് തകര്‍ത്തതു പോലെ കേരളത്തെ […]
Read more

ശബരിമല സ്വര്‍ണക്കൊള്ളയ്ക്ക് പിന്നിൽ സിപിഎം- കോണ്‍ഗ്രസ് കുറുവ സംഘം: രാജീവ് ചന്ദ്രശേഖർ

തിരുവനന്തപുരം: ശബരിമല സ്വര്‍ണക്കൊള്ളയ്ക്ക് പിന്നിൽ സിപിഎം- കോണ്‍ഗ്രസ് കുറുവ സംഘമാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖര്‍. തന്ത്രി കണ്ഠര് രാജീവരുടെ അറസ്റ്റ് കേസിൽ നിന്ന് ശ്രദ്ധതിരിക്കാൻ വേണ്ടിയാണോയെന്ന് സംശയമുണ്ടെന്നും രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു. തന്ത്രിയെ അറസ്റ്റ് ചെയ്യുമ്പോള്‍ എന്തുകൊണ്ട് മന്ത്രിയെ അറസ്റ്റ് ചെയ്യുന്നില്ല? ശബരിമല സ്വര്‍ണക്കൊള്ളയ്ക്ക് പിന്നിൽ വലിയ രാഷ്ട്രീയക്കാരുണ്ട്. സിപിഎം-കോണ്‍ഗ്രസ് കുറുവ സംഘമാണ് പിന്നിൽ. ജനുവരി 14ന് മകരവിളക്ക് ദിവസം വീട്ടിലും നാട്ടിലും അയ്യപ്പ ജ്യോതി നടത്തും. എൻഡിഎയുടെ നേതൃത്വത്തിൽ പ്രതിഷേധത്തിന്‍റെ തുടക്കമായിരിക്കും അത്. […]
Read more

വികസനത്തിന് ഓപ്ഷൻ ബിജെപി മാത്രം: രാജീവ് ചന്ദ്രശേഖർ

കോഴിക്കോട് : വികസനം ആവശ്യപ്പെടുന്ന ആർക്കും ബി.ജെ.പി എന്നൊരു ഓപ്ഷൻ മാത്രമേ ഉള്ളൂ എന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ. അഴിമതിയിൽ സ്വർണ്ണ മെഡൽ ആർക്കാണ് കിട്ടുക എന്ന മത്സരത്തിലാണ് എൽ.ഡി.എഫും, യു.ഡി.എഫും. വികസനമാണ് ബി.ജെ.പിയുടെ ഡി.എൻ.എയിൽ ഉള്ളത്. കോഴിക്കോട് കോർപ്പറേഷനിൽ അധികാരത്തിൽ എത്തിയാൽ ഭരണശൈലിയിൽ ഒരു മാറ്റം കൊണ്ടു വരുമെന്നും അദ്ദേഹം പറഞ്ഞു. ശ്രീനാരായണ സെന്റിനറി ഹാളിൽ ബി.ജെ.പി കോഴിക്കോട് സിറ്റി ജില്ല സംഘടിപ്പിച്ച ‘വികസിത് കോഴിക്കോട് സുഹൃദ് സംഗമം’ എന്ന പരിപാടിയിൽ മുഖ്യാതിഥിയായി […]
Read more

നഗരസഭ അഴിമതികളിൽ കേന്ദ്ര അന്വേക്ഷണം; പുതിയ അഴിമതികൾ പുറത്ത് വിട്ട് രാജീവ് ചന്ദ്രശേഖർ

തിരുവനന്തപുരം: നഗരസഭയിൽ നടന്ന അഴിമതികളിൽ അന്വേക്ഷണം ആവശ്യപ്പെട്ട് കേന്ദ്ര അഭ്യന്തര മന്ത്രാലയത്തിനും നഗരകാര്യ മന്ത്രാലയത്തിനും കത്ത് നല്കിയെന്നും, കഴിഞ്ഞ അഞ്ച് വർഷത്തിൽ കോർപ്പറേഷൻ രേഖാമൂലം ചിലവാക്കിയത് 1000 കോടി കേന്ദ്ര ഫണ്ട് ഉൾപ്പടെ ഇരുപതിനായിരം കോടി രൂപയാണ്. എന്നാൽ അത്രയും തുകയുടെ വികസനം നടന്നിരുന്നെങ്കിൽ തിരുവനന്തപുരം നഗരത്തിൻ്റെ ഗതി തന്നെ മാറിയേനെയെന്നും ബിജെ പി സംസ്ഥാന അദ്ധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ പറഞ്ഞു. കോർപ്പറേഷനിൽ വാഹനങ്ങളുടെ അറ്റകുറ്റ പണികളെ കുറിച്ച് രേഖകൾ ഇല്ല. എല്ലാ വാഹനങ്ങളും നാശമായ അവസ്ഥയിലാണ് […]
Read more

നേമത്ത് ഞാന്‍ തന്നെ’ രാജീവ് ചന്ദ്രശേഖറിന്റെ സ്വയം പ്രഖ്യാപനത്തില്‍ അതൃപ്തി പുകയുന്നു

തിരുവനന്തപുരം: നിയസഭ തിരഞ്ഞെടുപ്പില്‍ നേമത്ത് നിന്നും താന്‍ മത്സരിക്കുമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍ സ്വയം പ്രഖ്യാപിച്ചതില്‍ പാര്‍ട്ടിക്കുള്ളില്‍ അതൃപ്തി. ബിജെപിയുടെ പാര്‍ലമെന്ററി ബോര്‍ഡ് തീരുമാനിക്കും മുന്‍പ് രാജീവ് ചന്ദ്രശേഖര്‍ പ്രഖ്യാപനം നടത്തിയതാണ് സംസ്ഥാന ബിജെപിയില്‍ ആശയക്കുഴപ്പത്തിന് വഴിവെച്ചത്. പാര്‍ട്ടി രീതികള്‍ക്ക് വിരുദ്ധമാണ് സംസ്ഥാന അധ്യക്ഷന്റെ സ്ഥാനാര്‍ഥി പ്രഖ്യാപനം. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സ്ഥാനാര്‍ഥി നിര്‍ണയംപോലും പാര്‍ട്ടി രീതികള്‍ അനുസരിച്ചായിരുന്നു നടന്നത്. വ്യക്തിയല്ല, പാര്‍ട്ടിയുടെ രീതികളാണ് പ്രധാനമെന്ന കാര്യവും രാജീവ് ചന്ദ്രശേഖര്‍ മറന്നുവെന്നാണ് ഒരു വിഭാഗം നേതാക്കള്‍ പരാതിപ്പെടുന്നത്. […]
Read more

ശബരിമല സ്വർണക്കൊള്ള; സെക്രട്ടറിയേറ്റ് സമരത്തിൽ നിന്ന് വിട്ടുനിന്ന് വി.മുരളീധരനും കെ.സുരേന്ദ്രനും

തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ളയിൽ ബിജെപിയുടെ സെക്രട്ടറിയേറ്റ് വളയൽ സമരത്തിൽ നിന്ന് വിട്ടുനിന്ന് ബിജെപി നേതാക്കളായവി മുരളീധരനും, കെ സുരേന്ദ്രനും. ഇരുവരും ഉപരോധത്തിൽ പങ്കെടുക്കുന്നില്ല. കഴിഞ്ഞദിവസത്തെ സംസ്ഥാന നേതൃയോഗത്തിലും ഇരു നേതാക്കളും പങ്കെടുത്തിരുന്നില്ല. നേതൃയോഗങ്ങളിലേക്ക് മുൻ സംസ്ഥാന അധ്യക്ഷന്മാരെ ക്ഷണിച്ചിരുന്നില്ലെന്നാണ് വിവരം. ചെന്നൈയിലെ പരിപാടിയിൽ ആയതിനാലാണ് സെക്രട്ടറിയേറ്റ് വളയിലിൽ പങ്കെടുക്കാൻ സാധിക്കാത്തതെന്നാണ് വി മുരളീധരൻ വിഭാഗത്തിന്റെ വിശദീകരണം. തിരുവനന്തപുരത്ത് ഉണ്ടായിരുന്ന കെ സുരേന്ദ്രൻ ഇന്നലെ രാവിലെ മടങ്ങുകയായിരുന്നു. അതേസമയം ശബരിമലയിലെ സ്വര്‍ണ്ണക്കൊള്ളയ്‌ക്കെതിരെ ബിജെപിയുടെ രാപ്പകല്‍ സെക്രട്ടേറിയറ്റ് ഉപരോധം തുടരുകയാണ്. […]
Read more

ശബരിമല സ്വർണക്കൊള്ള; കേന്ദ്ര ഏജൻസികളുടെ അന്വേഷണം ആവശ്യപ്പെട്ട് ആഭ്യന്തരമന്ത്രിക്ക് രാജീവ് രാജീവ് ചന്ദ്രശേഖറുടെ കത്ത്

തിരുവനന്തപുരം: ശബരിമലയിലെ സ്വർണ്ണക്കൊള്ളയിൽ കേന്ദ്ര ഏജൻസികളുടെ അന്വേഷണം ആവശ്യപ്പെട്ട് ആഭ്യന്തരമന്ത്രിക്ക് കത്തയച്ച് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ. ശബരിമലയിലെ 30 വർഷത്തെ ഇടപാടുകൾ അന്വേഷിക്കണമെന്നാണ് ആവശ്യപെട്ടാണ് കത്ത്. ഇതുവരെ പുറത്ത് വന്ന അന്വേഷണ വിവരങ്ങൾ ഞെട്ടിപ്പിക്കുന്നതാണെന്നും വിശ്വാസികൾക്ക് ആത്മവിശ്വാസം ഉറപ്പാക്കാൻ ശക്തമായ അന്വേഷണം വേണമെന്നും രാജീവ് ചന്ദ്രശേഖർ ആവശ്യപ്പെട്ടു. ശബരിമല സ്വർണക്കൊള്ളയിൽ ദേവസ്വം ബോർഡ് അധികൃതരുടെ പങ്കും ഗൂഢാലോചനയും അന്വേഷിക്കണമെന്ന് ഹൈക്കോടതി നിര്‍ദേശിച്ചിരുന്നു. സ്വർണപ്പാളികൾ ഉണ്ണികൃഷ്ണൻ പോറ്റിക്ക് നൽകിയതിൽ നിലവിലെ ദേവസ്വം ബോർഡിനെതിരെടയക്കം രൂക്ഷമായ വിമർശനങ്ങളാണ് […]
Read more

രാജീവ് ചന്ദ്രശേഖര്‍ ഛത്തീസ്ഗഡിലേക്ക്; ജയിലിൽ കന്യാസ്ത്രീകളെ കാണും

ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍ ഛത്തീസ്ഗഡിലേക്ക്. ഛത്തീസ്ഗഡ് ആഭ്യന്തരമന്ത്രിയേയും ദുര്‍ഗിലെ ജയിലില്‍ കഴിയുന്ന കന്യാസ്ത്രീകളുമായും കൂടിക്കാഴ്ച നടത്തും. ബെംഗളൂരുവില്‍ നിന്ന് 10 മണിയോടെ അദ്ദേഹം റായ്പൂര്‍ വിമാനത്താവളത്തില്‍ എത്തുമെന്നാണ് വിവരം. ഛത്തീസ്ഗഡ് മുഖ്യമന്ത്രിയെയും കണ്ടേക്കും. കന്യാസ്ത്രീകളുടെ അറസ്റ്റുമായി ബന്ധപ്പെട്ട് അകന്നു നിൽക്കുന്ന കത്തോലിക്ക സഭയെ അനുനയിപ്പിക്കാന്‍ ബിജെപി തിരക്കിട്ട ചർച്ചകൾ നടത്തുന്നതിനിടയിലാണ് രാജീവ് ചന്ദ്രശേഖറിന്റെ ഛത്തീസ്ഗഡ് സന്ദർശനം. കഴിഞ്ഞ ദിവസം തശ്ശൂര്‍ അതിരൂപതാ ആര്‍ച്ചുബിഷപ്പ് മാര്‍ ആന്‍ഡ്രൂസ് താഴത്തുമായി രാജീവ് ചന്ദ്രശേഖര്‍ കൂടിക്കാഴ്ച നടത്തിയിരുന്നു.
Read more

ബിജെപി മോർച്ച ഭാരവാഹികളെ പ്രഖ്യാപിച്ചു; നവ്യ ഹരിദാസ് മഹിളാമോർച്ച അധ്യക്ഷ, വി മനുപ്രസാദ് യുവമോർച്ച അധ്യക്ഷൻ

ബിജെപി മോർച്ച ഭാരവാഹികളെ പ്രഖ്യാപിച്ചു. യുവമോർച്ച സംസ്ഥാന അധ്യക്ഷനായി വി മനുപ്രസാദിനെ തെരഞ്ഞെടുത്തു. മഹിളാമോർച്ച സംസ്ഥാന അധ്യക്ഷയായി നവ്യ ഹരിദാസിനെയാണ് തെരഞ്ഞെടുത്തത്. എബിവിപി മുൻ സംസ്ഥാന സെക്രട്ടറിയാണ് വി മനുപ്രസാദ്. കോഴിക്കോട് കോർപ്പറേഷൻ കൗൺസിലർ ആണ് നവ്യ ഹരിദാസ്. ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖറാണ് പുതിയ ഭാരവാഹികളെ പ്രഖ്യാപിച്ചത്. ഒബിസി മോര്‍ച്ചയുടെ അധ്യക്ഷനായി എം പ്രേമന്‍ മാസ്റ്ററേയും എസ് സി മോര്‍ച്ചയുടെ അധ്യക്ഷനായി ഷാജുമോന്‍ വട്ടേക്കാടിനേയും പ്രഖ്യപിച്ചു. മുകുന്ദന്‍ പള്ളിയറായാണ് എസ് ടി മോര്‍ച്ചയുടെ അധ്യക്ഷന്‍. […]
Read more

ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖറിനെതിരെ സേവ് ബിജെപി ഫോറം

ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖറിനെതിരെ സേവ് ബിജെപി ഫോറം. പാദപൂജ വിഷയത്തിലും, ഗവർണർക്കെതിരായ എസ്എഫ്ഐ പ്രതിഷേധത്തിലും പ്രതികരിക്കാത്തതിനെ തുടർന്നാണ് വിമർശനം. മാത്രമല്ല ഗവർണറെ എസ്എഫ്ഐ കൊല്ലുമെന്ന് പറഞ്ഞിട്ടും സദാനന്ദൻ മാസ്റ്ററെ ചെന്നിത്തല അപമാനിച്ചിട്ടും പ്രതികരിക്കാത്തതും കടുത്ത വിമർശനത്തിന് വഴിവെച്ചിട്ടുണ്ട്. കേരള ബിജെപി ഷണ്ഡീകരിക്കപ്പെട്ടോ മുതലാളിയെന്നും ഫേസ്ബുക് പേജിൽ ചോദ്യമുണ്ട്. കഴിഞ്ഞ ദിവസമാണ് ബിജെപി സംസ്ഥാന ഭാരവാഹി പട്ടിക പുറത്തുവന്നത്. മുന്‍ പ്രസിഡന്റ്മാരായ വി. മുരളീധരനും കെ. സുരേന്ദ്രനും അനുകൂലിക്കുന്നവരെ ജനറൽ സെക്രട്ടറിമാരായി ഉൾപ്പെടുത്താതിരുന്നത് ഒരു വിഭാഗത്തിന്റെ […]
Read more

Recent News

Advertisement
WhiteswanTV Footer