Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: ramesh chennithala

മന്ത്രിസഭാ പ്രവേശനത്തില്‍ മൗനം തുടര്‍ന്ന് ചെന്നിത്തല; രാജി വെക്കുമോ? അടുത്ത നീക്കമെന്ത്?

തിരുവനന്തപുരം: അനിശ്ചിതത്വങ്ങള്‍ക്കൊടുവില്‍ പുതിയ മുഖ്യമന്ത്രിയായി വി.ഡി. സതീശനെ തിരഞ്ഞെടുത്ത ഹൈക്കമാന്‍ഡ് തീരുമാനത്തിനു പിന്നാലെ അതൃപ്തി രേഖപ്പെടുത്തി തലസ്ഥാനം വിട്ട രമേശ് ചെന്നിത്തല മടങ്ങിയെത്തി. പതിവായുള്ള ഗുരുവായൂര്‍ ദര്‍ശനം പൂര്‍ത്തിയാക്കി ഇന്നാണ് അദ്ദേഹം തമ്പാനൂര്‍ റെയില്‍വേ സ്റ്റേഷനില്‍ ഇറങ്ങിയത്. പ്രവര്‍ത്തകര്‍ അദ്ദേഹത്തെ കാത്ത് നിന്നിരുന്നു. ഇന്ന് രാവിലെ ഹൈക്കമാന്‍ഡ് തീരുമാനത്തെ അംഗീകരിക്കുന്നുവെന്നും സതീശന് ആശംസകള്‍ നേരുന്നുവെന്നും പറഞ്ഞ ചെന്നിത്തല ഇതിനിടയ്ക്ക് താന്‍ രാജി വെക്കുമെന്ന തരത്തില്‍ വരെ ഭീഷണി മുഴക്കിയതായി വാര്‍ത്തകള്‍ വന്നിരുന്നു. പുതിയ മന്ത്രിസഭയുടെ ഭാഗമാകുമോ എന്ന […]
Read more

ഹൈക്കമാന്‍ഡ് തീരുമാനം അംഗീകരിക്കുന്നു, സതീശന് ആശംസകള്‍; ഒടുവില്‍ മൗനം വെടിഞ്ഞ് ചെന്നിത്തല

തൃശൂര്‍: മുഖ്യമന്ത്രി പദവിയില്‍ നിന്നും തഴഞ്ഞതില്‍ ഇടഞ്ഞ് നിന്നിരുന്ന മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല അയയുന്നു. ഹൈക്കമാന്‍ഡ് എടുത്ത തീരുമാനത്തെ അംഗീകരിക്കുന്നു. അതിനെ സ്വാഗതം ചെയ്യുന്നുവെന്ന് ചെന്നിത്തല പറഞ്ഞു. സതീശന് എല്ലാവിധ ആശംസകളും നേരുന്നു. മന്ത്രിസഭയിലെ മന്ത്രിമാരെ തീരുമാനിക്കേണ്ടത് മുഖ്യമന്ത്രിയാണെന്നും രമേശ് ചെന്നിത്തല പറഞ്ഞു. ഇന്നലെ ഹൈക്കമാന്‍ഡ് തീരുമാനം വന്നതിന് പിന്നാലെ ഒരു പ്രതികരണവും നടത്താതെ രമേശ് ചെന്നിത്തല ഗുരുവായൂരിലേക്ക് പോകുകയായിരുന്നു. യുഡിഎഫ് പ്രവര്‍ത്തകര്‍ സതീശനൊപ്പം ഉണ്ടാകും. മുഖ്യമന്ത്രിക്ക് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടേയും യുഡിഎഫ് പ്രവര്‍ത്തകരുടേയും പൂര്‍ണ […]
Read more

ചെന്നിത്തലയുടെ റോള്‍ എന്താകും? ചര്‍ച്ചകള്‍ക്ക് ചൂടുപിടിക്കുന്നു

വിഡി സതീശന്‍ മുഖ്യമന്ത്രിയായതോടെ ഇടഞ്ഞു നില്‍ക്കുന്ന സീനിയര്‍ നേതാവായ രമേശ് ചെന്നിത്തലയെ ഏത് രീതിയില്‍ മന്ത്രിസഭയുടെ ഭാഗമാക്കുമെന്നതും അദ്ദേഹത്തിന്റെ നീരസം എങ്ങനെ പരിഹരിക്കുമെന്നതും കോണ്‍ഗ്രസ് നേതൃത്വത്തിന് വലിയ തലവേദനയാകും. സമുദായങ്ങള്‍ക്കും ഘടകകക്ഷികള്‍ക്കും അര്‍ഹമായ പ്രാതിനിധ്യം നല്‍കിക്കൊണ്ട് മന്ത്രിസ്ഥാനങ്ങള്‍ തുല്യമായി വീതംവെക്കുന്നതിലെ സങ്കീര്‍ണ്ണതകളിലേക്കാണ് കോണ്‍ഗ്രസിന് ഇനി കടക്കാനുള്ളത്. ചെന്നിത്തലയ്ക്ക് ഒരു പദവി നല്‍കുക എന്നത് തന്നെയാണ് ഏറ്റവും തലവേദന പിടിച്ച വിഷയം. മുഖ്യമന്ത്രി സ്ഥാനത്തേക്ക് ഒന്നിലധികം തവണ പരിഗണിക്കപ്പെട്ട അദ്ദേഹത്തിന്റെ സീനിയോറിറ്റിയും പ്രവര്‍ത്തന പാരമ്പര്യവും കണക്കിലെടുക്കുമ്പോള്‍ അദ്ദേഹത്തെ മാറ്റിനിര്‍ത്താനാവില്ല. […]
Read more

വീടിന്റെ പിന്‍ഭാഗത്ത് കൂടി പുറത്തേക്ക് പോയി ചെന്നിത്തല; അദ്ദേഹം ആ വഴിയിലൂടേയും പോകാറുണ്ടെന്ന് ചാമക്കാല

തിരുവനന്തപുരം: വിഡി സതീശനെ മുഖ്യമന്ത്രിയായി പ്രഖ്യാപിച്ചതിന് പിന്നാലെ അതൃപ്തി പരസ്യമാക്കിയ പ്രധാന നേതാവാണ് രമേശ് ചെന്നിത്തല. എഐസിസി പ്രഖ്യാപനം നടക്കുന്ന സമയത്ത് തിരുവനന്തപുരം വഴുതക്കാട്ടെ വീട്ടിലായിരുന്നു ചെന്നിത്തല. പ്രഖ്യാപനം വന്നതിന് പിന്നാലെ സ്ഥലം വിടുകയായിരുന്നു. ഗുരുവായൂരിലേക്കാണ് പോയതെന്ന് വാര്‍ത്തകള്‍ വരുന്നുണ്ട്. വീട്ടില്‍ കാത്തുനില്‍ക്കുകായയിരുന്ന മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കാതെ വീടിന്റെ പിന്‍ഭാഗത്ത് കൂടിയായിരുന്നു അദ്ദേഹം പോയത്. ആ സമയം വീട്ടിലുണ്ടായിരുന്ന നിയുക്ത എംഎല്‍എ ജ്യോതികുമാര്‍ ചാമക്കാലയാണ് പുറത്തേക്ക് വന്നത് ചെന്നിത്തല പുറത്ത് പോയെന്ന് അറിയിച്ചത്. വീടിന്റെ പിന്‍ഭാഗത്ത് കൂടിയാണോ പുറത്ത് […]
Read more

രമേശ് ചെന്നിത്തല ഒരു വിമതപ്രവർത്തനവും നടത്തില്ല: കെ. മുരളീധരൻ

തിരുവനന്തപുരം: കേരളത്തിലെ ജനങ്ങളുടെ വികാരം മനസ്സിലാക്കിക്കൊണ്ടാണ് വി.ഡി. സതീശനെ മുഖ്യമന്ത്രിയാക്കാൻ കോൺഗ്രസ് ഹൈക്കമാൻഡ് തീരുമാനിച്ചതെന്ന് കോൺഗ്രസ് നേതാവ് കെ മുരളീധരൻ പറഞ്ഞു. രാഹുൽ ഗാന്ധിയും മല്ലികാർജുൻ ഖാർഗെയും ഈ വിഷയത്തിൽ നല്ല സമീപനമാണ് സ്വീകരിച്ചതെന്നും അദ്ദേഹം പറഞ്ഞു. തീരുമാനം പ്രഖ്യാപിക്കാൻ കുറച്ച് ദിവസത്തെ താമസം ഉണ്ടായെങ്കിലും അത് യുഡിഎഫിന് പുതിയ ഉണർവ് നൽകിയതായും മുരളീധരൻ വ്യക്തമാക്കി. മുഖ്യമന്ത്രി പ്രഖ്യാപനത്തിന് പിന്നാലെ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. അതേസമയം, മുഖ്യമന്ത്രി സ്ഥാനത്തേക്ക് പരിഗണിക്കപ്പെടാതിരുന്നതിനെ തുടർന്ന് അതൃപ്തി പ്രകടിപ്പിച്ച മുതിർന്ന കോൺഗ്രസ് […]
Read more

കടുത്ത അമര്‍ഷത്തിൽ രമേശ് ചെന്നിത്തല; നിയമസഭ കക്ഷിയോ​ഗത്തിൽ പങ്കെടുക്കില്ല

ന്യൂഡൽഹി: കോൺഗ്രസ് ഹൈക്കമാന്റിനെതിരെ അതൃപ്തി അറിയിച്ച് മുതിർന്ന നേതാവ് രമേശ് ചെന്നിത്തല. സീനിയോറിറ്റിക്ക് വേണ്ട പരിഗണന ലഭിച്ചില്ലെന്നും അച്ചടക്കം പാലിച്ചിട്ടും അവഗണിക്കപ്പെട്ടുവെന്നും അദ്ദേഹം പ്രതികരിച്ചു. നിയമസഭ കക്ഷിയോഗത്തിൽ പങ്കെടുക്കില്ലെന്നും പുതിയ മന്ത്രിസഭയിൽ ചേരില്ലെന്നും ചെന്നിത്തല വ്യക്തമാക്കി. കേരള മുഖ്യമന്ത്രിസ്ഥാനം തീരുമാനിക്കുന്ന അവസാന ഘട്ടം വരെ കെ.സി. വേണുഗോപാലിനും വി.ഡി. സതീശനുമൊപ്പം രമേശ് ചെന്നിത്തലയുടെ പേരും ശക്തമായി പരിഗണിച്ചിരുന്നു. എന്നാൽ 11 ദിവസത്തെ അനിശ്ചിതത്വത്തിന് ഒടുവിൽ വി.ഡി. സതീശനെ മുഖ്യമന്ത്രിയായി കോൺഗ്രസ് ഹൈക്കമാന്റ് പ്രഖ്യാപിക്കുകയായിരുന്നു. തുടർന്നാണ് ഹൈക്കമാന്റിന്റെ തീരുമാനത്തിനെതിരെ […]
Read more

മുഖ്യമന്ത്രി ചർച്ച; തീരുമാനം വന്നാൽ പ്രതിഷേധങ്ങൾ ഉണ്ടാവരുതെന്ന് നിർദേശം

ന്യൂഡൽഹി: മല്ലികാർജുൻ ഖാർഗെയുടെ വസതിയിൽ നടന്ന മൂന്ന് മണിക്കൂർ നീണ്ട ചർച്ചയ്ക്കുശേഷവും കേരളത്തിലെ അടുത്ത മുഖ്യമന്ത്രിയെ കുറിച്ച് കോൺഗ്രസ് ഹൈക്കമാൻഡ് അന്തിമ തീരുമാനം പ്രഖ്യാപിച്ചില്ല. മുഖ്യമന്ത്രി സ്ഥാനത്തേക്ക് കെ.സി.വേണുഗോപാൽ, രമേശ് ചെന്നിത്തല, വി.ഡി.സതീശൻ എന്നിവർ പരിഗണനയിലുണ്ട്. ഇവരിൽ കെ.സി. വേണുഗോപാലിന് മുൻതൂക്കം ഉണ്ടെന്നാണ് റിപ്പോർട്ടുകൾ. ലോക്‌സഭ പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധി ഘടകകക്ഷി നേതാക്കളുമായി സംസാരിച്ച ശേഷം രണ്ടുദിവസത്തിനകം തീരുമാനം പ്രഖ്യാപിക്കാനാണ് സാധ്യത. യോഗത്തിൽ രമേശ് ചെന്നിത്തല തന്റെ സീനിയോറിറ്റിയും അനുഭവസമ്പത്തും ചൂണ്ടിക്കാട്ടി. എന്നാൽ അന്തിമ തീരുമാനം ഹൈക്കമാൻഡ് […]
Read more

ഹൈക്കമാൻഡിനെ കാണാൻ ഡൽഹിയിലെത്തിയ സതീശന് വൻ സ്വീകരണം

ന്യൂഡൽഹി: കേരളത്തിലെ പുതിയ മുഖ്യമന്ത്രിയെ തിരഞ്ഞെടുക്കുന്നതുമായി ബന്ധപ്പെട്ട് കോൺഗ്രസിൽ അഭിപ്രായഭിന്നത ശക്തമാകുന്നതിനിടെ ഡൽഹിയിൽ നാടകീയ സംഭവങ്ങൾ. ഹൈക്കമാൻഡുമായി ചർച്ച നടത്താൻ എത്തിയ നേതാക്കൾക്ക് മുന്നിൽ പ്രവർത്തകർ നടത്തിയ മുദ്രാവാക്യ വിളികളാണ് പാർട്ടിക്കുള്ളിലെ ഭിന്നത കൂടുതൽ തുറന്നുകാട്ടിയത്. വി.ഡി. സതീശൻ, കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ്, രമേശ് ചെന്നിത്തല എന്നിവർ കേന്ദ്ര നേതൃത്വത്തിന്റെ വിളിയെ തുടർന്ന് വെള്ളിയാഴ്ച രാത്രി ഡൽഹിയിലെത്തി. ഇന്ന് നടക്കുന്ന നിർണായക യോഗങ്ങളിൽ പങ്കെടുക്കാനാണ് ഇവർ എത്തിയിരിക്കുന്നത്. ഡൽഹി കേരള ഹൗസിൽ വി.ഡി. സതീശന് പ്രവർത്തകർ […]
Read more

എവിടെ നിന്നാലും തോൽപ്പിക്കും; കെസിക്കെതിരെ കടുത്ത സൈബർ ആക്രമണം

തിരുവനന്തപുരം: കോൺഗ്രസിനുള്ളിൽ മുഖ്യമന്ത്രി സ്ഥാനത്തിനായുള്ള തർക്കം രൂക്ഷമായിക്കൊണ്ടിരിക്കുകയാണ്. എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാലിനെതിരെ സൈബര്‍ ആക്രമണം ശക്തമാണ്. മുഖ്യമന്ത്രിയായി എവിടെ മത്സരിച്ചാലും കെസിയെ തോൽപ്പിക്കുമെന്നാണ് കമന്‍റുകളിൽ പറയുന്നത്. രാഹുൽ ഗാന്ധിയുടെ പേജിലും വി ഡി സതീശനെ പിന്തുണച്ചും കെസിയെ വിമര്‍ശിച്ചും ഒരുപാട് കമന്‍റുകൾ വരുന്നുണ്ട്. എംഎൽഎമാരുടെ പിന്തുണ കെ സി പക്ഷത്തിനാണ് കൂടുതലെന്നായിരുന്നു പുറത്തുവന്ന റിപ്പോർട്ടുകൾ. കെ സിക്ക് കൂട്ടമായി പിന്തുണ നൽകിയിരുന്ന എം എൽ എമാർ ഒറ്റയ്ക്കൊറ്റക്കുള്ള കണക്കെടുപ്പിൽ അഭിപ്രായം മാറ്റിയെന്നാണ് ചെന്നിത്തലയുടെയും […]
Read more

എംപി മുഖ്യമന്ത്രിയാകേണ്ട’; കെ.സിക്കെതിരേ ഓർത്തഡോക്സ് സഭ

കോട്ടയം: മുഖ്യമന്ത്രിസ്ഥാനം സംബന്ധിച്ച് യുഡിഎഫിൽ നടക്കുന്ന ചർച്ചകളിൽ ഇടപെട്ട് ഓർത്തഡോക്സ് സഭ രംഗത്ത്. എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽനെ വിമർശിച്ച് ഓർത്തഡോക്സ് സഭ ഭദ്രാസന മെത്രാപൊലീത്ത ഡോ. യൂഹാനോൻ മാർ ദിയസ്കോറസ് പ്രതികരിച്ചു. എം.പി.മാർ മുഖ്യമന്ത്രിയാകുന്നതിൽ നിയമതടസ്സമില്ലെങ്കിലും, എം.പി.മാർ മത്സരിക്കേണ്ടതില്ലെന്ന് തീരുമാനിച്ചതിന് ശേഷം ഒരു എം.പി.യുടെ പേര് മുഖ്യമന്ത്രി സ്ഥാനത്തേക്ക് ഉയരുന്നത് വിരോധാഭാസമാണെന്ന് അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രി സ്ഥാനത്തിനായി നടക്കുന്ന തർക്കങ്ങൾ ശരിയല്ലെന്നും, ഇത്തരം കാര്യങ്ങൾ ജനങ്ങളെ ബുദ്ധിമുട്ടിക്കുന്നതാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. വിജയത്തിന് പിന്നാലെ പുതിയ […]
Read more

Recent News

Advertisement
WhiteswanTV Footer