തിരുവനന്തപുരം: നിയുക്ത മുഖ്യമന്ത്രി വി.ഡി. സതീശനും മുതിർന്ന നേതാവ് രമേശ് ചെന്നിത്തലയും ഒന്നിച്ച് മാധ്യമങ്ങളെ കണ്ടു. കൂടിക്കാഴ്ചയ്ക്കായി വി.ഡി. സതീശൻ രമേശ് ചെന്നിത്തലയുടെ വീട്ടിലെത്തിയിരുന്നു.
കൂടിക്കാഴ്ചയ്ക്ക് ശേഷം ഇരുവരും ചേർന്നാണ് മാധ്യമങ്ങളോട് സംസാരിച്ചത്. ചെന്നിത്തല തന്റെ നേതാവാണെന്ന് വി.ഡി. സതീശൻ പറഞ്ഞു.
മന്ത്രിസ്ഥാനം സംബന്ധിച്ച തീരുമാനം പാർട്ടിയാണ് എടുക്കുകയെന്ന് രമേശ് ചെന്നിത്തല പ്രതികരിച്ചു. അതിൽ യാതൊരു ഉപാധിയും ഇല്ലെന്നും അദ്ദേഹം വ്യക്തമാക്കി.





