Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: Rape case

അമ്മയുടെ ഒത്താശയോടെ 13 കാരിയെ ബലാത്സംഗം ചെയ്ത കേസ്; അമ്മയും ആൺ സുഹൃത്തും അറസ്റ്റിൽ

പത്തനംതിട്ട: 13 കാരിയെ അമ്മയുടെ ഒത്താശയോടെ ബലാത്സംഗം ചെയ്ത കേസില്‍ ഒളിവിൽ പോയ അമ്മയെയും ആൺ സുഹൃത്തിനെയും പോലീസ് അറസ്റ്റ് ചെയ്തു. റാന്നി അങ്ങാടി സ്വദേശി ജയ്മോൻ ആണ് അറസ്റ്റിലായത്. ഒരു കൊലപാതക കേസിലെ പ്രതികൂടിയാണ് ഇയാൾ. 2024 സെപ്റ്റംബറിലാണ് പീഡനം നടന്നത്. പത്തനംതിട്ടയിലെ ഒരു ലോഡ്ജിൽ എത്തിച്ചാണ് അമ്മയുടെ മുൻപിൽ വെച്ച് പ്രതി പെണ്‍കുട്ടിയെ പീഡിപ്പിച്ചത്. പെൺകുട്ടി ചൈൽഡ് വെൽഫെയർ കമ്മിറ്റിക്ക് നൽകിയ മൊഴി പ്രകാരമായിരുന്നു പൊലീസ് കേസെടുത്തത്. ഈ കുടുംബം താമസിച്ചിരുന്നത് തിരുവനന്തപുരത്താണ്. കേസ് […]
Read more

ബലാത്സംഗ കേസ്; കോൺഗ്രസ് എംപി രാകേഷ് റാത്തോഡ് അറസ്റ്റിൽ

ബലാത്സംഗ കേസിൽ സ്റ്റെർപ്രെദേശിൽ കോൺഗ്രസ് എംപി രാകേഷ് റാത്തോഡ് അറസ്റ്റിൽ .ഇതേ പരാതിയിൽ ജനുവരി 17 ന് രാകേഷ് റാത്തോഡിനെതിരെ കേസെടുത്തിരുന്നു. നാല് വർഷമായി തന്നെ ലൈംഗികമായി ചൂഷണം ചെയ്തുവെന്ന യുവതിയുടെ പരാതിയെ തുടർന്നാണ് രാകേഷ് റാത്തോഡിന്റെ അറസ്റ്റ്. വിവാഹം കഴിക്കാമെന്നും രാഷ്ട്രീയ ജീവിതം നയിക്കാമെന്നും വാഗ്ദാനം നൽകി കഴിഞ്ഞ നാല് വർഷമായി തന്നെ ലൈംഗികമായി ചൂഷണം ചെയ്തുവെന്നാണ് യുവതിയുടെ പരാതി. തെളുവുകളായി കോൾ വിശദാംശങ്ങളും കോൾ റെക്കോർഡിംഗുകളും യുവതി പോലീസിന് നൽകിയിട്ടുണ്ട്. ഉത്തർപ്രദേശിലെ സീതാപൂരിൽ നിന്നുള്ള […]
Read more

19കാരിയെ മര്‍ദ്ദിച്ച കേസ്; പ്രകോപനം ‘കോള്‍ വെയ്റ്റിംഗ്’ ആയത്

കൊച്ചി: ചോറ്റാനിക്കരയില്‍ 19 കാരിയെ ക്രൂരമായി മര്‍ദ്ദിച്ചതിന് കാരണം പെണ്‍കുട്ടിയെ ഫോണില്‍ വിളിച്ചപ്പോള്‍ ‘കോള്‍ വെയ്റ്റിംഗ്’ ആയതാണെന്ന് പ്രതി അനൂപ്. പെണ്‍കുട്ടിയെ മര്‍ദ്ദിച്ചു എന്നും ഇതേ തുടര്‍ന്ന് പെണ്‍കുട്ടി ഷാള്‍ കഴുത്തില്‍ കുരുക്കി ആത്മഹത്യയ്ക്ക് ശ്രമിച്ചു എന്നുമാണ് പ്രതിയുടെ മൊഴി. അനൂപിനെ ഇന്ന് ചോറ്റാനിക്കര ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കും. ബലാത്സംഗത്തിനും വധശ്രമത്തിനുമാണ് പ്രതിക്കെതിരെ കേസെടുത്തിരിക്കുന്നത്. പ്രതിയെ ഇന്ന് സ്ഥലത്തെത്തിച്ച് തെളിവെടുപ്പ് നടത്തും. പെണ്‍കുട്ടിയുടെ വീട്ടില്‍ അനൂപിനെ എത്തിച്ച സുഹൃത്തുക്കളുടെ രഹസ്യമൊഴി ഇന്ന് രേഖപ്പെടുത്തും. […]
Read more

കഴുത്തില്‍ കയര്‍ മുറുക്കിയ പാട്, മുറിവുകൾ ഉറുമ്പ് അരിച്ച നിലയില്‍; എറണാകുളം പീഡനക്കേസിൽ പുറത്ത് വന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ

പത്തൊമ്പതുകാരിയെ ക്രൂര പീഡനത്തിരയാക്കിയ കേസിൽ പ്രതിയെന്ന് സംശയിക്കുന്ന ആൺ സുഹൃത്ത് കസ്റ്റഡിയിൽ. എറണാകുളം ചോറ്റാനികരയിലാണ് സംഭവം. ഇന്ന് പുലർച്ചെയാണ് വധശ്രമം ഉൾപ്പടെയുല്ല വകുപ്പുകൾ ചുമത്തി പോലീസ് ഇയാളെ പിടികൂടിയത്.ശനിയാഴ്ച രാത്രി 11 മണിയോടെ പെണ്‍കുട്ടിയുടെ വീട്ടിലെത്തിയ പ്രതി ഞായറാഴ്ച രാവിലെ വരെ പെണ്‍കുട്ടിയെ ക്രൂരമായി മര്‍ദ്ദിച്ചുവെന്നാണ് വിവരം. ഞായറാഴ്ച വൈകിട്ട് നാല് മണിക്ക് ബന്ധുവാണ് അവശനിലയില്‍ പെണ്‍കുട്ടിയെ വീടിനുള്ളില്‍ കണ്ടെത്തിയത്. പെണ്‍കുട്ടിയുടെ കഴുത്തില്‍ കയര്‍ മുറുക്കിയതിന്റെ പാടുകളുണ്ട്. കൈയ്യിലെ മുറിവില്‍ ഉറുമ്പ് അരിച്ച നിലയില്‍ ആയിരുന്നു. ഗുരുതരാവസ്ഥയിലുള്ള […]
Read more

കൊച്ചിയില്‍ 19-കാരിക്ക് ക്രൂരപീഡനം; അന്വേഷണം ആണ്‍സുഹ്യത്തിലേക്ക്

കൊച്ചി: എറണാകുളത്ത് 19 കാരിയെ വീടിനുള്ളില്‍ അബോധാവസ്ഥയില്‍ കണ്ടെത്തി. ചോറ്റാനിക്കരയിലെ വീടിനുള്ളില്‍ നിന്നാണ് പെണ്‍കുട്ടിയെ അവശനിലയില്‍ കണ്ടെത്തിയത്. ഞായറാഴ്ച്ചയാണ് പെണ്‍കുട്ടിയെ വീട്ടില്‍ അവശനിലയില്‍ കണ്ടെത്തിയത്. ക്രൂരപീഡനത്തിന് ഇരയായ പെണ്‍കുട്ടി ഗുരുതരാവസ്ഥയില്‍ ചികിത്സയിലാണ്. സംഭവത്തില്‍ ആണ്‍സുഹൃത്തിനെയാണ് പൊലീസ് സംശയിക്കുന്നത്. ഇയാളെ ഇന്ന് പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യും.
Read more

ആര്‍ ജെ ഡി മെഡിക്കല്‍ കോളേജിലെ ബലാത്സംഗം: പ്രതി സഞ്ജയ് റോയി കുറ്റക്കാരനെന്ന് കോടതി

കൊല്‍ക്കത്ത: ആര്‍ ജി കര്‍ മെഡിക്കല്‍ കോളേജില്‍ യുവ ഡോക്ടറെ ബലാത്സംഗത്തിനിരയാക്കി കൊലപ്പെടുത്തിയ കേസില്‍ പ്രതി സഞ്ജയ് റോയ് കുറ്റക്കാരനെന്ന് കോടതി. പ്രതിക്ക് നല്‍കാവുന്ന ഏറ്റവും ചെറിയ ശിക്ഷ ജീവപര്യന്തമാണെന്ന് കോടതി വ്യക്തമാക്കി. ശാസ്ത്രീയ തെളിവുകളാണ് സഞ്ജയ് റോയ് കുറ്റക്കാരനാണെന്ന് തെളിയിക്കുന്നതിലേക്ക് നയിച്ചത്. ശിക്ഷാ വിധി തിങ്കളാഴ്ച പ്രഖ്യാപിക്കും. ശിക്ഷ വിധിക്കുന്നതിന് മുമ്പ് സഞ്ജയ്ക്ക് പറയാനുള്ളത് കേള്‍ക്കുമെന്ന് കോടതി പറഞ്ഞു. വാദത്തിനിടയില്‍ താന്‍ നിരപരാധിയാണെന്നും സംഭവത്തില്‍ താന്‍ ഉള്‍പ്പെട്ടില്ലെന്നും സഞ്ജയ് വാദിച്ചു. തന്നെ കേസില്‍ കുടുക്കിയതാണെന്നും സഞ്ജയ് […]
Read more

പത്തനംതിട്ട പീഡന കേസ്: എട്ട് പേർ കൂടി കസ്റ്റഡിയിൽ

പത്തനംതിട്ട: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച സംഭവത്തിൽ എട്ട് പേർ കൂടി കസ്റ്റഡിയിൽ. കഴിഞ്ഞ ദിവസം കേസിൽ അഞ്ചുപേരെ പൊലീസ് റിമാൻഡ് ചെയ്തിരുന്നു. ഇവർക്കെതിരെ പോക്സോ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ അറുപതോളം പേർ പീഡിപ്പിച്ചതായാണ് പെൺകുട്ടിയുടെ മൊഴി. 2019 മുതൽ പീഡനം ആരംഭിച്ചു. ആൺസുഹൃത്ത് പീഡിപ്പിക്കുകയും പിന്നീട് സുഹൃത്തുക്കൾക്ക് കൈമാറുകയും ചെയ്തു. സംഭവത്തിൽ അന്വേഷണം ഊർജ്ജിതമാക്കി പൊലീസ്.
Read more

അണ്ണാ സർവകലാശാല ലൈംഗികാതിക്രമ കേസ്: ചെന്നൈ പോലീസ് കമ്മീഷണർക്കെതിരെ നടപടി

ചെന്നൈ: അണ്ണാ സർവകലാശാല ലൈംഗികാതിക്രമ കേസിൽ ചെന്നൈ പോലീസ് കമ്മീഷണർക്കെതിരെ നടപടിയെടുക്കാൻ മദ്രാസ് ഹൈക്കോടതി. ഡോ അരുൺ ഐ പി എസിന് എതിരെ നടപടി എടുക്കാനാണ് കോടതി ഉത്തരവിട്ടത്. വനിതാ ഐപിഎസ് ഉദ്യോസ്ഥരുള്ള അന്വേഷണ സംഘം രൂപീകരിക്കാനും കോടതി നിർദേശം. കേസിൻ്റെ എഫ്ഐആർ ചോർന്നതിലാണ് കമ്മീഷണർക്കെതിരെ നടപടിയെടുക്കാൻ ഉത്തരവായത്. പെൺകുട്ടിയുടെ വ്യക്തിഗത വിവരങ്ങൾ വെളിവാക്കിയെന്ന് വിമർശനം. ഡിസംബർ 23 നാണ് സർവകലാശാല ക്യാംപസിൽ രണ്ടാം വർഷ എൻജിനീയറിങ് വിദ്യാർത്ഥിനി ബലാത്സംഗത്തിനിരയായത്.
Read more

അണ്ണാ സര്‍വകലാശാല ബലാത്സംഗ കേസ്: പ്രത്യേക സംഘം അന്വേഷിക്കണമെന്ന് മദ്രാസ് ഹൈക്കോടതി

ചെന്നൈ: അണ്ണാ സര്‍വകലാശാല ബലാത്സംഗ കേസില്‍ പ്രത്യേക സംഘം അന്വേഷിക്കണമെന്ന് നിര്‍ദേശിച്ച് മദ്രാസ് ഹൈക്കോടതി. കേസിലെ എഫ്‌ഐആര്‍ ചോര്‍ന്നത് പ്രത്യേകം അന്വേഷിക്കണമെന്നും മദ്രാസ് ഹൈക്കോടതി നിര്‍ദേശിച്ചു. ബി. സ്‌നേഹപ്രിയ, എസ്.ബ്രിന്ദ, അയമന്‍ ജമാല്‍ എന്നി 3 മുതിര്‍ന്ന വനിത ഐപിഎസ് ഉദ്യോഗസ്ഥര്‍ സംഘത്തിലുണ്ട്. സംഭവത്തില്‍ ചെന്നൈ കമ്മീഷണറെയും സര്‍വകലാശാലയെയും മദ്രാസ് ഹൈക്കോടിതി വിമര്‍ശിച്ചു. എഫ്‌ഐആറിലെ ഭാഷ ഞെട്ടിക്കുന്നതും അപലപനീയവും എന്ന് കോടതി വിമര്‍ശിച്ചു. കമ്മീഷണറുടെ വാര്‍ത്താസമ്മേളനം ചട്ടപ്രകാരമോ എന്ന് സര്‍ക്കാര്‍ പരിശോധിച്ച് നടപടി എടുക്കണമെന്നും കോടതി പറഞ്ഞു.
Read more

യുവതിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച കേസില്‍ ജിജോ തില്ലങ്കേരി കസ്റ്റഡിയില്‍

കണ്ണൂര്‍: ഷുഹൈബ് വധക്കേസ് പ്രതി ആകാശ് തില്ലങ്കേരിയുടെ കൂട്ടാളി ജിജോ തില്ലങ്കേരി കസ്റ്റഡിയില്‍. മുഴക്കുന്ന് പൊലീസ് ആണ് ജിജോയെ കസ്റ്റഡിയിലെടുത്തത്. പട്ടികജാതിക്കാരിയായ യുവതിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചു എന്ന പരാതിയിലാണ് പൊലീസ് നടപടി. നവംബര്‍ 19-ന് നടന്ന സംഭവത്തെ സംബന്ധിച്ച് പുറത്തറിഞ്ഞാല്‍ മക്കളെ അപായപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തിയതായി യുവതി പരാതിയില്‍ പറയുന്നു. ഭയം കൊണ്ടാണ് പരാതി നല്‍കാന്‍ വൈകിയതെന്നും യുവതി പറയുന്നു.
Read more

Recent News

Advertisement
WhiteswanTV Footer