അസമിൽ നിർത്തിയിട്ടിരുന്ന വാഹനത്തിനുനേരെ കാണ്ടാമൃഗത്തിന്റെ ആക്രമണം
അസമിലെ പ്രശസ്തമായ മനാസ് ദേശീയോദ്യാനത്തിൽ നടന്ന സംഭവത്തിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാകുന്നു. ജംഗിൾ സഫാരിക്കിടെ വിനോദസഞ്ചാരികൾ സഞ്ചരിച്ച ജീപ്പിന് നേരെ കാണ്ടാമൃഗം ആക്രമണം നടത്തുന്നതാണ് ദൃശ്യങ്ങളിൽ ഉള്ളത്. പാർക്കിലെ പതിവ് സഫാരിക്കിടെയായിരുന്നു സംഭവം. നിർത്തിയിട്ടിരുന്ന ജീപ്പിന് സമീപത്തേക്ക് കാണ്ടാമൃഗം പെട്ടെന്ന് എത്തി ആക്രമിക്കുകയായിരുന്നു. പിന്നാലെ തന്റെ കൊമ്പ് ഉപയോഗിച്ച് ജീപ്പിനെ തള്ളാനും മറിക്കാനും ശ്രമിച്ചു. ആക്രമണത്തിൽ ജീപ്പ് ശക്തമായി കുലുങ്ങുകയും ജീപ്പിനുള്ളിലുണ്ടായിരുന്ന യാത്രക്കാർ ഭയന്ന് നിലവിളിക്കുകയും ചെയ്തു. ‘അലി ആസിഫ് എസ്‌കെ ഒഫീഷ്യൽ’ എന്ന ഇൻസ്റ്റാഗ്രാം […]
Read more

