പ്രതിപക്ഷത്തിരുന്നപ്പോൾ കാണാത്തവർ ഭരണത്തെ നിയന്ത്രിക്കാൻ മുന്നിൽ: റിജിൽ മാക്കുറ്റി
കണ്ണൂർ: തിരഞ്ഞെടുപ്പിൽ സ്ഥാനാർഥിത്വം നിഷേധിച്ചതിലുള്ള അതൃപ്തി തുറന്നുപറഞ്ഞ് കോൺഗ്രസ് നേതാവ് റിജിൽ മാക്കുറ്റി. പത്ത് വർഷക്കാലം പ്രതിപക്ഷത്ത് ആയപ്പോൾ മഷിയിട്ട് നോക്കിയാൽ കാണാത്തവർ ഭരണത്തെ നിയന്ത്രിക്കാൻ മുന്നിൽ നയിക്കുന്നത് കാണേണ്ടി വരികയാണെന്നാണ് റിജിൽ മാക്കുറ്റിയുടെ പ്രതികരണം. എല്ലാം നഷ്ടപ്പെട്ട നൂറുകണക്കിന് നേതാക്കന്മാർ ഈ പാർട്ടിയിൽ ഉണ്ട്. അവരുടെയൊക്കെ അധ്വാനത്തിന്റെയും ത്യാഗത്തിന്റെയും ഫലമാണ് യുഡിഎഫിന്റെ ലഭിച്ച മഹാഭൂരിപക്ഷം. ഇത്തവണ നിയമസഭയിൽ മത്സരിക്കണമെന്ന് ഞാൻ ആഗ്രഹിച്ചിരുന്നു. പക്ഷേ അവസരം ലഭിച്ചില്ല, റിജിൽ മാക്കുറ്റി കൂട്ടിച്ചേർത്തു.
Read more

