സൗദി അറേബ്യയിൽ ജോലിസ്ഥലത്ത് മലയാളി കുഴഞ്ഞുവീണു മരിച്ചു
റിയാദ്: സൗദി അറേബ്യയിലെ അൽ ഖോബാറിൽ ജോലിസ്ഥലത്ത് കുഴഞ്ഞുവീണ് മലയാളി പ്രവാസി അന്തരിച്ചു. കൊല്ലം മൈനാഗപ്പള്ളി സ്വദേശി ഇടവനശ്ശേരി പുതുവേലിൽ തെക്കതിൽ മുഹമ്മദ് കുഞ്ഞ് ആണ് മരിച്ചത്. 50 വയസ്സായിരുന്നു. ഇന്നലെ രാത്രി ഒൻപത് മണിയോടെയായിരുന്നു സംഭവം. കഴിഞ്ഞ 25 വർഷമായി സൗദിയിലായിരുന്നു മുഹമ്മദ് കുഞ്ഞ്. തുഖ്‌ബയിൽ ദീർഘകാലമായി നടത്തി വന്നിരുന്ന ബൂഫിയത്ത് ഫാത്തിമ എന്ന ലഘുഭക്ഷണ ശാലയിൽ ജോലിക്കിടെയാണ് പെട്ടന്ന് കുഴഞ്ഞു വീണത്. ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും യാത്രാമധ്യേ മരണം സംഭവിക്കുകയായിരുന്നു.
Read more