റോഡ് പണി നിർത്തിവെച്ചിട്ട് ഒരുമാസം, ജനങ്ങൾ ദുരിതത്തിൽ
പാലക്കാട്: കാവശ്ശേരി പഞ്ചായത്ത് പരിധിയിൽ വരുന്ന പത്തനാപുരം– ആറാപ്പുഴ റോഡ് പൊളിച്ചിട്ട് ഒരു മാസം പിന്നിട്ടിട്ടും പുനർനിർമാണ പ്രവർത്തനങ്ങൾ ആരംഭിക്കാത്തത് പരിസരവാസികളെ കടുത്ത ദുരിതത്തിലാക്കി. മുൻ പഞ്ചായത്ത് പ്രസിഡന്റിന്റെ വാർഡിൽ ഉൾപ്പെടുന്ന ഈ റോഡ് പത്തനാപുരം പാലം പണി പുരോഗമിച്ചിരുന്ന സമയത്ത് ആലത്തൂരിലേക്ക് എത്തുന്നതിനുള്ള പ്രധാന ആശ്രയമായിരുന്നു. പത്തനാപുരം പാലം ഇപ്പോൾ താൽക്കാലികമായി തുറന്നുകൊടുത്തിട്ടുണ്ടെങ്കിലും, ഈ റോഡ് പ്രദേശവാസികൾക്ക് അനിവാര്യമായ ഗതാഗതമാർഗമാണ്. റോഡ് പണി നീണ്ടുനിൽക്കുന്നതോടെ യാത്രയും ദൈനംദിന ജീവിതവും ദുഷ്കരമായി മാറിയിരിക്കുകയാണ്. വെങ്ങന്നൂർ ഭാഗത്തേക്കുള്ള സ്കൂൾ […]
Read more

