നഗരമധ്യത്തിലെ ആശുപത്രിയിൽ മേശവലിപ്പ് കുത്തിത്തുറന്ന് 50,000 രൂപ കവർന്നു
കണ്ണൂർ: നഗരമധ്യത്തിലുള്ള ആശുപത്രിയുടെ മേശവലിപ്പ് കുത്തിത്തുറന്ന് 50,000 രൂപ കവർന്നു. സമീപത്തെ രണ്ട് വീടുകളിൽ കവർച്ചശ്രമവും നടന്നതായി വിവരം. ഞായറാഴ്ച പുലർച്ചെ 1.30-ഓടെയാണ് സംഭവം. കണ്ണൂർ തളാപ്പ് ഡിസിസി ഓഫീസിന് സമീപമുള്ള മാക്സ് ആശുപത്രിയിലാണ് മോഷണം നടന്നത്. ആശുപത്രിയിലെ സിസിടിവിയിൽ മോഷ്ടാവിന്റെ ദൃശ്യങ്ങൾ വ്യക്തമായി പതിഞ്ഞിട്ടുണ്ട്. സമീപത്തെ വീടുകളിലെ ജനാലകൾ തുറക്കാൻ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടതോടെയാണ് കള്ളൻ ആശുപത്രിക്കകത്ത് കടന്നത്.മുഖം തുണികൊണ്ട് മറച്ച് ആയുധവുമായി എത്തിയ മോഷ്ടാവ് പിറകുവശത്തെ വാതിലിന്റെ പൂട്ട് പൊളിച്ച് ഒന്നാം നിലയിൽ പ്രവേശിച്ചു. ഗോവണി […]
Read more