പട്ടയം ശരിയാക്കി നൽകാൻ 5 ലക്ഷം കൈക്കൂലി ആവശ്യപ്പെട്ടു; സനീഷ് കുമാർ MLAക്കെതിരെ കേസെടുക്കാൻ ഉത്തരവ്
തൃശ്ശൂർ: ചാലക്കുടി എംഎൽഎ സനീഷ് കുമാറിനെതിരെ കേസെടുക്കാൻ വിജിലൻസ് കോടതിയുടെ ഉത്തരവ്. മുൻപ് ജില്ലാ പഞ്ചായത്ത് അംഗമായിരിക്കെ കൈക്കൂലി ആവശ്യപ്പെട്ടെന്ന പരാതിയിലാണ് കോടതി നടപടി. പട്ടയം ശരിയാക്കി നൽകാൻ 5 ലക്ഷം രൂപ കൈക്കൂലി ആവശ്യപ്പെട്ടെന്നാണ് ആരോപണം. താണിക്കുടം സ്വദേശി ദേവേന്ദ്രന്റെ പരാതിയിലാണ് കോടതി നടപടി. കെപിസിസി സെക്രട്ടറി രാജേന്ദ്രൻ അരങ്ങത്തിനെതിരെയും ആറ് ഉദ്യോഗസ്ഥർക്കെതിരെയും കേസെടുക്കണമെന്ന് കോടതി ഉത്തരവിൽ പറയുന്നു. സനീഷ് കുമാർ ജില്ലാ പഞ്ചായത്ത് അംഗമായിരിക്കെയാണ് പരാതിക്ക് ആസ്പദമായ സംഭവം. 2010ൽ ദേവേന്ദ്രൻ തന്റെ അമ്മയുടെ […]
Read more