Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

സനീഷ് കുമാർ ജോസഫ് എംഎൽഎ വി ആർ പുരത്ത് അനുവദിച്ച 3 മിനി മാസ്റ്റ് ലൈറ്റുകൾ സമർപ്പിച്ചു

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

തൃശ്ശൂർ: ചാലക്കുടി വി.ആർ.പുരത്തിന് എം എൽ എ യുടെ ഉത്സവ സമ്മാനം.  സനീഷ് കുമാർ ജോസഫ് എംഎൽഎ വിആർപുരത്ത് അനുവദിച്ച 3 മിനി മാസ്റ്റ് ലൈറ്റുകൾ കാവടി ഉത്സവ ദിനത്തിൽ സ്വിച്ച്ഓൺ ചെയ്ത് ഗ്രാമത്തിന് സമർപ്പിച്ചു. വി.ആർ. പുരം ജംഗ്ഷൻ, കസ്തൂർബ- ഐടിഐ ജംഗ്ഷൻ, റബ്ബർ തോട്ടം ജംഗ്ഷൻ എന്നിവിടങ്ങളിലാണ് എംഎൽഎയുടെ ആസ്തിവികസന ഫണ്ടിൽ നിന്നും 3 ലൈറ്റുകൾ അനുവദിച്ചത്.

ശാസ്താംകുന്ന് ക്ഷേത്ര ഉത്സവത്തോടനുബന്ധിച്ച് വി.ആർ പുരം തെക്കുംമുറി കാവടി ഉത്സവം നടക്കുന്ന ദിവസം തന്നെ എംഎൽഎ പ്രത്യേക താല്പര്യം എടുത്താണ് 3 ലൈറ്റുകളും സ്വിച്ച്ഓൺ ചെയ്ത് സമർപ്പിച്ചത്. നാട്ടുക്കാർ ചടങ്ങ് ഉത്സവാഘോഷമാക്കി. ഉദ്ഘടന ചടങ്ങിൽ ചെയർപേഴ്സൻ ആലീസ് ഷിബു അധ്യക്ഷയായി. പാർലിമെൻ്ററി പാർട്ടി ലീഡർമാരായ ഷിബു വാലപ്പൻ, ജിൽ ആൻ്റണി, വാർഡ് കൗൺസിലർമാരായ മോഹനൻ വൈമേലി, സുകന്യ വേണു എന്നിവർ പ്രസംഗിച്ചു.

Recent News

Advertisement
WhiteswanTV Footer