കെ ഫോൺ തലപ്പത്തും ആരോപണം; സന്തോഷ് ബാബുവിനെ തുടരാൻ അനുവദിച്ച് സർക്കാർ, ചരട് വലിക്കുന്നത് കുഞ്ഞാലിക്കുട്ടിയുടെ ഓഫീസോ?
കെ-ഫോൺ എന്നത് ഡിജിറ്റൽ കേരളത്തിന്റെ ഒരു വിപ്ലവ നീക്കമായിരുന്നു. കേരളത്തിലുടനീളം അതിവേഗ ഇന്റർനെറ്റ് കണക്റ്റിവിറ്റി ലഭ്യമാക്കാൻ കേരള സർക്കാർ ആവിഷ്കരിച്ച ഒരു പൊതുമേഖലാ പദ്ധതിയാണ്. ഡിജിറ്റൽ വിഭജനം ഇല്ലാതാക്കുക, എല്ലാവർക്കും ഇന്റർനെറ്റ് അവകാശമാക്കുക എന്ന ലക്ഷ്യത്തോടെയെല്ലാമാണ് ഈ പദ്ധതി തുടങ്ങിയത്. സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നവർക്കും സ്ഥാപനങ്ങൾക്കുമെല്ലാം വളരെ ഗുണകരമാകുമെന്ന് കരുതി തുടങ്ങിയ കെഫോണിന്റെ നിലവിലെ അവസ്ഥയെന്തെന്നത് തൽക്കാലം മാറ്റിവെക്കാം. പക്ഷേ, അങ്ങനെ മാറ്റിവെക്കാൻ കഴിയാത്ത അടിയന്തര പ്രാധാന്യമുള്ള ഒരു പ്രശ്നമാണ് ഇപ്പോൾ കെ ഫോണുമായി ബന്ധപ്പെട്ട് പുകയുന്നത്. […]
Read more

