കേന്ദ്ര ബജറ്റ് തിരഞ്ഞെടുപ്പ് വർഷത്തിലെ ഈ അവഗണന അദ്ഭുതം: ശശി തരൂർ
ന്യൂഡൽഹി: കേന്ദ്ര ധനമന്ത്രി നിർമലാ സീതാരാമൻ അവതരിപ്പിച്ച കേന്ദ്ര ബജറ്റിൽ വിമർശനവുമായി കോൺഗ്രസ് എംപി ശശി തരൂർ. കേരളത്തിൽ നിന്നുള്ള എംപി എന്ന നിലയിൽ ബജറ്റിൽ കേരളത്തിന് നേരിട്ട അവഗണനയിൽ താൻ വളരെയധികം ആശങ്കാകുലനാണെന്ന് ശശി തരൂർ പ്രതികരിച്ചു. അത് തന്നെ ശരിക്കും വിഷമിപ്പിക്കുന്ന ഒന്നാണെന്നും തിരഞ്ഞെടുപ്പ് വർഷത്തിൽ ഇത് അദ്ഭുതകരമാണെന്നും തരൂർ കൂട്ടിച്ചേർത്തു. ഭരണ കക്ഷിക്ക് കേരളത്തിൽ വലിയ പ്രതീക്ഷയൊന്നും തോന്നാത്തതിനാൽ സംസ്ഥാനത്തെ പൂർണമായും അവഗണിക്കാൻ തീരുമാനിച്ചതായി തോന്നുന്നുവെന്നും തരൂർ പറഞ്ഞു. ഇത് ശരിക്കും നിർഭാഗ്യകരമാണ്. […]
Read more